Flash News

ക്രിക്കറ്റ് മാമാങ്കത്തിന് ഫിലാഡല്‍യഫിയയില്‍ കലാശകൊട്ട്

October 16, 2017 , നിബു വെള്ളവന്താനം

a1 (1)ഫിലാഡല്‍ഫിയ: െ്രെട സ്‌റ്റേറ്റ് ഏരിയായിലെ ക്രിക്കറ്റ് പ്രേമികളുടെ ആവേശമായി മാറിയ മലയാളി ക്രിക്കറ്റ് ലീഗ് മല്‍സരത്തിന്റെ ഫൈനല്‍ ഒക്‌റ്റോബര്‍ 22 ഞായറാഴ്ച ഒരു മണിക്ക് ആരം ഭിക്കും . ഫിലാഡല്‍ ഫിയ ക്രിക്കറ്റ് ക്‌ളബ്ബും ഫിലാഡല്‍ ഫിയ വാരിയേഴ്‌സും മാറ്റുരയ്ക്കുന്ന മല്‍സരത്തിന് ഫൊക്കാന ഫോമ പ്രസിഡന്റുമാര്‍ സാക്ഷ്യം വഹിക്കും . അമേരിക്കയിലെ മലയാളി സംഘടനകളുടെ ദേശീയ നേതാക്കള്‍ സംബന്ധിക്കുന്ന ചടങ്ങില്‍ ആവേശം പകരാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കായിക പ്രേമികളുടെ ഒരു വന്‍ നിര തന്നെ പ്രതീക്ഷിക്കുന്നു ഏകദേശം ഒരു വര്‍ഷത്തോളമായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ അമേരിക്കയിലെ സിറ്റി ഓഫ് ബ്രദര്‍ലി ലൗ എന്നറിയപ്പെടുന്ന ഫിലാഡല്‍ഫിയായുടെ മണ്ണില്‍ ഈ കായിക മാമാങ്കം ആരംഭിച്ചത്.

ഫിലാഡല്‍ഫിയായിലെ പ്രശസ്തമായ ബ്രാഡ്‌ഫോര്‍ഡ് പാര്‍ക്കിലെ (Bradford park 7500 Calvert street Philadelphia PA 19152) പ്രത്യേകമായി മണ്ണിട്ട് ഉറപ്പിച്ച് തയാറാക്കിയ പിച്ചില്‍ മാറ്റിട്ടാണ് ലീഗ് മത്സരം നടത്തന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിയിലെ പോലെ രണ്ടു പൂളുകളായി തിരിച്ചു, ആദ്യം പൂളുകളിലെ ടീമുകള്‍ തമ്മില്‍ മത്സരിച്ചു, അതില്‍ വിജയിക്കുന്ന ഒരോ പൂളില്‍ നിന്നും രണ്ടു ടീമുകളെ പോയിന്റ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത് സെമി ഫൈനല്‍ ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. 2001 മുതല്‍ ഫ്രണ്ട്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് എന്ന ക്ലബായിരുന്നു ഈ ടൂര്‍ണമെന്റ് നടത്തി വന്നിരുന്നത്. ഇന്ത്യാക്കാരുടെ ഇടയില്‍ ആദ്യമായി തുടങ്ങിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളിലൊന്നായിരുന്നു ഇത്. എന്നാല്‍ അമേരിക്കയിലുടനീളം ചിതറിപ്പാര്‍ക്കുന്ന മലയാളികള്‍ക്കു മാത്രമായി ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്ന ചിന്തയില്‍ നിന്നാണ് ന്യുജേഴ്‌സിയിലെ കിംഗ്‌സ് ക്രിക്കറ്റ് ക്‌ളബുമായി സഹകരിച്ച് മലയാളി ക്രിക്കറ്റ് ലീഗ് രൂപം കൊള്ളുന്നത്. പ്രൊഫഷണല്‍ ക്രിക്കറ്റ് അംബയറിംഗിന് ലൈസന്‍സുള്ള അംബയര്‍മാരായിരിക്കും നിഷ്പക്ഷമായി ഫൈനല്‍ നിയന്ത്രിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനോജ് മല്ലപ്പള്ളി 267 463 3085, ബിനു ആനിക്കാട് 267 235 4345, അലക്‌സ് ചിലമ്പിട്ടശേരി 908 313 6121, മധു കൊട്ടാരക്കര 609 903  7777, ബിനു ചെറിയാന്‍ 215 828 3292, നിബു ഫിലിപ്പ് 215 696 5001.

Ground Information :Bradford park 7500 Calvert street Philadelphia PA 19152


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top