Flash News

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ ജനങ്ങള്‍ ദുരിതക്കയത്തില്‍; എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും താത്ക്കാലിക വിലക്ക്

November 9, 2017

delhi-pollution.jpg.image_.784.410ന്യൂഡല്‍ഹി: കടുത്ത അന്തരീക്ഷ മലിനീകരണത്തില്‍ മുങ്ങിയ ഡല്‍ഹിയില്‍ ഒരു ഉത്തരവ് വരുന്നതു വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ഹരിത ട്രിബ്യൂണല്‍. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ വിഷയം പരിഗണിക്കവെയാണ് ഹരിത ട്രിബ്യൂണല്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത്.

അതേ സമയം നിര്‍മ്മാണ മേഖല സ്തംഭനാവസ്ഥയിലാവുന്നത് തൊഴിലാളികളെ ബാധിക്കില്ലെന്നും തൊഴിലാളികള്‍ക്ക് ദിവസക്കൂലി നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന തരത്തില്‍ വാതകങ്ങള്‍ പുറത്തേക്കു വിടുന്ന എല്ലാത്തരം വ്യാവസായിക പ്രവര്‍ത്തനങ്ങളും അടുത്ത വാദം കേള്‍ക്കുന്നതു വരെ നിര്‍ത്തിവെക്കുമെന്നും ഉത്തരവില്‍ പറയുന്നു.

വ്യാഴാഴ്ച്ചയാണ് അടുത്ത വാദം ട്രിബ്യൂണല്‍ കേള്‍ക്കുക. അതേസമയം നാളെ മുതല്‍ ഡല്‍ഹിയില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് ഒറ്റയക്ക, ഇരട്ട അക്ക സമ്പ്രദായം പിന്തുടരാനും ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു.

അന്തരീക്ഷ മലിനീകരണം നിയന്ത്രണവിധേയമാവാത്ത സാഹചര്യത്തില്‍ ഹെലികോപ്ടര്‍ വഴി നഗരത്തില്‍ വെള്ളം തളിക്കാമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിക്കുന്നു

ഹരിത ട്രിബ്യൂണലിന്റെ സുപ്രധാന നിര്‍ദേശങ്ങള്‍

തലസ്ഥാന നഗരിയില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം. ആരോഗ്യ വകുപ്പിന്റെയും കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ സംഘത്തെ നിയമിച്ച് കൃത്യമായ പട്രോളിങ് നടത്തണം.

തലസ്ഥാന പ്രദേശത്ത് ചൂളകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവ അടുത്ത വാദം നടക്കുന്നതുവരെ അടച്ചിടണം. നഗരം വൃത്തിയാക്കുമ്പോള്‍ വാക്വം ക്ലീനര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇത് അന്തരീക്ഷ മലിനീകരണം കുറയ്ക്കും.

15 വര്‍ഷത്തിലധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും നിരത്തിലോടുന്നത് നിരോധിച്ചു. റോഡ് പണിക്കായി ടാര്‍ കത്തിക്കലോ, റോഡുകളില്‍ കുഴിയെടുക്കുന്നതോ നിരോധിച്ചു. വിളകളുടെ അവശിടങ്ങളോ മറ്റു കാര്‍ഷിക മാലിന്യങ്ങളോ കര്‍ഷകര്‍ കത്തിക്കുന്നതും താത്ക്കാലികമായി ട്രിബ്യൂണല്‍ നിരോധിച്ചിട്ടുണ്ട്.

delhi


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top