നജീബ് തിരോധാനം സര്‍ഗാത്മക പ്രധിഷേധം

jnu-student-najeeb-ahmed_650x400_41476990467ജെ.എന്‍.യു. വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തിന്റെ ഒരു വര്‍ഷം പിന്നിടുമ്പോഴും നടപടികള്‍ സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ എറണാകുളം മഹാരാജാസ് കോളേജിലെ ഫ്രട്ടേണിറ്റി പ്രവര്‍ത്തകഎ പ്രതിഷേധിച്ചു.

കോളേജ് സെന്റര്‍ സ്ക്വയറില്‍ ഹാഫിസ് ഏകാംഗ നാടകം അവതരിപ്പിച്ചു. ഗവണ്മെന്റും, മീഡിയയും, പോലീസും ന്യൂനപക്ഷ വിഷയങ്ങളോട് സ്വീകരിക്കുന്ന വിരുദ്ധ നിലപാട് ചൂണ്ടിക്കാണിക്കുന്നതായിരുന്നു ദൃശ്യാവിഷ്കാരം. ശേഷം നബീല്‍, അര്‍ഹംഷ, ഫാത്തിമ, ഇസ്മായില്‍ എന്നിവര്‍ ചേര്‍ന്ന് Where is Najeeb പ്രതിഷേധ ഗാനം പാടി. പ്രതിഷേധ സംഗമത്തിന് ഫ്രട്ടേണിറ്റി എറണാകുളം ജില്ലാ കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തകരുമായ അസ്ന, ഫുആദ്, സബിന്‍, കോളേജ് യൂണിയന്‍ 3-ാം വര്‍ഷ പ്രതിനിധി ഇസ്ഹാഖ്, വിദ്യാര്‍ത്ഥികളായ ഫര്‍ഹാന്‍, നിഹാദ്, ഷെമീര്‍ എന്നിവര്‍ നേത്യത്വം നല്‍കി. നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

റിസ്‌വാന്‍ പെരിങ്ങാല, ജനറല്‍ സെക്രട്ടറി
ഫ്രറ്റെര്‍ണിറ്റി മൂവ്‌മെന്റ്, എറണാകുളം
9633457217

Print Friendly, PDF & Email

Leave a Comment