സിസ്റ്റര്‍ ക്ഷമാ ഡാമിയന്റെ പിതാവ് പി.പി. വര്‍ഗീസ് നിര്യാതനായി

cha_pp_varghese_1കൊച്ചിന്‍ ബ്ലസിംഗ് സെന്ററിന്റെ സീനിയര്‍ പാസ്റ്റര്‍ ബ്രദര്‍. ഡാമിയന്‍ ആന്റണിയുടെ ഭാര്യയും, സീനിയര്‍ പാസ്റ്ററുമായ സിസ്റ്റര്‍ ക്ഷമാ ഡാമിയന്റെ പിതാവ് കൊച്ചി പ്ലാക്കല്‍ ഹൗസില്‍ പി.പി. വര്‍ഗീസ് (74) നിര്യാതനായി.

നവംബര്‍ നാലാംതീയതി ശനിയാഴ്ച രാവിലെ 9 -ന് ഭവനത്തിലെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് പാസ്റ്റര്‍ ജോഷി ആലപ്പുഴയും, 11-ന് കൊച്ചി ബ്ലസിംഗ് സെന്ററില്‍ നടക്കുന്ന ശവ സംസ്കാര ശുശ്രൂഷയില്‍ അപ്പസ്‌തോലിക് ചര്‍ച്ചസ് അലയന്‍സ് പ്രസിഡന്റ് പാസ്റ്റര്‍ സാം ടി. വര്‍ഗീസും വിവിധ ക്രൈസ്തവ സഭാ ശുശ്രൂഷകരും നേതൃത്വം നല്‍കും. ലോകമെമ്പാടുമുള്ള ബ്ലെസിംഗ് ടുഡേ ടിവി പ്രേക്ഷകരുടെ സൗകര്യം പ്രമാണിച്ച് ശുശ്രൂഷകള്‍ ബ്ലെസിംഗ് ടുഡേ .ടിവി (BlessingToday.tv) വെബ്‌സൈറ്റില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

മറ്റു മക്കള്‍: സെല്‍മാ സജിത്ത്, ഷൈനി വര്‍ഗീസ്.

Print Friendly, PDF & Email

Leave a Comment