ഫൊക്കാന വിമന്‍സ് ഫോറത്തിന് വര്‍ണ്ണാമായ തുടക്കം

fokaഡിട്രോയിറ്റ്: ഫൊക്കാന വിമന്‍സ് ഫോറത്തിന് ഡിട്രോയിറ്റില്‍ വര്‍ണ്ണാഭമായ തുടക്കം. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ വിമന്‍സ് ഫോറത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വാറന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ വിമന്‍സ് ഫോറം പ്രസിഡന്റ് ഡെയിസന്‍ ചാക്കോ, സെക്രട്ടറി ഷാലന്‍ ജോര്‍ജ്, ട്രഷറര്‍ ആനി മാത്യു, വൈസ് പ്രസിഡന്റ് മറിയാമ്മ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി അന്നമ്മ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

സമൂഹത്തില്‍ ചൂഷണത്തിനും അക്രമത്തിനും സ്ത്രീകളും കുട്ടികളും വിധേയരായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാനും, സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള വിവിധ പരിപാടികള്‍ക്ക് വിമന്‍സ് ഫോറം നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് ഡെയിസന്‍ ചാക്കോ ഉദ്ഘാടന സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിന്റെ സാംസ്കാരിക പൈതൃകവും തനതായ ശൈലിയും നമ്മുടെ പുത്തന്‍ തലമുറയിലേക്ക് പകര്‍ന്നു നല്‍കുവാന്‍ സഹായിക്കുന്ന പുതിയ പദ്ധതികള്‍ക്കു രൂപം നല്‍കി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. അതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഭക്ഷണ വിതരണം, ആരോഗ്യ പരിപാലനത്തിനായുള്ള സെമിനാറുകള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയും നടപ്പാക്കും. കേരളത്തിലെ ആദിവാസി സ്കൂളുകളില്‍ കംപ്യൂട്ടര്‍ വിതരണം നടത്തി കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാകുന്ന പദ്ധതികള്‍ക്ക് വിമന്‍സ് ഫോറം തുടക്കംകുറിച്ചു.

ഉദ്ഘാടന സമ്മേളനത്തില്‍ മികച്ച കലാകാരന്മാരും കലാകാരികളും പങ്കെടുത്ത വിവിധ കലാപരിപാടികള്‍ അരങ്ങേറി. വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടേയും സഹായ സഹകരണങ്ങള്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

foka1 foka2 foka3

Print Friendly, PDF & Email

Leave a Comment