ന്യൂജേഴ്സി: വൈക്കം വിജയലക്ഷ്മിയുടെയും സംഘത്തിന്റെയും “പൂമരം സ്റ്റേജ് ഷോ 2017″ ന്യൂജേഴ്സിയില്‍ ഒക്ടോബര്‍ 15നു നിറഞ്ഞ സദസില്‍ അവതരിപ്പിക്കുമെന്നു എം ബി എന്‍ ഫൗണ്ടേഷന് ചെയര്മാന് മാധവന് ബി നായര്‍ അറിയിച്ചു.
വൂഡ്ബ്രിഡ്ജ് മിഡില്‍ സ്കൂളില്‍ (525 ബാരന് അവന്യു) വൈകിട്ട് നാലുമണിക്ക് നടക്കുന്ന പരിപാടി വ്യത്യസ്തകള്‍ നിറഞ്ഞതാകും.അമേരിക്കന്‍ മലയാളികളെ സംഗീതത്തിന്റെയും, നൃത്തത്തിന്റയും, ചിരിയുടെയും നിമിഷങ്ങളിലേക്കു കൊണ്ടുപോയ നിരവധി ഷോകള്‍ക്ക് ശേഷമാണു ന്യൂജേഴ്സിയില്‍ പൂമരം ടീം എത്തിയിരിക്കുന്നത്. ഹ്യൂസ്റ്റണില്‍ തുടങ്ങി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ പൂമരം ഷോയ്ക്ക് മികച്ച പ്രതികരണമാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. പൂമരം ഷോ ന്യൂജേഴ്സിയിലെ മലയാളികള്‍ക്കായി അവതരിപ്പിക്കുന്നത് എം ബി എന്‍ ഫൗണ്ടേഷന് ആണ്. ന്യൂജേഴ്സിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ മാധവന് ബി നായര്‍ ‘പ്രോമോട്ടിംഗ് സ്കില്‍സ്,സപ്പോര്‍ട്ടിംഗ് ഹെല്‍ത്ത്” എന്ന ആശയവുമായി ആരംഭിച്ച പ്രസ്ഥാനമാണ് എം ബി എന്‍ ഫൗണ്ടേഷന്.
വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ എത്തുന്ന ആദ്യ ഷോ കൂടിയാണ് പൂമരം. പുല്ലാംകുഴലില്‍ നാദവിസ്മയം തീര്‍ക്കുന്ന ചേര്‍ത്തല രാജേഷും, ബിനോയിയും അടങ്ങുന്ന സംഗീത സംഘം ഒരുക്കുന്ന ഫ്യുഷന് ന്യൂജേഴ്സി മലയാളികള്‍ക്ക് നവ്യാനുഭവം നല്‍കും. ഇവര്‍ മൂവരും ഗായത്രി വീണയും, പുല്ലാങ്കുഴലും , കീബോര്‍ഡും, വയലിനും കോര്‍ത്തിണക്കി ഒരുക്കുന്ന സംഗീത പ്രപഞ്ചം കാണാന്‍ പോകുന്ന പൂമരകാഴ്ച തന്നെയാകും. അനുശ്രീ, റേയ്ജന്‍ രാജന്, രൂപശ്രീ, സജ്ന നജാം, ശരണ്യ, ശ്രുതി തമ്പി, ഷാജു തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, അബിയും, അനൂപ് ചന്ദ്രനും, ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ അരിസ്റ്റോ സുരേഷും ഒരുക്കുന്ന കോമഡി സ്കിറ്റുകള്‍ പുതുമ നിറഞ്ഞതാകും. മിന്നലേ ജീനു, വിനീത്, അഭിഷ് എന്ന പുതു തലമുറയിലെ ഫ്യൂഷന്‍ ബാന്‍ഡും ഒപ്പമുണ്ട്. കണ്ടു മടുത്തവയില് നിന്ന് വ്യത്യസ്തമായി പുതുമയുള്ള പരിപാടികളുമായാണ് പൂമരം കലാകാരന്മാര് ന്യൂജേഴ്സിയില്‍ എത്തുന്നത്. കണ്‍കുളിര്‍ക്കെ പൂമരം കാണുവാന്‍ ന്യൂജേഴ്സിയിലെ എല്ലാ മലയാളികളയേയും കുടുംബസമേതം ക്ഷണിക്കുന്നതായി എം ബി എന്‍ ഫൗണ്ടേഷന് ചെയര്മാന് മാധവന് ബി നായര്‍ അറിയിച്ചു.