ഡാളസിലെ ഗാന്ധി ജയന്തി ആഘോഷങ്ങള്‍ അവിസ്മരണീയമായി

rsz_img_5947ഇര്‍വിംഗ് (ഡാളസ്): മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ (എം‌.ജി‌.എം‌.എന്‍‌.ടി) ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 1-ാം തിയ്യതി സംഘടിപ്പിച്ച 148-ാമത് മഹാത്മാഗാന്ധി ജന്മദിനാഘോഷങ്ങള്‍ അവിസ്മരണീയമായി.

ഇര്‍വിംഗ് ഗാന്ധി പാര്‍ക്കില്‍ ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ‘ഗാന്ധി പീസ് വാക്കും’ സംഘടിപ്പിച്ചിരുന്നു. ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോപ്ലക്സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറു കണക്കിനാളുകള്‍ പരിപാടിക്കായി എത്തിച്ചേര്‍ന്നിരുന്നു.

ഇര്‍വിംഗ് സിറ്റി പ്രൊടേം മേയര്‍ അലന്‍ മേഗര്‍, ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുല്‍ ആര്‍.ഡി. ജോഷി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എം‌.ജി‌.എം‌.എന്‍‌.ടി ഡയറക്ടര്‍ അതിഥികളെ സ്വാഗതം ചെയ്തു. ഒക്ടോബര്‍ 2ന് ഇന്റര്‍നാഷണല്‍ ഡെ ഓഫ് നോണ്‍ വയലന്‍സായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച വിവരം ഡയറക്ടര്‍ ശബ്‌നം അറിയിച്ചത് കരഘോഷത്തോടെ സദസ്യര്‍ സ്വീകരിച്ചു. ഇത്തരം ഒരു ചടങ്ങില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചതില്‍ താന്‍ അതീവ കൃതാര്‍ത്ഥനാണെന്ന് പ്രോടേം മേയര്‍ പറഞ്ഞു. മഹാത്മജി വിഭാവനം ചെയ്ത സമാധാനത്തിന്റെയും സാഹോദര്യത്തിന്റേയും പ്രസക്തി ആധുനിക കാലഘട്ടത്തില്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്ന് കോണ്‍സുലര്‍ ചൂണ്ടിക്കാട്ടി. ആയുധമെടുക്കാതെ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും ഇന്ത്യന്‍ ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മജി ലോക രാഷ്ട്രങ്ങള്‍ക്ക് ഇന്നും ആദരണീയനാണെന്ന് എം‌.ജി‌.എം‌.എന്‍‌.ടി പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കൂറ പറഞ്ഞു.

പീസ് വാക്കില്‍ പങ്കെടുക്കാനെത്തിയവര്‍ ശുഭ്രവസ്ത്രവും, ഗാന്ധിത്തൊപ്പിയും ധരിച്ചിരുന്നത് ഏറെ ആകര്‍ഷകമായി. സമാധാനത്തിന്റെ സന്ദേശവാഹകരായി 12 വെള്ളരിപ്രാവുകളെ അന്തരീക്ഷത്തിലേക്ക് പറത്തിയതോടെ ചടങ്ങുകള്‍ക്ക് സമാപനമായി.

rsz_1img_5980 rsz_img_5947 rsz_img_5949 rsz_img_5966 rsz_img_5978 rsz_img_5983

rsz_img_5943

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment