Flash News

സ്വാഗത സംഘം രൂപീകരിച്ചു

October 26, 2017 , അഫ്സല്‍ ഹുസൈന്‍ കെ

sio1

മങ്കട: “വിശ്വാസത്തിന്റെ കരുത്ത്, സൗഹൃദത്തിന്റെ ചെറുത്തുനില്‍പ്പ് ” എന്ന പ്രമേയത്തില്‍ എസ് ഐ ഒ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി മങ്കs ഏരിയ നടത്തുന്ന ഏരിയാ സമ്മേളനത്തിന് സ്വാഗത സംഘം രൂപീകരിച്ചു.

ജമാഅത്തെ ഇസ്ലാമി മങ്കട ഏരിയ പ്രസിഡന്റെ മുഹമ്മദലി മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാനായി മുഹമ്മദലി മാസ്റ്ററെയും ജനറല്‍ കണ്‍വീനറായി എസ്.ഐ.ഒ മങ്കട ഏരിയ പ്രസിഡന്റ് അഫ്സല്‍ ഹുസൈനെയും പ്രോഗ്രാം കണ്‍വീനറായി ഫഹീമിനെയും തിരഞ്ഞെടുത്തു. വകുപ്പ് കണ്‍വീനര്‍മാരായി ഫഹ്മാന്‍ (സംഘടന), നസീബ് (പ്രചരണം ), ജസീല്‍ (പ്രതിനിധി), മുര്‍ഷിദ് ( സാമ്പത്തികം ), ഡാനിഷ് (പ്രകടനം ), ഹംദാന്‍ (വളണ്ടിയര്‍), അലീഫ് (പ്രോഗ്രാം), മുസ്തഫ ( ഗസ്റ്റ് ), തസ്നീം (ലൈറ്റ് &സൗണ്ട് ) തെരെഞ്ഞെടുത്തു.

നവംബര്‍ 19 ന് തിരൂര്‍ക്കാട് വെച്ച് നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top