മാസ്ക് അപ്‌സ്റ്റേറ്റ്: സേതു നായര്‍ വീണ്ടും പ്രസിഡന്റ്

Newsimg1_99879106

സൗത്ത് കരോളിന: മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോളിന (മാസ്ക്) അപ്‌സ്റ്റേറ്റ് പ്രസിഡന്റായി സേതുനായര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ടുവര്‍ഷം ഉപദേശകസമിതി അംഗമായിരുന്നു.

മറ്റു ഭാരവാഹികളായി സ്റ്റീഫന്‍ ഫിലിപ്പോസ് (വൈസ് പ്രസിഡന്റ്), ബാബു തോമസ് (ഖജാന്‍ജി), പദ്മകുമാര്‍ പുത്തില്ലത്ത് (സെക്രട്ടറി) എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജോണ്‍ മാത്യു, കൊച്ചുമോന്‍ നിരണം, അനീഷ് രാജേന്ദ്രന്‍, ടെനി ഹെന്റി ഗോമസ്, ദില്‍രാജ് ത്യാഗരാജന്‍, ബൈജു ജെ. തോമസ്, അനീഷ് കുമാര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. വി.എസ് ജോസഫ്, ജോസ് മൊടുര്‍, സുദീഷ് തോമസ് എന്നിവര്‍ ഉപദേശസമിതി അംഗങ്ങളായിരിക്കും.

Print Friendly, PDF & Email

Leave a Comment