ഷെറിന്‍ മാത്യുവിന്റെ തിരോധാനം- ആത്മസംയമനം പാലിക്കണമെന്ന് പോലീസ്

IMG_5901റിച്ചാര്‍ഡ്‌സണ്‍: ഒക്ടോബര്‍ 7 ശനിയാഴ്ച വെളുപ്പിന് 3.15 ന് അപ്രത്യക്ഷമായ ഷെറിന്‍ മാത്യുവിനെ (3) കണ്ടെത്തുന്നതിനുള്ള അന്വേഷണം ത്വരിതഗതിയില്‍ പുരോഗമിക്കുകയാണെന്നും ജനങ്ങള്‍ അക്ഷമരാകരുതെന്നും, ആത്മ സംയമനം പാലിക്കണമെന്നും റിച്ചാര്‍ഡ്‌സണ്‍ പോലീസ് അഭ്യര്‍ത്ഥിച്ചു.

ഷെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകള്‍ ലഭിക്കുകയാണെങ്കില്‍ റിച്ചാര്‍ഡ്‌സണ്‍ പോലീസിനെ വിവരം അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒക്ടോബര്‍ 7 ശനിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം പാല്‍ കുടിക്കുവാന്‍ വിസമ്മതിച്ചതിന് ശിക്ഷയായിട്ടാണ് ഫെന്‍സിനു പുറത്ത് നൂറടിയോളം ദൂരെയുള്ള വൃക്ഷ ചുവട്ടില്‍ ഷെറിന്‍ മാത്യുവിനെ തനിയെ നിര്‍ത്തിയത്. 3.15 ന് വന്ന് നോക്കിയപ്പോള്‍ ഷെറിനെ കണ്ടെത്താനായില്ല. ചുറ്റുപാടും അന്വേഷിച്ചതിന് ശേഷം വീട്ടില്‍ എത്തി വസ്ത്രങ്ങള്‍ അലക്കുന്ന യന്ത്രം പ്രവര്‍ത്തിപ്പിക്കുകയായിരുന്നു എന്നാണ് ഷെറിന്റെ വളര്‍ത്തച്ഛന്‍ വെസ്ലി പോലീസില്‍ അറിയിച്ചത്. ഇത്രയും സംഭവങ്ങള്‍ വീടിനകത്ത് അരങ്ങേറിയപ്പോള്‍ ഭാര്യ വീടിനകത്ത് ഉറക്കത്തിലായിരുന്നുവെന്ന് പോലീസിന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ഒഴിവാക്കി വെസ്ലിയെ അറസ്റ്റ് ചെയ്തു. എന്‍ഡെയ്ഞ്ചര്‍മെന്റ്, എബാന്‍ഡന്‍മെന്റ്‌ എന്ന രണ്ട് വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ്സെടുത്ത ശേഷം ജാമ്യത്തില്‍ വിടുകയും ചെയ്തു. വെസ്ലിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ആംഗിള്‍ മോണിറ്റര്‍ ധരിക്കണമെന്ന നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

വൃക്ഷ ചുവട്ടില്‍ നിന്നും ഷെറിന്‍ നഷ്ടപ്പെട്ടതിനുശേഷം വീടിനു പുറകില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം നാലു മണിക്ക് പുറത്തു പോയി. അഞ്ചു മണിക്ക് തിരിച്ചെത്തിയതായി സമീപ വീടുകളിലെ ക്യാമറകളില്‍ നിന്നും കണ്ടെത്തിയതിന് വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് പൊലീസിനേയും കുറ്റാന്വേഷകരേയും ഒരു പോലെ കുഴയ്ക്കുന്ന പ്രശ്‌നം.

ഷെറിന്‍ മാത്യുവിനെ കണ്ടെത്തുന്നതിന് എഫ്ബിഐയും ലോക്കല്‍ പൊലീസും വൊളണ്ടിയര്‍മാരും സമീപ പ്രദേശങ്ങളില്‍ അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച ചില വസ്തുക്കളും വീട്ടില്‍ നിന്നും വാനില്‍ നിന്നും പരിശോധനയ്ക്കായി കൊണ്ടു പോയവയും ഷെറിന്‍ മാത്യുവിനെ കണ്ടെത്തുന്നതിനുള്ള സൂചനകള്‍ നല്‍കുമെന്നു തന്നെയാണ് പൊലീസ് വിശ്വസിക്കുന്നത്.

വെസ്ലിയും ഭാര്യയും ഓരോ അറ്റോര്‍ണിമാരെ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ രണ്ടു പേരും നിശബ്ദരാകുകയും ഇവര്‍ക്കുവേണ്ടി അറ്റോര്‍ണിമാര്‍ വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നത് അന്വേഷണം നീണ്ടു പോകുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.

രണ്ടാഴ്ച പിന്നീടുമ്പോഴും ഷെറിനെ കണ്ടെത്താനാകാത്തത് അസ്വസ്ഥത ഉളവാക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. വീടിനു രണ്ടു മൈല്‍ ചുറ്റളവില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതല്‍ പ്രദേശങ്ങളില്‍ അന്വേഷണം വ്യാപിപ്പിക്കണമെങ്കില്‍ കൂടുതല്‍ വൊളണ്ടിയര്‍മാരുടെ സഹകരണമാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. സമയവും ഉറക്കവും നഷ്ടപ്പെട്ട് ചിലരെങ്കിലും കര്‍മ്മ രംഗത്തുണ്ടെന്നുള്ളത് ആശ്വാസകരമാണ്.

IMG_5900 IMG_5902 IMG_5906 IMG_5913

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News