Flash News

ആല്‍ബനി മലയാളി അസ്സോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു

January 8, 2015 , മൊയ്തീന്‍ പുത്തന്‍ചിറ

Executive-Committee 2015ന്യൂയോര്‍ക്ക്: ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ ക്രിസ്മസ്പുതുവത്സരം വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ആഘോഷിച്ചു. ജനുവരി മൂന്ന് ശനിയാഴ്ച സ്‌കെനക്റ്റഡിയിലെ പ്രോകേ്ടഴ്‌സ് ജി.ഇ. തിയ്യേറ്ററിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ക്രിസ്മസ് വിഭവങ്ങളടങ്ങിയ ഉച്ചഭക്ഷണത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. അസ്സോസിയേഷന്റെ യുവജന വിഭാഗമായ മയൂരം അംഗങ്ങളുടെഅമേരിക്കന്‍ഗാനാലാപത്തോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന്എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചു. മുന്‍ മിസ് ഫൊക്കാനയും മലയാളം ഐ.പി. ടി.വി. അവതാരകയുമായ റോഷി ജോര്‍ജ് ആയിരുന്നു എം.സി.

പ്രസിഡന്റ് സുനില്‍സക്കറിയ സ്വാഗതമാശംസിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഫ്‌ളോറിഡയില്‍ നിന്ന് കാണാതായ ഹൂസ്റ്റണ്‍ റൈസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും ആല്‍ബനി നിവാസിയുമായറെനി ജോസിന്റെ തിരിച്ചുവരവിനായി എല്ലാവരും മൗനപ്രാര്‍ത്ഥന നടത്തി. ഉണ്ണിയേശുവിന്റെ ജനനത്തെ ആസ്പദമാക്കി സുനില്‍ സക്കറിയ സംവിധാനം നിര്‍വ്വഹിച്ച നേറ്റിവിറ്റി സ്‌കിറ്റ് മയൂരം അംഗങ്ങള്‍ അവതരിപ്പിച്ചു. ഷേബാ വറുഗീസ് കൊറിയോഗ്രഫി നിര്‍വ്വഹിച്ച് യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് (ആല്‍ബനി) അംഗങ്ങള്‍ അവതരിപ്പിച്ച കാന്‍ഡില്‍ ലൈറ്റ് ഡാന്‍സും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ഇരുള്‍ നിറഞ്ഞ തിയ്യേറ്ററിനകത്ത് അരണ്ട മെഴുതിരി വെളിച്ചത്തില്‍ വനിതകള്‍ പ്രദര്‍ശിപ്പിച്ച ഡാന്‍സ് പുതുമയുള്ളതായിരുന്നു.ഗായത്രി സുബ്രഹ്മണ്യം കൊറിയോഗ്രഫി ചെയ്ത നൃത്തവും, റിനി, സൂസന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് കൊറിയോഗ്രഫി ചെയ്ത് അവതരിപ്പിച്ച യൂത്ത് ഇന്‍സ്പിരേഷന്‍ ഡാന്‍സും പ്രേക്ഷകടെ കൈയ്യടി നേടി.

റവ. ഫാ. ജോസഫ് വര്‍ഗീസ് (വികാരി, സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ആല്‍ബനി) ക്രിസ്മസ് സന്ദേശം നല്‍കി. രണ്ടായിരം വര്‍ഷങ്ങള്‍ മുന്‍പ് ബേത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ ജാതനായ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയില്‍ മാലാഖമാര്‍ നല്‍കിയ അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ ദൈവഹിതം പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമാധാനവും സന്തോഷവും എന്നെന്നും ഉണ്ടാമെന്നതിന്റെ സൂചനയാണെന്നും, ഇതേ സന്ദേശം തന്നെയാണ് എല്ലാ മതവിശ്വാസികളോടും പറയാള്ളതെന്നും, ബൈബിളും, ഖുര്‍ആനും, ഗീതയുമെല്ലാം ഉദ്‌ഘോഷിക്കുന്നത് നന്മയുടേയും സ്‌നേഹത്തിന്റേയും സഹനത്തിന്റേയും സന്ദേശമാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

പതിനഞ്ചു വര്‍ഷങ്ങള്‍ മുന്‍പ് അനീഷ് മൊയ്തീന്‍ രൂപകല്‍പന ചെയ്ത അസോസ്സിയേഷന്റെ വെബ്‌സൈറ്റ് റീ ലോഞ്ചിംഗ് മുഖ്യാതിഥിയായ സിനിമാ നടി ശാന്തികൃഷ്ണ നിര്‍വ്വഹിച്ചു.വിവിധ കലാ മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനദാനവും ശാന്തികൃഷ്ണ നിര്‍വ്വഹിച്ചു.ട്രഷറര്‍ ദീപു വറുഗീസിന്റെ മേല്‍നോട്ടത്തില്‍ റാഫിള്‍ നറുക്കെടുപ്പും നടന്നു. വിജയികള്‍ക്ക് വിവിധ ബിസിനസ് സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങളും നല്‍കി.സെക്രട്ടറി മിലന്‍ അജയ് എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top