Flash News

“നമസ്തേ…..” – ചൈനീസ് സൈനികരെ പരിചയപ്പെടുന്ന ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍‌മ്മല സീതാരാമന്‍

October 8, 2017 , സ്വന്തം ലേഖകന്‍

nirmala-seetaramanഗാങ്‌ടോക്ക്: സിക്കിമില്‍ ഇന്ത്യ-ചൈന അതിര്‍ത്തി സന്ദര്‍ശന വേളയില്‍ ചൈനീസ് സൈനികരോട് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ സംസാരിച്ചത്. ചൈനീസ് സൈനികരോട് നമസ്‌തേ പറയുന്നതും സംസാരിക്കുന്നതുമായ വീഡിയോ പ്രതിരോധമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ പങ്കുവെച്ചു.

ചൈനീസ് പട്ടാളക്കാര്‍ നിര്‍മലയെ പരിചയപ്പെടുന്നതും മന്ത്രി അവരോട് നമസ്‌തേ പറയുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് നമസ്‌തേയുടെ അര്‍ഥം അറിയാമോ എന്നും നമസ്‌തേക്കു തത്തുല്യമായ ചൈനീസ് പദം ഏതാണെന്നും മന്ത്രി സൈനികരോട് ചോദിക്കുന്നതും കാണാം. അതിര്‍ത്തിയില്‍ സന്ദര്‍ശനത്തിന് എത്തിയ പ്രതിരോധമന്ത്രി ഇന്ത്യന്‍ സൈനികരുമായും സൈനിക ഉദ്യോഗസ്ഥരുമായും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനാംഗങ്ങളുമായും ആശയവിനിമയം നടത്തി.

ഇന്ത്യന്‍ സൈനികര്‍ക്ക് പുറമെ ചൈനീസ് സൈനികരുമായും ആശയവിനിമയം നടത്തിയതായി പ്രതിരോധമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top