Flash News

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റിയത് ചെറുവള്ളി എസ്റ്റേറ്റുമായുള്ള തര്‍ക്കമാണെന്ന്

November 11, 2017

prayar-yohannan-830x412തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പ്രയാര്‍ ഗോപാല കൃഷ്ണന്‍ പുറത്തേക്ക് പോകുന്നത് സ്വയം പ്രഖ്യാപിത മെത്രാന്‍ കെപി യോഹന്നാന്‍ കൈയ്യടക്കി വച്ചിരിക്കുന്ന ദേവസ്വം ഭൂമി തിരിച്ചു പിടിക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍. പ്രയാറിനെ പുറത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നിലും ഭൂമി സംബന്ധമായ വിഷയം ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി ഭുമിയില്‍ അവകാശം സ്ഥാപിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് നിലപാട് എടുത്തതോടെയാണ് തിരക്കിട്ട് ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്ന് രണ്ടു വര്‍ഷമായി കുറയ്ക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചത്.

ബിഷപ്പിന്റെ കൈയ്യേറ്റം വെള്ളപൂശി ശബരിമല വിമാനത്താവളത്തിനായി സര്‍ക്കാര്‍ കണ്ടെത്തിയ പ്രദേശത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക ഭൂമി തിരികെ ലഭിക്കണമെന്നായിരുന്നു പയാറിന്റെ തീരുമാനം. ഇക്കാര്യം റവന്യൂ വകുപ്പിനെ ബോര്‍ഡ് രേഖാമൂലം അറിയിച്ചിരുന്നു. ഭൂമി ലഭിച്ചാലുടന്‍ ചെറുവള്ളി എസ്റ്റേറ്റില്‍ അടുത്ത മണ്ഡല മകരവിളക്ക് കാലത്ത് നിര്‍മാണം ആരംഭിക്കത്തക്ക വിധം സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി പ്രവര്‍ത്തനങ്ങളുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ടു പോകുകയാണെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഈ നീക്കത്തിനാണ് സര്‍ക്കാര്‍ പ്രയാറിനെ പുറത്താക്കി തടയിട്ടത്.

Sabarimala11കോടിക്കണക്കിന് തീര്‍ഥാടകരെത്തുന്ന ശബരിമലയുടെ അടുത്തുള്ള പ്രധാന ആശുപത്രി കോട്ടയത്താണ്.ശബരിമല തീര്‍ഥാടനകാലത്ത് അപകടവും ശാരീരികാസ്വാസ്ഥ്യവും ഉണ്ടായവരെ കോട്ടയത്തേക്ക് കൊണ്ടുപോകും വഴി 85 പേരാണ് മരിച്ചത്. ഇതിന് അടിയന്തര പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്നും പ്രസിഡന്റ് നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. സമീപഭാവിയില്‍ ചെറുവള്ളിയില്‍ ദേവസ്വം ബോര്‍ഡ് മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 100 ഏക്കര്‍ ദേവസ്വം ബോര്‍ഡിന് അവകാശപ്പെട്ടതാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. വിമാനത്താവളത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനോടൊപ്പമാണ് ദേവസ്വം ബോര്‍ഡും. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം എരുമേലിയില്‍ എയര്‍പോര്‍ട്ട് വരുന്നതിനെ ദേവസ്വം ബോര്‍ഡ് സ്വാഗതം ചെയ്യുന്നുവെന്നും പ്രയാര്‍ പറഞ്ഞിരുന്നു.

മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് 500 കോടിയിലധികം രൂപ ആവശ്യമായി വരും. ഇത് ദേവസ്വം ബോര്‍ഡിന് മുന്‍തൂക്കം ലഭിക്കത്തക്ക വിധം കണ്ടെത്താനാണ് പദ്ധതി. വ്യക്തികള്‍, ഇതര സംസ്ഥാന സര്‍ക്കാരുകള്‍, സാമ്പത്തിക ശേഷിയുളള ക്ഷേത്രങ്ങള്‍ എന്നിവയ്ക്കെല്ലാം ഓഹരിയെടുക്കാവുന്ന തരത്തിലാണ് ഇപ്പോള്‍ ആലോചന.എരുമേലിയില്‍ സ്ഥലം ലഭിക്കുന്ന മുറയ്ക്ക് സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് കൂടുതല്‍ നടപടിയിലേക്ക് കടക്കാനും പ്രസിഡന്റ് നീക്കം തുടങ്ങിയിരുന്നു.

ചെറുവള്ളി എസ്‌റ്റേറ്റില്‍ ബോര്‍ഡ് വക നൂറ് ഏക്കര്‍ ഭൂമിയുണ്ടെന്നാണ് രേഖകളില്‍ പറയുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകൃതമാകുന്നതിനു മുമ്പ് രാജഭരണകാലത്ത് ദേവസ്വത്തിന് എഴുതിക്കൊടുത്തതാണ് ഈ ഭൂമി. ബോര്‍ഡ് അന്ന് രൂപീകൃതമാകാത്തതിനാല്‍ സര്‍ക്കാരിന്റെ കൈവശമായിരുന്നു ഈ ഭൂമി. ബോര്‍ഡ് രൂപീകൃതമായപ്പോള്‍ അന്ന് ദേവസ്വം ഭൂമി എന്ന പേരില്‍ റവന്യൂ രേഖകളില്‍ ഉണ്ടായിരുന്നവയെല്ലാം ദേവസ്വംബോര്‍ഡിന്റെ അധീനതയിലായി. എന്നാല്‍ ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി ഹാരിസണ്‍ കമ്പനിയും പിന്നീട് കെ.പി യോഹന്നാനും കൈയേറിയതിനാല്‍ ദേവസ്വത്തിന് നല്‍കിയില്ല. ഇത് സംബന്ധിച്ച് രാജമാണിക്യം കണ്ടെത്തിയ റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നുണ്ട്. പിന്നീട് അവിഹിത ഇടപാടുകളിലുടെയാണ് ദേവസ്വം ഭൂമി ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശാവകാശത്തിലായത്. ഭൂമി തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പലവട്ടം ബിലീവേഴ്സ് ചര്‍ച്ച് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനെതിരെ ബോര്‍ഡ് കോടതിയില്‍ പോകാന്‍ തയാറെടുക്കുമ്പോഴാണ് പ്രയാര്‍ നേതൃത്വം നല്‍കുന്ന ഭരണസമിതി പിരിച്ചു വിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top