ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ ഷിക്കാഗോ കണ്‍വന്‍ഷന്‍ റീജണല്‍ കിക്ക്ഓഫ് 22-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

fomaaഫിലാഡല്‍ഫിയ: ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 2018 ഷിക്കാഗോ ഫോമ ദേശീയ കണ്‍വന്‍ഷന്റെ റീജിയണല്‍ കിക്ക്ഓഫിന്റേയും, 61-മത് കേരളപ്പിറവി ദിനാഘോഷത്തിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഒക്‌ടോബര്‍ 22-ന് ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ (10197 നോര്‍ത്ത് ഈസ്റ്റ് അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19116)നടക്കുന്ന വിപുലമായ പരിപാടിയില്‍ ഫോമയുടെ ദേശീയ നേതാക്കളായ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ് എന്നിവരും മറ്റു പ്രമുഖ നേതാക്കളും, റീജിയന്‍ ഭാരവാഹികളും പങ്കെടുത്ത് സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതാണ്.

പൊതു സമ്മേളനത്തെ തുടര്‍ന്നു സംഗീത നൃത്ത ഹാസ്യ കലാവിരുന്ന് പ്രവാസി മലയാളികള്‍ക്കായി ഒരുക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം തികച്ചും സൗജന്യമായ ഈ മീറ്റിംഗില്‍ പങ്കെടുക്കുന്നവര്‍ക്കായി ഡിന്നറും ക്രമീകരിച്ചിരിക്കുന്നു. ഏവരുടേയും സഹകരണം പ്രതീക്ഷിക്കുകയും, എല്ലാ മലയാളി സുഹൃത്തുക്കളേയും കലാസന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും റീജിയണല്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയയും, സെക്രട്ടറി ജോജോ കോട്ടൂരും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്കറിയ (റീജണല്‍ വൈസ് പ്രസിഡന്റ്) 267 980 7923, ജോജോ കോട്ടൂര്‍ (സെക്രട്ടറി) 610 308 9829, ബോബി തോമസ് (ട്രഷറര്‍) 862 812 0606.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment