Flash News

കേരള മുഖ്യമന്ത്രി പിണറായി വിജയനോടും ഗെയില്‍ വക്താക്കളോടും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരിയുടെ 12 ചോദ്യങ്ങള്‍

November 6, 2017 , Shakir Changaramkulam

IMG-20171106-WA0030തിരുവനന്തപുരം : ബഹുമാന്യനായ കേരള മുഖ്യമന്ത്രി പിണറായി വിജയനോടും ഗെയില്‍ വക്താക്കളോടും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരിയുടെ 12 ചോദ്യങ്ങള്‍.

1) ഗെയില്‍ പൈപ്പ്‌ ലൈന്‍ പദ്ധതി കടന്നുപോകുന്ന എരഞ്ഞിമാവിലെയും, മുക്കത്തേയും, വേളത്തെയും, കീഴ്പറമ്പിലെയും, കൂറ്റനാട്ടെയും ഒറ്റപ്പെട്ടു നില്‍ക്കുന്ന വീടുകള്‍ക്ക് ഗ്യാസ് കണക്ഷന്‍ കൊടുക്കുന്ന പദ്ധതി ഈ പ്രൊജക്ടില്‍ ഉണ്ടോ…?

2) ജനവാസ മേഖല ഒഴിവാക്കി കനോലി കനാല്‍ വഴി കൊണ്ടു പോകുന്നതിന് സാമ്പത്തിക ചിലവ് വര്‍ദ്ധിക്കും എന്നതല്ലാത്ത മറ്റു വല്ല കാരണവും ഉണ്ടോ…?

3) പുതുവൈപ്പിന്‍ കോയമ്പത്തൂര്‍ റൂട്ടിലെ പൈപ്പ്, പെട്രോനെറ്റ് കമ്പനിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ഏറ്റെടുത്ത 20 മീറ്റര്‍ ഭൂമിയില്‍ തന്നെ സ്ഥാപിച്ചാല്‍ പോരെ..? ഡിപ്പാര്‍ട്ട്മെന്റ് മാറുന്നു എന്നതല്ലാത്ത വല്ല കാരണവും ഇതിനുണ്ടോ…?

4) കേരളത്തിലെ ഏതെല്ലാം വ്യവസായ ശാലകള്‍ക്കാണ് ഇപ്പോള്‍ ഈ പദ്ധതിയില്‍ നിന്നും കണക്ഷന്‍ എടുക്കുന്നത്..?

13653457_813704828730384_5935229841161835071_o5) ഈ പദ്ധതി നടപ്പിലാക്കുമ്പോള്‍ സംഭവിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചു നടന്ന പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാമോ…? ഈ പദ്ധതിക്ക് വേണ്ടി വാള്‍വ് നിലയങ്ങളും ജംഗ്‌ഷനും സ്ഥാപിക്കാന്‍ കൂറ്റനാട്, വേളം പഞ്ചായത്തിലെ തുലാത്തിനട ഉള്‍പ്പടെ പല പാടശേരങ്ങളും ഏറ്റെടുത്തിട്ടുണ്ട്. ഇത് നെല്‍വയല്‍ നീര്‍ത്തട നിയമത്തിന്റെ ലംഘനമല്ലേ…? സര്‍ക്കാര്‍ ഇതിന് കൂട്ടുനില്‍ക്കാൻ പാടുണ്ടോ…?

6) തമിഴ്‌നാട്ടില്‍ 375ഓളം ഹിയറിംഗുകള്‍ നടത്തി വെറും 2,650 ഓളം കര്‍ഷകര്‍ അവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തില്‍ അലൈന്‍മെന്റ് മാറ്റിയതായി അറിയുന്നു. അത് കേരളത്തിലും പ്രയോഗവല്‍ക്കരിച്ചുകൂടെ…?

7) ഗെയില്‍ വിദേശങ്ങളില്‍ നിന്നും നേരിട്ട് എല്‍.എന്‍.ജി വാങ്ങി ഈ പൈപ്പ് ലൈന്‍ വഴി കൊണ്ടുപോകുമോ..? റിലയന്‍സ്, എസ്സാര്‍, അംബാനി ഉള്‍പ്പടെ ഏതങ്കിലും കോര്‍പറേറ്റുകള്‍ ഈ പൈപ്പ് വഴി ഗ്യാസ് കൊണ്ടുപോകുമോ…?

8) നവരത്ന കമ്പനികള്‍ വരെ കേന്ദ്ര ഗവണ്മെന്റ് വില്‍ക്കുന്ന ഈ കാലത്ത് ഗെയിലിനെ വില്‍പ്പന നടത്തിയാല്‍ ഈ 3,000 ഏക്കറോളം ഭൂമി കുത്തകളുടേതായി മാറില്ലേ…? ഇത് തടയാന്‍ വല്ല നിയമവും കേരള സര്‍ക്കാര്‍ നിര്‍മ്മിക്കുമോ..?

9) പൈപ്പ് ലൈന്‍ പ്രവൃത്തി കരാര്‍ ഏറ്റെടുത്ത പുഞ്ചിലോയ്ഡ് കമ്പനി പലര്‍ക്കും കോടിക്കണക്കിന് രൂപ വിതരണം ചെയ്യുന്നതായി കേള്‍ക്കുന്നു. ഇത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ..?

10) ഇപ്പോള്‍ സ്ഥാപിക്കുന്ന പൈപ്പ് ക്വാളിറ്റി കുറഞ്ഞതാണെന്ന് കേള്‍ക്കുന്നു, ഇതില്‍ വല്ല വസ്തുതയും ഉണ്ടോ…?

11) ഇപ്പോള്‍ ഗെയില്‍ അധികൃതര്‍ പറയുന്നു പത്ത് സെന്റ് ഭൂമിയുള്ളവരില്‍ നിന്ന് രണ്ടു മീറ്റര്‍ ഭൂമി മാത്രമേ ഏറ്റെടുക്കൂ എന്ന്. കൂടുതല്‍ ഭൂമിയുള്ളവരില്‍ നിന്ന് ഇരുപത് മീറ്റര്‍ ഏറ്റെടുക്കുന്നതിന്റെ ന്യായം എന്താണ്…?

12) രണ്ടു മീറ്റര്‍ മതിയെങ്കില്‍ റോഡ്സൈഡ് വഴിയോ റെയില്‍വേ വഴിയോ ഉപയോഗപ്പെടുത്തി ജനവാസ മേഘലയില്‍ നിന്നും പൈപ്പ് ലൈന്‍ പദ്ധതി മാറ്റുന്നതല്ലേ കൂടുതല്‍ നല്ലത്. ഇപ്പോള്‍ ആകെ 71 കിലോമീറ്റര്‍ മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ എന്ന് ഗെയില്‍ അധികൃതര്‍ പറയുമ്പോള്‍ ഇതിന് ഒരു തടസ്സവും ഉണ്ടാകില്ലല്ലോ..?

wpi


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top