Flash News

സോളാര്‍ കേസ്: ഇടത് എം.പിമാരുടെ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് സ്തംഭിച്ചു

August 12, 2013 , എം.എസ്. പ്രസേനന്‍

parliament-protestന്യൂഡല്‍ഹി: കേരളത്തില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം നേരിടാനായി  കേന്ദ്ര സേനയെ വിന്യസിച്ചതിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം. പ്രതിഷേധവും ബഹളവും അതിരു കടന്നപ്പോള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവെച്ചു.

 

ഇടത് എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തു. കേരളത്തില്‍ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സ്ഥിതിയാണുള്ളതെന്ന് ആരോപിച്ച ഇടതു എം.പിമാര്‍ പ്രശ്‌നം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയുണ്ടായി.

 

ഇടത് എം.പിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ നടത്തുകയും ചെയ്തു. സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രി രാജിവെക്കുക, കേന്ദ്രസേനയെ തിരിച്ചുവിളിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ബാനറുകളുമായാണ് കവാടത്തിന് മുന്നില്‍ എം.പിമാര്‍ ധര്‍ണ നടത്തിയത്.

 

കേരളത്തിലെ എം.പിമാര്‍ക്കൊപ്പം ബംഗാളില്‍ നിന്നുള്ള ഇടത് എം.പിമാരും ധര്‍ണയില്‍ പങ്കെടുത്തു. ഇടതു എം.പിമാര്‍ വിഷയം ഉന്നയിച്ചാല്‍ പിന്തുണയ്ക്കുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top