ഏരിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

afsal
എസ് ഐ ഒ മങ്കട ഏരിയ ഓഫീസ് സി.ടി സുഹൈബ് വൃക്ഷത്തൈ നനച്ച് ഉദ്ഘാടനം ചെയ്യുന്നു

കടന്നമണ്ണ: ഓരോ വ്യക്തിയും സമൂഹത്തിന്റെ ആവശ്യതയാണെന്ന് എസ് ഐ ഒ സംസ്ഥാന പ്രസിഡന്റ്‌ സി ടി സുഹൈബ് പറഞ്ഞു. എസ് ഐ ഒ മങ്കട ഏരിയ ഓഫീസ് ഉദ്ഘാടനവും ഏരിയ സമ്മേളന പ്രഖ്യാപനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയില്‍ മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അലവിക്കുട്ടി മാസ്റ്റര്‍, ഉസൈദ് എന്നിവര്‍ ആശംസകളർപ്പിച്ച് സംസാരിച്ചു. ഏരിയ പ്രസിഡന്റ്‌ അഫ്സല്‍ ഹുസൈന്‍ സ്വാഗതവും, കടന്നമണ്ണ യൂണിറ്റ് പ്രസിഡന്റ്‌ ഫഹീം നന്ദിയും പറഞ്ഞു. അലിഫ് കൂട്ടില്‍, ഡാനിഷ് ചേരിയം, ജസീല്‍, ഫഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment