Flash News

ഭര്‍ത്താവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് മൂന്നു മാസം പ്രായമായ കുഞ്ഞിന്റെ മുന്‍പിലിട്ട് ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്തു; സംഭവം നടന്നത് യോഗിയുടെ നാട്ടില്‍

October 7, 2017

woman-gang-raped-in-up-830x412മുസാഫര്‍നഗര്‍: ഭര്‍ത്താവിന്റെയും മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെയും മുന്നില്‍വച്ചു മുപ്പതുകാരിയായ സ്ത്രീയെ നാലുപേര്‍ ചേര്‍ന്നു കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. കുഞ്ഞിനെ ശിശുരോഗ വിദഗ്ധനെ കാട്ടിയ ശേഷം മോട്ടോര്‍ബൈക്കില്‍ മുസാഫര്‍ നഗറിലെ വീട്ടിലേക്കു മടങ്ങും വഴിയാണ് ആയുധങ്ങളുമായി കാറിലെത്തിയ സംഘം കുഞ്ഞിനെ പിടിച്ചു വാങ്ങി, ഭര്‍ത്താവിനെ മര്‍ദിച്ചശേഷം കരിമ്പിന്‍തോട്ടത്തിലേക്കു യുവതിയെ വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.

ഭര്‍ത്താവ് യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. ബലാത്സംഗത്തിനുശേഷം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയശേഷമാണ് അക്രമികള്‍ മടങ്ങിയത്. തോക്കിന്‍മുനയിലായിരുന്നു തന്നെ ക്രൂരമായി പീഡിപ്പിച്ചതെന്നു യുവതി പോലീസിനു മൊഴി നല്‍കി. കുഞ്ഞിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഭര്‍ത്താവിനെ കെട്ടിയിട്ടു മര്‍ദിച്ചെന്നും ഇവര്‍ പോലീസിനോടു പറഞ്ഞു.

സഹായത്തിനായി നിലവിളിച്ചപ്പോഴാണ് അടുത്തുണ്ടായിരുന്ന ഗ്രാമത്തിലെ കൃഷിക്കാര്‍ ഓടിയെത്തിയത്. ഇവരാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നും അക്രമികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

കേരളത്തിലെ അക്രമങ്ങളെയും മറ്റും അപലപിച്ചശേഷം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മടങ്ങിയതിനു പിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രിയായ യുപിയില്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. യോഗി മുഖ്യമന്ത്രിയായതിനു ശേഷം യുപിയില്‍ ബാലാത്സംഗങ്ങളും മറ്റും പെരുകിയെന്നു നേരത്തേ സര്‍ക്കാരിന്റെതന്നെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top