Flash News

ശിഖര്‍ ധവാന്‍ കൊടുങ്കാറ്റായി; 150 പന്തില്‍ അടിച്ചുകൂട്ടിയത് 248 റണ്‍സ്

August 12, 2013 , എം.എസ്. പ്രസേനന്‍

dhawanപ്രിട്ടോറിയ: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നിര്‍ണായകമായ മത്സരത്തില്‍ തകര്‍ത്താടിയ ശിഖര്‍ ധവാന് 150 പന്തില്‍ നിന്നായി അടിച്ചുകൂട്ടിയത് 248 റണ്‍സ്. എ ക്ലാസ് മത്സരത്തില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് ധവാന്റേത്. ധാവന്റെ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടടത്തില്‍ 433 റണ്‍സ് നേടി. 30 ബൗണ്ടറികളുടെയും, ഏഴ് സിക്‌സറുകളുടെയും അകമ്പടിയോടെയായിരുന്നു ധവാന്റെ ഇന്നിംഗ്‌സ്.

 

97 പന്തില്‍ നിന്ന് 109 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാര പുറത്താകാതെ നിന്നു. 86 പന്തിലാണ് ധവാന്‍ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. പിന്നീട് ബൗണ്ടറികളും സിക്‌സറുകളും മാത്രമായിരുന്നു ധവാന്റെ ബാറ്റില്‍ നിന്നും പിറന്നത്. രണ്ടാമത്തെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത് വെറും 46 പന്തുകളിലായിരുന്നു.

 

അവസാനത്തെ 18 പന്തില്‍ നിന്ന് അടിച്ചുകൂട്ടിയത് 48 റണ്‍സ്. 45 ാം ഓവറില്‍ തെറോണിന്റെ പന്തില്‍ വിലാസിന് ക്യാച്ച് നല്‍കിയാണ് ധവാന്‍ ക്രീസ് വിട്ടത്. ഏകദിന ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വലിയ സ്‌കോറാണ് ധവാന്റേത്. സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് ഏകദിന ക്രിക്കറ്റില്‍ ആദ്യ ഇരട്ട സെഞ്ച്വറി കുറിച്ചത്. 2010 ലല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് സച്ഛിന്‍ ഇരട്ട സെഞ്ച്വറി കുറിച്ചത്.

 

സ്‌കോര്‍ ബോര്‍ഡ് 91 ല്‍ എത്തിനില്‍ക്കെയാണഅ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നീട് രണ്ടാം വിക്കറ്റില്‍ ധവാനും പുജാരയും ചേര്‍ന്ന് 285 റണ്‍സായിരുന്നു അടിച്ചുകൂട്ടിയത്. മുരളി വിജയ് 40 റണ്‍സും ദിനേഷ് കാര്‍ത്തിക് പുറത്താകാതെ 18 റണ്‍സുമെടുത്തു. ടൂര്‍ണമെന്റില്‍ ഫൈനല്‍ പ്രവേശനത്തിന് ഈ മത്സരത്തിലെ വിജയം ഇന്ത്യയ്ക്ക് അനിവാര്യമാണ്.

 

അതേസമയം മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക തിരിച്ചടിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 18 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെന്ന നിലയിലാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top