ഐവി ശശി, പുനത്തില്‍ കുഞ്ഞബ്ദുള്ള അനുശോചനം നടത്തി

11അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ കലാ സാഹിത്യ വിഭാഗങ്ങള്‍ ഈയിടെ അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഐ.വി ശശിയുടെയും പ്രശസ്ത എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയും അനുശോചനം നടത്തി.

1975ലെ അടിയന്തിരാവസ്ഥാനന്തരം ഉണ്ടായ രാഷ്ട്രീയ പരിവര്‍ത്തനത്തെ സിനിമയില്‍ കൃത്യമായി ഉള്‍പ്പെടുത്താനും സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലുള്ളവന്റെ ശബ്ദമാണ് സിനിയമയിലൂടെ ഉയരേണ്ടതെന്നു തിരിച്ചറിഞ്ഞുകൊണ്ട് അത് സിനിമയിലൂടെ സാധ്യമാക്കിയ ജനകീയ സംവിധായകനാണ് ഐവി ശശി എന്നും, പുനത്തില്‍ എന്ന എഴുത്തുകാരനെ സ്പര്‍ശിക്കാതെ മലയാള സാഹിത്യത്തെ പറയാനാകില്ല എന്നും സ്മാരകശിലകള്‍ എക്കാലത്തെയും മലയാളത്തിലെ മികച്ച നോവലുകളില്‍ ഒന്നാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ഫൈസല്‍ ബാവ പറഞ്ഞു. തൊണ്ണൂറു വര്‍ഷം വരുന്ന മലയാള സിനിമാ ചരിത്രത്തില്‍ 35 വര്‍ഷത്തോളം നിറഞ്ഞുനിന്ന ഒരു സംവിധായകനായിരുന്നു ഐവി ശശി എന്ന് അനുബന്ധ പ്രഭാഷണം നടത്തിയ ഒമര്‍ ശരീഫ് പറഞ്ഞു.

അനീഷ, രാജേഷ് കൊട്ടില , വിഷ്ണു എന്നിവര്‍ ഐവി ശശി സിനിമകളിലെ ഗാനങ്ങള്‍ ആലപിച്ചു. കെ.എസ്.സി വൈസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു. കലാവിഭാഗം സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടില്‍ സ്വാഗതവും സാഹിത്യവിഭാഗം സെക്രട്ടറി സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

12 13 14 15 16

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment