മലയാള സിനിമയില്‍ പുതിയ ചിത്രങ്ങളൊന്നും ഇപ്പോള്‍ ഏറ്റെടുക്കുന്നില്ലെന്ന് ഭാവന

Bhavana-at-Whiz-Media-Dubai-(3)5621മലയാളസിനിമയില്‍ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കാനില്ലെന്ന് നടി ഭാവന. താനിപ്പോള്‍ സന്തോഷവതിയാണ്. എന്നാല്‍ പുതിയ സിനിമകള്‍ ഏറ്റെടുക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുള്ളത്. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.

നവാഗതസംവിധായകന്‍ ജിനു എബ്രഹാമിന്റെ പൃഥ്വിരാജ് ചിത്രം ‘ആദ’മാണ് ഭാവനയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. കേരളത്തിലും സ്‌കോട്ട്ലന്‍ഡിലുമായി ചിത്രീകരിച്ച സിനിമ ഇത്തവണത്തെ ഓണം റിലീസുകള്‍ക്കൊപ്പമാണ് എത്തിയത്. ‘ആദ’ത്തിന്റെ സ്‌കോട്ട്ലന്‍ഡ് ചിത്രീകരണകാലം തനിക്ക് സന്തോഷകരമായ അനുഭവമാണ് നല്‍കിയതെന്ന് ഭാവന നേരത്തേ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment