ചിക്കാഗോ ഗീതാമണ്ഡലത്തില്‍ ഭക്തിസാന്ദ്രമായ നിമിഷങ്ങളുടെ പരിസമാപ്തിയില്‍ വിദ്യാരംഭം

geethamandalm_pic3

ചിക്കാഗോ: ഏതൊരു സംസ്കാരവും നിലനില്‍ക്കുന്നത് ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും ആണ്. ഭാരതീയ സംസ്കൃതിയിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളാണ് വിദ്യാരംഭവും, സ്ത്രീയെ പ്രപഞ്ച മാതാവായി കണ്ട് ആചരിക്കുന്ന നവരാത്രിയും. ഈ ഒരു ഹൈന്ദവ സംസ്കാരം അടുത്ത തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുക എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന ചിക്കാഗോ ഗീതാ മണ്ഡലം, പ്രൗഢമായി കേരളത്തനിമയോടെ ക്ഷേത്രാങ്കണത്തില്‍ നവരാത്രി ആഘോഷിച്ചു. ഈ വര്‍ഷത്തെ വിദ്യാരംഭത്തിനായി നാല്പത്തിഅഞ്ചില്‍ അധികം കുട്ടികള്‍ പങ്കെടുത്തു. നവരാത്രി ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടുവാനായി ശ്രീ നാരായണന്‍ കുട്ടപ്പന്‍ നാട്ടില്‍ നിന്നും തയാറാക്കി കൊണ്ടുവന്ന ശിവലിംഗ അങ്കിയും പ്രഭാവലികളും എല്ലാവരിലും ഭക്തിയുടെ പരമകാഷ്ഠ ഉളവാക്കി.

അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനദീപം മനസ്സില്‍തെളിയുന്ന വിജയ ദിവസമായ വിജയദശമിനാളില്‍, വേദമന്ത്ര ധ്വനി മുഖരിതമായ അന്തരീക്ഷത്തില്‍ ലോകശാന്തിക്കും സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും വേണ്ടി വിഘ്‌ന നിവാരകനായ മഹാഗണപതിക്കായി നടത്തിയ ഗണപതി പൂജയോടെയായിരുന്നു ഈ വര്‍ഷത്തെ വിജയദശമി പൂജകള്‍ ആരംഭിച്ചത്.

മഹാദുര്‍ഗയുടെയും മഹാലക്ഷ്മിയുടെയും മഹാസരസ്വതിയുടെയും മുന്നില്‍ വിദ്യയ്ക്കും, തൊഴിലിനും, ഐശ്വര്യത്തിനും വേണ്ടിയുള്ള വിശേഷാല്പൂജയ്ക്കും, ലളിത സഹസ്രനാമ യജ്ഞത്തിനും ശ്രീ സൂക്ത ജപത്തിനും പ്രധാന പൂജാരി ലക്ഷ്മി നാരായണ ശാസ്ത്രികളും, ആനന്ദ് പ്രഭാകറും, ബിജു കൃഷ്ണനും നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഭജനക്ക് ശേഷം രാധാകൃഷ്ണന്‍ നായര്‍, നവരാത്രിയുടെയും വിജയ ദശമിയുടെയും പ്രാധാന്യത്തെ പറ്റി പ്രഭാഷണം നടത്തി.

അതിനു ശേഷം, കുട്ടികളുടെ ഭൗതികവും ആത്മീയവും ആയ വളര്ച്ചക്ക് അടിസ്ഥാനമാകുന്ന സനാതനമൂല്യങ്ങള്കുട്ടികളിലേക്ക് ചേരുന്ന മഹനീയമായ വിദ്യാരംഭ മുഹൂര്ത്തത്തിലെ സങ്കല്പ്പ പൂജക്കു ശേഷം മഹാലക്ഷ്മിക്കായി കുങ്കുമത്താലും, ദുര്‍ഗ്ഗാദേവിക്കായി മഞ്ഞളിനാലും, സരസ്വതിദേവിക്ക് പുഷ്പാത്താലും അഷ്ടോത്തര അര്ച്ചനകള്‍ നടത്തി. തുടര്‍ന്ന് ശാരദാ സൂക്തവും ഗായത്രി മന്ത്രവും ചൊല്ലിയശേഷം, ‘സാര’മായ ‘സ്വ’ത്തെ പ്രകാശിപ്പിക്കുന്ന ജ്ഞാനദേവതയായ മഹാ സരസ്വതി ദേവിക്ക് മുന്നില്അക്ഷരങ്ങളുടെയും അറിവിന്റേയും പുതിയ ലോകം കുരുന്നുകള്ക്ക് തുറന്നു കൊടുത്തു. അതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക്, പ്രധാന പൂജാരി വിദ്യാഗോപാലമന്ത്രം ഉപദേശിച്ചു കൊടുത്തു.

തഥവസരത്തില്ഗീതാ മണ്ഡലം പ്രസിഡന്റ് ശ്രീ. ജയ് ചന്ദ്രന്‍ ‘ലോകത്തിന്റെ ആത്മീയ തലസ്ഥാനമായ ഭാരതത്തിനു അഭിമാനിക്കുവാന് നിരവധി സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ടെന്നും സനാതനമായ മഹത്തായ പാരമ്പര്യവും അതിലൂടെ കൈമാറി വന്ന ശ്രേഷ്ഠമായ സംസ്കാരവും, അറിവും ഈശ്വരീയമാണ് എന്നും അതുകൊണ്ട് തന്നെയാണ് വിദ്യാരംഭത്തിനും ഗുരുപരമ്പര മഹത്വത്തിനും നാം പ്രാധാന്യം നല്കുന്നതെന്നും അഭിപ്രായപ്പെട്ടു.

വിദ്യാദേവതയായ അമ്മ, സരസ്വതിയുടെ നാമം ഉത്തമനായ ഗുരുവില്‍ നിന്നും നാവില്‍ സ്വീകരിച്ചുകൊണ്ട് നല്ലതു പറയാനും, ചിന്തിക്കാനും, കൈവിരലുകളാല്‍ അരിയില്‍ ആദ്യാക്ഷരം കുറിച്ചു കൊണ്ട് ആ ജ്ഞാനസൗഭാഗ്യത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിയ്ക്കാനും ആരംഭം കുറിയ്ക്കുന്ന വിജയ ദശമി നാളിലെ പൂജകള്‍ കേരളത്തനിമയോടെ ആഘോഷിക്കുവാന്‍ കഴിഞ്ഞത് ശ്രീ ബൈജുവിന്റെയും രശ്മി ബൈജുവിന്റെയും ഇതിനു നേതൃത്വം നല്‍കിയ ശ്രീ ജയചന്ദ്രന്റെയും നേതൃ പാടവം കൊണ്ടാണ് എന്ന് ബിജുകൃഷ്ണനും, നവരാത്രി നാളുകളില്‍ ആണ് നമ്മുക്ക്, നമ്മുടെ അടുത്ത തലമുറക്ക് ഭാരതീയ സംസ്കാരം എന്ത് എന്നും, അവ എങ്ങനെ ആചരിക്കണം എന്ന് പ്രവര്‍ത്തിച്ചു കാണിക്കുവാന്‍ കഴിയുന്നത്. പ്രവര്‍ത്തിച്ച് കാണിക്കുപ്പോള്‍ കുട്ടികള്‍ക്ക് വളരെ വേഗത്തില്‍ മനസിലാക്കുവാന്‍ കഴിയും, നവരാത്രി തീര്‍ത്തും ഭാരതീയമായ സംസ്കൃതിയുടെ മാത്രം ഭാഗം ആണ്. മറ്റൊരു സംസ്കാരത്തിലും വിദ്യാ ആരംഭിക്കുന്നതിനായി പ്രതേക ദിവസങ്ങള്‍ ഇല്ല. ഈ കാരണം കൊണ്ടുകൂടിയാണ് ഭാരതീയ സംസ്കൃതി മറ്റു സംസ്കാരങ്ങളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്. ഭാരതീയ സംസ്കൃതി അടുത്ത തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുക എന്നത് ഓരോ ഹൈന്ദവ വിശ്വാസിയുടെയും കടമയാണ് എന്ന് ശ്രീ ആനന്ദ് പ്രഭാകര്‍ അഭിപ്രായപ്പെട്ടു.

സെക്രട്ടറി ബൈജു മേനോന്‍, നാട്ടില്‍ നിന്നും ശിവ അങ്കിയും പ്രഭാവലിയും കൊണ്ടുവന്ന നാരായണന്‍ കുട്ടപ്പനും, ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ വന്‍ വിജയമാക്കാന്പരിശ്രമിച്ച പ്രവര്ത്തകരെയും നവരാത്രി ആഘോഷങ്ങളില്‌നേതൃത്വം നല്കിയ ആനന്ദ് പ്രഭാകറിനും, ബിജു കൃഷ്ണനും, ചടങ്ങുകള്‍ പകര്‍ത്തിയ ഏഷ്യാനെറ്റിനും, പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിച്ചു.

geethamandalm_pic1 geethamandalm_pic2 geethamandalm_pic4 geethamandalm_pic5 geethamandalm_pic6 geethamandalm_pic7

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment