Flash News

എല്ലാ മരണങ്ങളും വേദന തന്നെ, “വിധി കല്‍പ്പിക്കാന്‍ നിങ്ങള്‍ ആര്?’

November 2, 2017

sherrin mഎല്ലാ മരണങ്ങളും വേദനാജനകങ്ങള്‍ ആണെങ്കിലും കുഞ്ഞുങ്ങളുടെ മരണം പോലെ നമ്മെ അടിമുടി ഉലക്കുന്ന മറ്റൊന്നില്ല. അപരിചിതമായ ദേശത്ത് കൂടി യാത്രചെയ്യുമ്പോള്‍ പോലും കടന്നു പോകുന്ന ശവഘോഷയാത്രയില്‍ കാണുന്നത് ഒരു കുഞ്ഞു ശവപ്പെട്ടിയാണെങ്കില്‍ നമ്മൂടെ ഹൃദയം വല്ലാതെ നുറുങ്ങിപ്പോകും.

ഷെറിന്‍ എന്ന കൊച്ചു സുന്ദരിയെ മരണത്തിനു നല്‍കിയ ഒരു വളര്‍ത്തച്ഛനേയും, തുടര്‍ന്നുള്ള സംഭവ വികാസങ്ങളും നാം ഇപ്പോള്‍ കണ്ടും കേട്ടും കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ സംഭവം ഉണ്ടായ ദിവസം മുതല്‍ ഉള്ള വിഷയങ്ങളോട് പ്രതികരിക്കാതിരിക്കുവാന്‍ നിവര്‍ത്തിയില്ല. ഈ സംഭവുമായി ബന്ധപ്പെട്ട് ചില സ്വയം പ്രഖ്യാപിത ന്യൂസ് റിപ്പോര്‍ട്ടര്‍മാരോടും, വിധികര്‍ത്താക്കളോടും, നാഴികക്ക് നാല്പതുവട്ടം ലൈവ് വീഡിയോ പടച്ചുവിട്ടു പ്രേക്ഷകലക്ഷങ്ങളുടെ മനസ്സ് കുളിര്‍പ്പിക്കയും ചെയ്യുന്ന വ്യക്തിപ്രഭാവങ്ങളോടും ഒരേ ഒരു ചോദ്യം

“വിധി കല്‍പ്പിക്കാന്‍ നിങ്ങള്‍ ആര്?”

നിങ്ങളുടെ അടിക്കടിയുള്ള സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് വായിക്കുകയോ, വിധിനിര്‍ണയങ്ങള്‍ ദൈവ വെളിപ്പാടായി എടുക്കുകയോ, ലൈവ് വീഡിയോ കണ്ടു ഒരു തീരുമാനത്തില്‍ എത്തിച്ചേരുകയോ അല്ല ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ജോലി. ഈ മുന്‍വിധിയോടെ ഉള്ള വിധിന്യായങ്ങള്‍ എന്തിനു വേണ്ടി? ആരെ പ്രീതിപ്പെടുത്താന്‍? എന്ത് നന്മക്കു വേണ്ടി?

നിയമത്തെ അതിന്റെ വഴിക്കു വിടൂ അന്വേഷണങ്ങള്‍ സത്യസന്ധമായി തന്നെ നടക്കട്ടെ. സത്യം സത്യമായി പുറത്തുവരട്ടെ. ഇത്തരം കുറ്റകൃത്യങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ആവര്‍ത്തിക്കപ്പെടാതെ ഇരിക്കട്ടെ. കുറ്റവാളി, അത് ആരായാലും, ശിക്ഷിക്കപ്പെടട്ടെ, നിരപരാധികള്‍ വിധിക്കപെടാതെ ഇരിക്കട്ടെ.

അമേരിക്കന്‍ ജീവിതത്തിരക്കിനിടയില്‍ എത്രയോ സംഭവങ്ങള്‍ നമ്മുടെ കുടുംബങ്ങളില്‍ ഉണ്ടാകുന്നു. മരണത്തിനു തുല്യമായ ദുഃഖം ഉണ്ടാക്കുന്ന സംഭവങ്ങള്‍ എല്ലായിടത്തും മനസമാധാനം നഷ്ടപ്പെടുന്ന അവസ്ഥ. നമ്മുടെ കുട്ടികള്‍ക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിക്ക് കാരണം ഒരു പരിധി വരെ നാം തന്നെ അല്ലെ. അല്‍പ സമയം കുഞ്ഞുങ്ങളോടൊപ്പം ചെലവിടാനും അവരെ കേള്‍ക്കുവാനും അവ രോടു സംസാരിക്കാനും മാതാപിതാക്കളും സമയം കണ്ടെത്തണം. മാത്രമല്ല തെറ്റുകള്‍ കാണുമ്പോള്‍ ഉചിത മായ രീതിയില്‍ അവരെ തി രുത്തുകയും ശിക്ഷിക്കുകയും വേണം. സ്‌നേഹിക്കുന്ന കുഞ്ഞുങ്ങളെ അവര്‍ക്ക് തെറ്റു മനസിലാക്കിക്കൊടുത്തശേഷം ശിക്ഷിക്കുന്നത് ഉചിതമാണ്. ശിക്ഷിക്കുമ്പോള് നമ്മള് ഒരിക്കലും നമ്മുടെ ദേഷ്യം തീര്‍ക്കാന്‍ വേണ്ടിയല്ല തിരുത്തുന്നതിനാണ് ശിക്ഷിക്കുന്നതെന്ന് കുഞ്ഞുങ്ങള്‍ക്ക് ബോധ്യ മാകുംവിധം വേണം . കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്ത മനുഷ്യരുണ്ടാവുമോ?

എത്ര കടുപ്പപ്പെട്ടവനാണെങ്കിലും കുഞ്ഞുങ്ങളുടെ പാല്പുഞ്ചിരിയില് അര്ദ്ധനിമിഷത്തേക്കെങ്കിലും അവര് മൃദുലരാകാതിരിക്കുമോ..!! മനുഷ്യവികാരങ്ങളില് ഏറ്റവും പരിശുദ്ധമായ ഒന്നാകുന്നു വാത്സല്യം ഉപാധി രഹിതമായ ഒന്നാകുന്നു അത്. കുഞ്ഞുങ്ങളെ കൊന്നു കളയുന്നവര് ലോകത്തിലേക്ക് വെച്ച് ഏറ്റവും നികൃഷ്ടരായ മനോരോഗികള്‍, കുഞ്ഞുങ്ങളുടെ ജീവന്‍ വെച്ച് വില പേശുന്നവരും ഞാനില്ലാത്തലോകത്ത് എന്റെ കുരുന്നുകള്‍ എങ്ങനെ ജീവിക്കുമെന്ന് ഉരുകിയുരുകി കുഞ്ഞുങ്ങളേയും കൂട്ടി മരണത്തിലേക്ക് സ്വയം നടന്നു പോകുന്ന അമ്മമാരെ നാം അതില് നിന്നും ഒഴിവാക്കുക.

എത്രയോ രാത്രികളില് കുഞ്ഞുങ്ങളെ മാറോടടക്കി നിശബ്ദരായി നിലവിളിച്ചവളാവും ആ അമ്മ. ജനിക്കുമ്പോള്‍ എല്ലാമനുഷ്യരും എത്രയോ നല്ലവര്‍ വളരും തോറും നാമവരെ പതുക്കെ പതുക്കെ ചീത്തയാക്കുകയാണ്.

ഒരു കാട്ടുചോലയുടെ തെളിനീരൊഴുക്കിലേക്ക് ഒരു മാലിന്യക്കുഴലെന്നപോലെ നാമവരിലേക്ക് പതുക്കെ പതുക്കെ വിഷം നിറക്കുകയാണ്. നീ മിടുക്കനാകണം എന്ന് ഉപദേശിക്കുമ്പോള് അവനേക്കാള്‍ എന്ന് ഒരുവനെ അപ്പുറത്ത് കാട്ടിക്കൊടുക്കുകയാണ്. കുട്ടിയിലെ കുട്ടിയെ നാമങ്ങനെ പതുക്കെ ഇല്ലാതാക്കുകയാണ്. ധനമൂല്യം കണക്കാക്കി കളിപ്പാട്ടങ്ങളെ സ്‌നേഹിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു കുട്ടിയിലെ കുട്ടി മരിക്കുന്നു എന്ന് ഒരു ചിന്തകന്‍ പറഞ്ഞതായി ഓര്‍ക്കുന്നു. പറഞ്ഞു വന്നത് കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ചാണ്

കുഞ്ഞുങ്ങളുടെ മരണം എല്ലാവരേയും കൂടുതല് വേദനിപ്പിക്കുന്നു എന്നതിനെക്കുറിച്ചാണ് . അത് അങ്ങനെയാണ് ഏറ്റുമുട്ടലില് മരിച്ച എത്രയോ തീവ്രവാദികളുടെ ശവശരീരങ്ങള്‍ കണ്ടിട്ടുള്ള നമ്മള്‍ വെടിയേറ്റ് മരിച്ച വേലുപ്പിള്ള പ്രഭാകരന്റെ മകന്റെ ശരീരം കണ്ട് ക്ഷുഭിതരും അസ്വസ്ഥരുമായത് അവന് ഒരു കുഞ്ഞായതു കൊണ്ടാണ്. കടല്തീരത്തടിഞ്ഞ ആ അഭയാര്ത്ഥി കുഞ്ഞിന്റെ ഉറങ്ങുന്ന പൂമൊട്ടു പോലുള്ള മുഖം കണ്ട് ലോകം മുഴുവന് വിറങ്ങലിച്ചു നിന്നതും അടുത്തകാലത്തു കാണാതായ (പിന്നീട് പുഴയില്‍ നിന്ന് മൃതദേഹം ലഭിച്ചു) കാണാതായ സനഫാത്തിമ എന്ന പെണ്കുട്ടി മരിച്ചിട്ടുണ്ടാവരുതേ എന്ന് നമ്മളെല്ലാവരും പ്രാര്ത്ഥിച്ചതും കുട്ടികള് മരിക്കുന്നത് നമുക്ക് സഹിക്കാനാവില്ല എന്നതിനാലാണ് മുപ്പത് പിഞ്ചു കുഞ്ഞുങ്ങളാണ് യു പിയില്‍ ഒരുമിച്ചു മരിച്ചുപോയത്. നിത്യവും അനവധി മരണങ്ങളെകണ്ടു ശീലിച്ച ഒരു മെഡിക്കല്‍ കോളേജിന് അതില് വലിയ അസ്വാഭാവികതയൊന്നും തോന്നുന്നുണ്ടാവില്ല.

ധാരാളമായി എഴുതപ്പെട്ടു കഴിഞ്ഞ ആ സംഭവത്തെക്കുറിച്ചും, ഇപ്പോള്‍ ഉണ്ടായ ഷെറിന്‍ എന്ന കുഞ്ഞു കുട്ടിയുടെ മരണത്തിന്റെ ന്യായാന്യായങ്ങളിലേക്കോ അതിന്റെ രാഷ്ട്രീയത്തിലേക്കോ കടക്കുവാന് ഞാന് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നില്ല. ഞാന്‍ ഓര്‍ക്കുന്നത് ഇങ്ങനെ മരണപ്പെട്ടു പോകുന്ന കുട്ടികളെ കുറിച്ചാണ് .

പഠിച്ച ശാസ്ത്രവും അറിവുകളുമൊക്കെ മാറ്റി വെച്ചുകൊണ്ട് അതിയായി ആഗ്രഹിക്കുന്നു. ഈ ഭൂമിയില് ഒരു കുഞ്ഞും മരിക്കാതിരുന്നെങ്കില്. ചുരുങ്ങിയത് അവരുടെ അമ്മമാര്‍ മരിക്കുന്നത് വരെയെങ്കിലും, നമുക്കിപ്പോള്‍ ചെയ്യേണ്ടത് ഇത്രമാത്രം.

അകാലത്തില്‍ പൊലിഞ്ഞ ആ റോസാപുഷ്പ്പത്തെ ഓര്‍ത്തു ഒരിറ്റു കണ്ണീര്‍ പൊഴിക്കാം. നമ്മുടെ കുഞ്ഞുങ്ങളെ മാറോടണച്ചു ചുടുചുംബനങ്ങള്‍ നല്‍കാം. ഇന്നലെകളുടെ കൈപ്പുരസം മാറ്റാന്‍ ശ്രമിക്കാം. ഇന്നുകള്‍ പ്രതീക്ഷയുടെ പൊന്‍പുലരികള്‍ ആക്കാം .

മക്കളെ സ്‌നേഹിക്കുക എന്നാല്‍ മക്കളെ ശിക്ഷിക്കാതിരിക്കുക എന്നതല്ല. അവര്‍ ആവശ്യപ്പെ ടുന്നതെന്തും മുന്നും പിന്നും നോക്കാതെ വാങ്ങിക്കൊ ടുക്കലുമല്ല സ്‌നേഹം. കുഞ്ഞുങ്ങള് ചോദിക്കു ന്നതെന്തും വാങ്ങിക്കൊ ടുക്കലും അവരെ നല്ല സ്കൂളിലയച്ച് പഠിപ്പിക്കലുമാണ് സ്‌നേഹമെന്നും നമ്മില് ചിലരെങ്കിലും തെറ്റിദ്ധരിക്കാറുണ്ട്. ഇന്നത്തെ കുഞ്ഞുങ്ങളാണ് നാളത്തെ പൗരന്മാര് എന്നു നമുക്കറി യാം. കുഞ്ഞുങ്ങളെ ഒരുപാടു ശിക്ഷിച്ചാല് അവര് മര്യാദ ക്കാരായി വളരുമെന്നാണ് ചിലരുടെയെങ്കിലും ധാരണ. എന്നാല് അമിതശിക്ഷ അവ രെ റിബലുകളാക്കി മാറ്റിയേക്കാമെന്നും ചിന്തിക്കുക. യഥാര്ത്ഥ മനുഷ്യരും മൂല്യ മുള്ളവരുമായി അവരെ വളര്ത്തിയെടുക്കാന് മാതാപിതാക്കള്‍ നല്കുന്ന വിലയാണ് സ്‌നേഹം.’ നമുക്ക് സമ്പാദിക്കുന്നതിനായി മക്കളെ മറ്റുള്ളവരെ ഏല്പ്പിച്ചു നാം പോകുമ്പോള്‍ ഓര്‍ക്കേണ്ടത് നാളെ അവര്‍ക്ക് സമ്പാദിക്കേണ്ടി വരുമ്പോള്‍ അവര് നിരുപാധികം നമ്മളെ മറ്റുള്ളവരെ ഏല്പിച്ച് പോകും എന്നതാണ്.

ബിജു കൊട്ടാരക്കര


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

3 responses to “എല്ലാ മരണങ്ങളും വേദന തന്നെ, “വിധി കല്‍പ്പിക്കാന്‍ നിങ്ങള്‍ ആര്?’”

 1. ബാബാ കല്യാണി says:

  അതിനിവിടെ ആരും വിധി കല്പിച്ചില്ലല്ലോ ബിജൂ….. ആ പിഞ്ചുകുഞ്ഞ് സ്വന്തം കൈയ്യില്‍ കിടന്ന് പിടഞ്ഞു മരിച്ചിട്ടും ആ കുഞ്ഞിനെ ഗാര്‍ബേജ് തള്ളുന്നതുപോലെ കൊണ്ടു തള്ളിയ ആ കശ്മലനെ എന്തോന്ന് പേരാ വിളിക്കേണ്ടത്. ആ ക്രൂരതയ്ക്കെതിരെ ആരും പ്രതികരിക്കരുതെന്നാണോ ബിജു പറയുന്നത്… ഇനി ഒരേ ഒരു ചോദ്യം…

  “ജനങ്ങളോട് പ്രതികരിക്കരുതെന്ന് പറയാന്‍ ബിജു ആരാ…..?”

 2. ജോസഫ് തോമസ് says:

  ജീസസ്സിന്റെ പേരിനു തന്നെ കളങ്കം ചാര്‍ത്തുന്ന ഇക്കൂട്ടരെ ചാട്ടവാറുകൊണ്ടടിക്കണം. ശ്രീ ബിജു കൊട്ടാരക്കര ചക്കയുടെ കാര്യത്തില്‍ തുടങ്ങി തേങ്ങയില്‍ അവസാനിപ്പിച്ചു. പരസ്പര ബന്ധമില്ലാത്ത കുറെ വിവരങ്ങള്‍ ഛര്‍ദ്ദിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാതെ ആ പിഞ്ചോമനയ്ക്കുവേണ്ടി ഒരു നിമിഷം പ്രാര്‍ത്ഥിക്കൂ. ബിജുവിന് മകളുണ്ടെങ്കില്‍, ആ കുഞ്ഞിന് ഇതുപോലെ ദുരനുഭവമുണ്ടായാല്‍ ബിജു ഇതുപോലെ തന്നെ പറയണം… ആര്‍ക്കോ വേണ്ടി വക്കാലത്ത് ഏറ്റെടുത്ത പോലെയായി ബിജുവിന്റെ ഈ പ്രസ്താവന. കഷ്ടം..!!

 3. തങ്കമ്മ says:

  ഇത് വെറും മരണമല്ല ബിജൂ…. കൊലപാതകമാണ്. മൂന്നു വയസ്സു മാത്രം പ്രായമുള്ള കൊച്ചുകുഞ്ഞിനെ പാല്‍ കുടിപ്പിച്ചപ്പോള്‍ ശ്വാസം മുട്ടി പിതാവിന്റെ (അവനെ അങ്ങനെ വിളിക്കാന്‍ സാധിക്കില്ലെങ്കിലും) കൈകളില്‍ കിടന്ന് മരിച്ചിട്ടും യാതൊരു സങ്കോചവുമില്ലാതെ ആ കുഞ്ഞിന്റെ മൃതശരീരം പൊതിഞ്ഞുകെട്ടി ഓടയില്‍ തള്ളിയ ആ ദ്രോഹിയെ എന്ത് കാരണം കൊണ്ടാണ് ബിജു ന്യായീകരിക്കുന്നത്? അയാളുടെ ഭാര്യ ഒരു മാതാവാണോ? രണ്ടു പേരും യാതൊരു ദയയും അര്‍ഹിക്കുന്നില്ല, കിട്ടാവുന്നതിന്റെ ഏറ്റവും കൂടിയ ശിക്ഷതന്നെ അവര്‍ക്ക് കിട്ടണം….

Leave a Reply to തങ്കമ്മ Cancel reply

Your email address will not be published. Required fields are marked *

Read More

Scroll to top