ഗെയില്‍ വിരുദ്ധ സമരം പോലീസ് അക്രമത്തില്‍ പ്രതിഷേധിക്കുക: ജനകീയ സമര സമിതി

GAILGAS logo_0മലപ്പുറം : മരവെട്ടത്തു നടക്കുന്ന ഗെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സമരസമിതി പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച പോലീസ് നരനായാട്ടില്‍ പ്രതിഷേധിക്കണമെന്ന് ഗെയില്‍ വിരുദ്ധ ജനകീയ സമരസമിതി ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള ഭരണകൂടം പോലീസുകാരെ ഉപയോഗിച്ച് അവരുടെ ഭൂമി കവര്‍ന്നെടുക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നേതാക്കന്മാരെയും സ്ത്രീകളെയും കുട്ടികളെയും അടക്കം ഭീകരമായി മര്‍ദ്ദിച്ച പോലീസ് ഗെയിലിന്റെ സ്വകാര്യ സേനയെ പോലെയാണ് മരവെട്ടത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ജനങ്ങളുടെ മണ്ണും വീടും ആവാസവ്യവസ്ഥയും സംരക്ഷിക്കുവാനുള്ള ജനകീയ ജനാധിപത്യ പോരാട്ടങ്ങളെ ഭരണകൂടത്തിന്റെ മര്‍ദ്ദന ഉപകരണങ്ങള്‍കൊണ്ട് അടിച്ചൊതുക്കാം എന്നത് വ്യാമോഹം മാത്രമാണ് എന്നും ജനകീയ സമരസമിതി പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി. ഈ വരുന്ന രണ്ടാം തീയതി ജന പ്രതിനിധികളുടെ നേതൃത്വത്തില്‍ അതിശക്തമായ ജനകീയ സമരം മരവട്ടത്ത് അരങ്ങേറുമെന്നും സംയുക്ത സമരസമിതി പ്രസ്താവനയില്‍ അറിയിച്ചു.

സമരസമിതി ജില്ലാ ചെയര്‍മാന്‍ പി എ സലാം വൈസ് ചെയര്‍മാന്മാരായ ഇഖ്ബാല്‍ പൂക്കോട്ടൂര്‍, പി.പി ഷൗക്കത്തലി, കണ്‍വീനര്‍ പി കെ ബാവ, ജോയിന്റ് കണ്‍‌വീനര്‍ മുനീബ് കാരക്കുന്ന്, ട്രഷറര്‍ എം.കെ മുഹ്സിന്‍, കൃഷ്ണന്‍ കനിയില്‍, നെയ്യത്തുര്‍ കുഞ്ഞിമുഹമ്മദ് വരിക്കോടന്‍, ഷിഹാബ് പി കെ, എ ഹക്കിം, നാസര്‍ പള്ളിമുക്ക്, സാബിര്‍ മലപ്പുറം എന്നിവര്‍ സംസാരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment