സ്‌ട്രൈക്കേഴ്‌സ് കപ്പ് 2017 ക്രിക്കറ്റ് മത്സരം ഒക്‌ടോബര്‍ 14,15 തീയതികളില്‍

21766473_909314262578375_2282901340763572891_nന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഈ വര്‍ഷത്തെ വേനല്‍ക്കാലം ക്രിക്കറ്റിനാല്‍ സമൃദ്ധമായിരുന്നു , വേനല്‍ മാറി ശൈത്യം എത്താറാകുമ്പോള്‍ അമേരിയ്ക്കയില്‍ ക്രിക്കറ്റിന്റെ ആവേശം ഒട്ടും കുറയാതെ, വേനലിനും ശൈത്യത്തിനും ഇടയിലുള്ള ചുരുങ്ങിയ സമയം ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകരുകയാണ് സ്റ്റാറ്റന്‍ ഐലന്‍ഡിലെ ക്രിക്കറ്റ് ക്ലബ്. ഒക്ടോബര്‍ 14,15 തീയതികളില്‍ സ്റ്റാറ്റന്‍ ഐലന്‍ഡിലെ മില്ലര്‍ ഫീല്‍ഡ് ക്രിക്കറ്റ് മൈതാനത്തിലാണ് മത്സരം അരങ്ങേറുന്നത്. അമേരിക്കയിലെ തന്നെ പ്രമുഖ ടീമുകളാണ് രണ്ടു ദിവസം നീളുന്ന ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്.

STRIKERS,TUSKERS New York , NJ KINGS, FFC Philadelphia, SI SRILANKAN CLUB, NYMSC, Bergans New Jersey, NY BLASTERS.

വിജയികള്‍ക്ക് 1000 ഡോളര്‍ ക്യാഷ് അവാര്‍ഡും ട്രോഫിയുമാണ് നല്‍കുന്നത്.

ക്രിക്കറ്റ് പ്രേമികളെ കൂടാതെ കലാസാംസ്കാരിക മേഖലകളിലെ പ്രമുഖരും ഈ മത്സരം കാണുവാന്‍ എത്തുന്നുണ്ട്.

ഒക്ടോബര്‍ 14-ന് രാവിലെ 7 മണിയോടെ ആരംഭിക്കുന്ന ഈ മത്സരം കാണുവാന്‍ എല്ലാവരെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതായി സ്‌ട്രൈക്കേഴ്സ് അംഗങ്ങള്‍ അറിയിച്ചു.

SPONSORS: Shinu Joseph, Swad Restaurant,TLJ Sports, Soji Media, IMAGINE DIGITAL Production, Sunny konniyoor, Nishanth Nair, Riya Travels, Rejino Abraham (White stone).

Ground : 455 New Drop Lane Staten Island NY 10306.

Call: 917-208-6320,732-513-9697,917-519-6821,347-465-0457

വാര്‍ത്ത: ജോജോ കൊട്ടാരക്കര

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment