എസ്.ഐ.ഒ കീഴുപറമ്പ യൂണിറ്റ് സമ്മേളനം സമാപിച്ചു

sio1കീഴുപറമ്പ: വിശ്വാസത്തിന്റെ കരുത്ത് സൗഹൃദത്തിന്റെ ചെറുത്തുനില്‍പ്പ് എന്ന തലക്കെട്ടില്‍ എസ്. ഐ ഒ കീഴുപറമ്പ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് അബ്ദുല്‍ കാദര്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ടി പി ഹാമിദ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

എസ്.ഐ.ഓ ഏരിയ സമിതി അംഗം അമാന്‍ വൈ കെ അദ്ധ്യക്ഷത വഹിച്ചു. സഹോദരന്‍ ഷാഹിദ് ഇസ്മാഈലിന്റെ ഖുര്‍ആന്‍ ക്ലാസ്സോടെ ആരംഭിച്ച പരിപാടിയില്‍ സോളിഡാരിറ്റി യൂണിറ്റ് സെക്രട്ടറി ഷമീറുള്ള ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി കിഴുപറമ്പ യൂണിറ്റ് നാസിം വൈ കെ അബ്ദുല്ല സമാപനം നടത്തി. എസ് ഐ ഒ കിഴുപറമ്പ യൂണിറ്റ് പ്രസിഡന്റ് അര്‍ഷാദ് കാരനത്ത് സ്വാഗതവും, റമീസ് നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment