Flash News

ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനില്‍ ന്യൂയോര്‍ക്കില്‍ നിന്നും നൂറ് ഫാമിലി പങ്കെടുക്കും

November 4, 2017 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

2017-10-29-PHOTO-00000033 (1)ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ പതിനെട്ടാമത് ദേശീയ കണ്‍വന്‍ഷന്‍ 2018 , ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോയില്‍ വെച്ച് നടക്കുന്നതി ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.ഫൊക്കാന ന്യു യോര്‍ക്ക് റീജിയന്‍ കേരളോത്സവം ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ നിറഞ്ഞുകവിഞ്ഞ സദസില്‍ ആഘോഷിച്ചു. കലാമണ്ഡലം ക്ഷേമാവതി ടീച്ചറും നടി ഇവ പവിത്രനും അവതരിപ്പിച്ച ന്രുത്തങ്ങള്‍ ധന്യമാക്കിയ ആഘോഷത്തില്‍ ന്യു യോര്‍ക്ക് മേഖലയിലെ ന്രുത്ത സംഗീത വിദ്യാര്‍ഥികളും മാറ്റുരച്ചു.ന്യു യോര്‍ക്ക് കോണ്‍സുലേറ്റിലെ കോണ്‍സല്‍ ദേവീദാസന്‍ നായര്‍ ഉദ്ഘാടനംചെയ്തു . ഫൊക്കാന ന്യു യോര്‍ക്ക് റീജിയന്‍ കേരളോത്സവത്തില്‍ നടന്ന ഏര്‍ലി കിക്കോഫില്‍ നാല്‍പതോളം റെജിസ്ട്രഷനുകള്‍ ചെക്ക് സഹിതം സമാഹരിക്കാന്‍ കഴിഞ്ഞതായി റീജിണല്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ അറിയിച്ചു.

ഫൊക്കാന ന്യൂ യോര്‍ക്ക് രീജിയന്റെ വണ്‍ഡേ കണ്‍വന്‍ഷന്‍ മാര്‍ച്ചില്‍ നടക്കാനിരിക്കെ അതിനു മുന്‍പേതന്നെ ഇത്ര അധികം റെജിസ്ട്രഷനുകള്‍ ലഭിച്ചത് കണ്‍വന്‍ഷന് ലഭിക്കുന്ന ജനപിന്തുണയാണ് .ഫൊക്കാനകണ്‍വന്‍ഷന് മാസങ്ങള്‍ ബാക്കി നില്‍ക്കെ വളരെ നല്ല പ്രതികരണമാണ് വിവിധ സ്‌റ്റേറ്റുകളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നും നൂറ് ഫാമിലിയെ ഫിലാഡല്‍ഫിയാ കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കുമെന്നും , കൂടുതല്‍ കുടുംബങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്വം ഉറപ്പുവരുത്തുമെന്നും ഫൊക്കാനാ ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്‌സി.വൈസ് പ്രസിഡന്റ് ജോയിട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ഭാരവാഹികള്‍ ആയ ലീല മാരേട്ട്, ടറണ്‍സെന്‍ തോമസ് എന്നിവര്‍ അറിയിച്ചു.

വടക്കേ അമേരിക്കയിലെ സാമൂഹികപ്രവര്‍ത്തന രംഗത്ത് ഫൊക്കാന നടത്തുന്ന പ്രവര്‍ത്തനങ്ങളെ പോലെതന്നെ കേരളത്തിലും നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വളരെയധികം ജനോപകാരപ്രദമാണെന്നും, എന്നും മനുഷ്യമനസ്സുകളില്‍ ഫൊക്കാനയുടെ സ്ഥാനം മുന്‍ പന്തിയിലാണെന്നും കിക്കോഫിന് നേത്യത്വം നല്‍കിയ മാധവന്‍ നായര്‍ പറയുകയുായി. ഫൊക്കാന കണ്‍വന്‍ഷന്റെ ഈ വര്‍ഷത്തെ പ്രത്യേകതകള്‍ വിവരിക്കുകയും ചെയ്തു. മുന്ന് ദിവസത്തെ താമസവും, ആഹാരവും ,കള്‍ച്ചറല്‍ പ്രോഗ്രാമുകളും, ബിസിനസ്സ് സെമിനാര്‍ , സാഹിത്യ സെമിനാര്‍ ,ചിരിയരങ്ങു ,ചിട്ടു കളി മത്സരം ,മിസ് ഫൊക്കാന , മലയാളീ മങ്ക , സ്‌പെല്ലിങ് ബി കോബറ്റിഷന്‍ , കുട്ടികളുടെ വിവിധ മത്സരങ്ങള്‍ ,ബാങ്ക്വറ്റും അതിനു ശേഷമുള്ള സ്‌റ്റേജ്‌ഷോയും തുടങ്ങി മുന്ന് രാവും നല് പകലും ഉള്‍പ്പെടെയുള്ള വിവിധ പരിപാടികലോടെ ആണ് കണ്‍വെന്‍ഷന്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്.

കേരസമാജത്തെ പ്രനിധികരിച്ചു പ്രസിഡന്റ് ഷാജു സാം , വൈസ് പ്രസിഡന്റ് വര്‍ഗീസിസ് പൊത്തനിക്കാട്,കേരളാ കല്‍ച്ചറിനെ പ്രധിനിതികരിച്ചു വര്‍ഗിസ് ചുങ്കത്തില്‍ , വൈസ് പ്രസിഡന്റ് സാം കൊടുമണ്‍ , വെസ്റ്റ്‌ചെസ്റ്ററിന് വേണ്ടി സെക്രട്ടറി ആന്റോ വര്‍ക്കി,ബിപിന്‍ ദിവാകരന്‍ ,ലിജോ ജോണ്‍, കെ കെ . ജോണ്‍സന്‍ ,ലിംക മലയാളീ അസ്സോസിയേഷനുവേണ്ടി ജെസ്സി കാനാട്ട് , മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന് വേണ്ടി ഷെവലിയാര്‍ ജോര്‍ജ് ഇട്ടന്‍ പടിയത്ത് ,ഹഡ്‌സണ്‍ വാലിയില്‍ നിന്നും മത്തായി പി ദാസ്, ലയിസി അലക്‌സ്, തമ്പി പനക്കല്‍, കുരിയാക്കോസ് തരികന്‍ കൂടാതെ, ,ബാല കെയര്‍കെ , എ .കെ. ബി. പിള്ള തുടങ്ങി നിരവധി ആളുകള്‍ കിക്കോഫിന് നേതൃത്വം നല്‍കി .

ന്യൂയോര്‍ക് റീജിയന്‍ കേരളോത്സവം വമ്പിച്ച വിജയംആക്കിത്തീര്‍ത്ത ഏവര്‍ക്കും റീജിണല്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്‌സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍,ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ലീല മാരേട്ട്, ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ വിനോദ് കെആര്‍കെ, നാഷണല്‍ കമ്മിറ്റി മെംബേര്‍സ് അലക്‌സ് തോമസ്, ആന്‍ഡ്രൂസ്. കെ .പി,റീജിയനല്‍ സെക്രട്ടറി മേരിക്കുട്ടി മൈക്കിള്‍, ജോയിന്റ് സെക്രട്ടറി മേരി ഫിലിപ്പ് എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

2017-10-29-PHOTO-00000033 (1) 2017-10-29-PHOTO-00000037 2017-10-29-PHOTO-00000038 2017-10-29-PHOTO-00000039 2017-10-29-PHOTO-00000043 2017-10-29-PHOTO-00000049 2017-10-29-PHOTO-00000053


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top