Flash News

ഖത്തറിനെതിരെ വീണ്ടും ബഹ്‌റൈന്‍; ഉച്ച കോടിയില്‍ ഖത്തര്‍ പങ്കെടുത്താല്‍ ബഹിഷ്ക്കരിക്കുമെന്ന്; ഖത്തറിന്റെ അധികാരത്തില്‍ ആരും കൈകടത്താന്‍ അനുവദിക്കില്ലെന്ന് അമീര്‍

October 30, 2017

Shaikh-Khalid-bin-Ahmed-bin-Mohammad-al-Khalifaമനാമ: ജി.സി.സി ഉച്ചകോടിയിൽ ഖത്തർ പങ്കെടുത്താൽ ഉച്ചകോടി ബഹിഷ്കരിക്കുമെന്ന് ബഹ്റൈൻ. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഖാലിദ് അൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിന്റെ ജി.സി.സി അംഗത്വം തടയണമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ, ബഹ്റൈൻ, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ അംഗത്വം തടയാനാണ് ആവശ്യം.

ഖത്തറിനൊപ്പം ഉച്ചകോടിയിൽ ഇരിക്കില്ലെന്നും ബഹിഷ്കരിക്കുമെന്നും ഖാലിദ് അൽ ഖലീഫ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഖത്തറിന്റെ അധികാരത്തിൽ കൈകടത്താൻ അനുവദിക്കില്ലെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി പ്രതികരിച്ചു. രാജ്യത്തിനെതിരായ ഉപരോധത്തിന് മുന്നിൽ തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി അറേബ്യ, ബഹ്റൈൻ, ഈജിപ്ത്, യു.എ.ഇ, തുടങ്ങിയ രാജ്യങ്ങൾ ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധം തുടരുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top