Flash News

ഐഎന്‍ഓസി യു.എസ്സ്എ കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സമാപന സമ്മേളനം സാം പിട്രോഡാ ഉത്ഘാടനം ചെയ്യും

October 30, 2017 , ജോയിച്ചന്‍ പുതുക്കുളം

sampitrodaചിക്കാഗോ: ശാസ്ത്ര സാങ്കേതികരംഗത്ത് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലായി ഇന്‍ഡ്യ കൈവരിച്ച അതുല്യനേട്ടങ്ങളുടെ പിന്നണി ശില്പികളില്‍ അഗ്രഗണ്ണ്യനും ഇന്‍ഡ്യന്‍ ടെലികമ്മ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക് തുടങ്ങി ഭാരതത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടും രാജീവ് ഗാന്ധിക്കും മന്‍മോഹന്‍സിംഗിനും ശക്തിപകര്‍ന്നുകൊണ്ടും സ്വന്തം പ്രവര്‍ത്തനപാഠവം തെളിയിച്ചുകൊണ്ടും ലോകശക്തികളില്‍ ഒന്നായി ഭാരതത്തെ ഉയര്‍ത്തുവാന്‍ ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖനും ബഹുമാന്യനും വിശ്വവിഖ്യാതിത സയന്റിസ്റ്റുമായ ശ്രീ സാം പിട്രോഡാ ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ കേരളാചാപ്റ്റര്‍ നാഷ്ണല്‍ കണ്‍വെന്‍ഷന്‍ സമാപന സമ്മേളനം നവംബര്‍ നാലാം തീയതി പ്രോസ്പക്ട് ഹൈറ്റിസിലുള്ള കണ്‍ട്രി ഇന്‍ ബാങ്ക്വറ്റ് ഹാളില്‍ വെച്ച് ഉത്ഘാടനം ചെയ്യുന്നതാണ്.

യോഗത്തെ അഭിസംബോധനം ചെയ്തുകൊണ്ട് മുന്‍ കേന്ദ്രമന്ത്രിയും ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ കൊടിക്കുന്നില്‍ സുരേഷ് എം.പി., ഓള്‍ കേരളാ പ്രൊഫഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ.മാത്യു കുഴലനാടന്‍ ഐഎന്‍ഓസിയുടെ സ്ഥാപക നേതാവും മുന്‍പ്രസിഡന്റും ഇപ്പോഴത്തെ ചെയര്‍മാനുമായ ജോര്‍ജ് എബ്രഹാം തുടങ്ങിയ പ്രമുഖ നേതാക്കള്‍ സംസാരിച്ചു.

വിവിധ സെക്ഷനുകളിലായ രാവിലെ 9.30 മുതല്‍ നടത്തുന്ന സെമിനാറുകളില്‍ സമകാലീന പ്രസക്തമായ വിഷയങ്ങളെ ആസ്പദമാക്കി വിശദമായ ചര്‍ച്ചാ ക്ലാസുകളും സംവാദങ്ങളും ഐഎന്‍ഓസിയുടെ നാഷ്ണല്‍ നേതാക്കളായ ജോര്‍ജ് എബ്രഹാം, സാക്ക് തോമസ്, ഹര്‍ബച്ചന്‍ സിംഗ്, മൊഹീന്ദര്‍സിംഗ്, ജനഡ് ക്വാസി, ഡോ.ദയാന്‍ നായിക്ക്, കേരളാ ചാപ്റ്റര്‍ ഭാരവാഹികളായ ചെയര്‍മാന്‍ തോമസ് ടി ഉമ്മന്‍ പ്രസിഡന്റ് ജയചന്ദ്രന്‍, വൈസ് ചെയര്‍മാന്‍ തോമസ് മാത്യു പടന്നമാക്കല്‍, ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍ വൈസ് ചെയര്‍മാനുമാരായ, സതീശന്‍ നായര്‍, ലീലാ മാരേട്ട്, വര്‍ഗീസ് തെക്കേക്കര, ജോര്‍ജ് ഏബ്രഹാം(രാജു) മാത്യു ജോര്‍ജ്, ജേക്കബ് പടവത്തില്‍, ജേയിസണ്‍ ജോസഫ്, ജോസ് ചാരുംമൂട്, സജി കരിംമ്പന്നൂര്‍, ഡോ.ജോസ് കാനാട്ട്, രാജു ഫിലിപ്പ്, മിഡ് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍, മുന്‍ പ്രസിഡന്റ് അഗസ്റ്റിന്‍ കരിംകുറ്റിയില്‍, ഡോ.തമ്പിമാത്യു ജസ്സി റിന്‍സി, ജോസി കുരിശിങ്കല്‍, ജോസ് തെക്കേടം അജയന്‍ കുഴിമറ്റത്തില്‍, ജോഷി വള്ളിക്കളം, സജി തോമസ്, സജു കുര്യന്‍, ഡോ.പോള്‍ ചെറിയാന്‍, പോള്‍ കിടങ്ങന്‍, മാത്യൂസ് തോമസ്, കുര്യക്കോസ് ടി ചാക്കോ ജൂബി വള്ളിക്കളം, മേഴ്സി കുര്യാക്കോസ്, ഹെറാള്‍ഡ് ഫിഗറെഡോ, ജോസ് ആന്റണി, എബിന്‍ കുര്യാക്കോസ്, ടി.എസ്. ചാക്കോ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത് സംസാരിക്കുകയും നയിക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും.

കുട്ടികളുടെ കലാപരിപാടികള്‍ ജൂബി വള്ളിക്കളം നയിക്കുകയും വിവിധ കമ്മറ്റികളും അവയുടെ ഭാരവാഹികളും യോഗനടപടികള്‍ നിയന്ത്രിക്കുന്നതും സോവനീയറിന്റെ പ്രകാശകര്‍മ്മം നിര്‍വ്വഹിക്കുന്നതുമായിരിക്കുമെന്ന് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പോള്‍പറമ്പി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ചിക്കാഗോ
പോള്‍ പറമ്പി-631 455 0323
സന്തോഷ് നായര്‍-312 730 5112
സതീശന്‍ നായര്‍-847 708 3279
തോമസ് മാത്യു-773 509 1947
വര്‍ഗീസ് പാലമലയില്‍-224-659-0911

ന്യൂയോര്‍ക്ക്
ജോര്‍ജ് എബ്രഹാം-917 544 4137
തോമസ് ടി ഉമ്മന്‍-631 796 0064
ജയചന്ദ്രന്‍ 631 455 0323.

ഹോട്ടല്‍ കണ്‍ട്രി ഇന്‍ ആന്റ് സ്യൂട്ട്സ്
600 നോര്‍ത്ത് മല്‍വാക്കി അവന്യു
പ്രോസ്പക്ട്സ് ഹൈറ്റ്സ്
ഇല്ലിനോയിസ് 60070
Ph:847 419 3600


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top