Flash News

ഗെയില്‍ വിരുദ്ധ സമരം; പോലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

November 6, 2017

GAIL-3മലപ്പുറം: ഗെയില്‍ വിരുദ്ധ സമരം യുഡിഎഫ് ഏറ്റെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ഗെയില്‍ പദ്ധതി നിര്‍ത്തിവയ്ക്കില്ലെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. സ്ഥലം നഷ്ടപ്പെടുന്നവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കും. അലൈന്‍മെന്റില്‍ മാറ്റം വരുത്തില്ലെന്നും കലക്ടര്‍ പറഞ്ഞു. പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന സ്ഥലങ്ങളിലുള്ളവർക്ക് ഭൂമി ഏറ്റെടുക്കലിന്റെയും നിർമാണത്തിന്റെയും സ്വഭാവം വ്യക്തമാക്കുന്ന നോട്ടീസ് നൽകുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ജനങ്ങളുടെ ആശങ്ക പരിഹരിക്കുംവരെ ജോലികൾ നിർത്തിവയ്ക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെട്ടതെന്ന് എംഎൽഎമാരായ പി.ഉബൈദുല്ല, പി.കെ.ബഷീർ, എം.ഉമ്മർ, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ പറഞ്ഞു. പൈപ്പ്‌ലൈൻ കടന്നുപോകുന്ന ഭൂമി സംബന്ധിച്ച വിവരങ്ങൾ വില്ലേജ് ഓഫിസുകളില്ലാതിരിക്കെ നോട്ടീസ് നൽകുന്നത് അപ്രായോഗികമാണെന്നും അവർ പറഞ്ഞു.

പദ്ധതിയില്‍ അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. പൈപ്പ് ലൈന്‍ പദ്ധതി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൈപ്പ്‌ലൈന്‍ കടന്നുപോകുന്നത് ജനവാസകേന്ദ്രങ്ങളിലൂടെയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ കോഴിക്കോട് മുക്കത്ത് നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാനാണ് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം വിളിച്ചത്.  പ്രദേശത്തെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ രണ്ടുവീതം അംഗങ്ങള്‍, ഗെയില്‍ ഉദ്യോഗസ്ഥര്‍ ,സമര സമിതി പ്രതിനിധികള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top