Flash News

ഫോമ ഫ്‌ളോറിഡ യുവജനോത്സവത്തിന് ഇന്ന് തിരശീല ഉയരും

November 11, 2017 , ജോയിച്ചന്‍ പുതുക്കുളം

Fomaa_picതാമ്പാ, ഫ്‌ളോറിഡ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) അതിന്റെ നെറുകയിലെ മറ്റൊരു പൊന്‍തൂവലായ ഫ്‌ളോറിഡ സണ്‍ഷൈന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ‘ഫോമ യുവജനോത്സവം 2018′-ന് ഇന്ന് തിരശീല ഉയരും.

ഫ്‌ളോറിഡയിലും സമീപ പ്രദേശങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന നിരവധി മലയാളി അസോസിയേഷനുകളാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്.

സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (5501 WilliamsRd, Seffner, Florida 33584) വച്ച് നടക്കുന്ന മത്സരപരിപാടികളുടെ പ്രൗഡഗംഭീരമായ സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് നടത്തപ്പെടും.

ഫോമയുടെ നേതൃനിരയിലുള്ള വിവിധ നേതാക്കന്മാര്‍ ചടങ്ങില്‍ സംസാരിക്കും. ഒപ്പം പ്രവാസി മലയാളികളുടെ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക നേതാക്കന്മാര്‍ വേദി അലങ്കരിക്കും.

ഫോമോത്സവത്തോടനുബന്ധിച്ച് അമേരിക്കന്‍ മലയാളി സംഘാടകരുടെ സഹകരണത്തോടുകൂടി പുറത്തിറക്കുന്ന മനോഹരമായ സുവനീറിന്റെ പ്രകാശനവും തദവസരത്തില്‍ നടക്കും. സജി കരിമ്പന്നൂരാണ് സുവനീര്‍ ചീഫ് എഡിറ്റര്‍.

ഗ്രൂപ്പ് എ.ബി,സി,ഡി,ഇ എന്നീ കാറ്റഗറികളിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. വിജയികള്‍ക്ക് ഫോമ ചിക്കാഗോ കണ്‍വന്‍ഷന്‍ 2018-ല്‍ നടക്കുന്ന “ഗ്രാന്റ് ഫിനാലേയില്‍’ മത്സരിക്കാന്‍ അവസരം ലഭിക്കും. ഒപ്പം കലാതിലകത്തിനും കലാപ്രതിഭയ്ക്കും പ്രശസ്ത സിനിമാ സംവിധായകന്‍ സിദ്ദിഖിന്റെ അടുത്ത ചിത്രത്തില്‍ അവസരവും ലഭിക്കും.

പരിപാടികള്‍ക്ക് സണ്‍ഷൈന്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ബിനു മാമ്പിള്ളിയുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ജഗതി നായര്‍, ജോമോന്‍ കളപ്പുരയ്ക്കല്‍, ഷീലാ ജോസ്, ജോസ്‌മോന്‍ തത്തംകുളം, മാത്യു വര്‍ഗീസ്, ബിജു തോണിക്കടവില്‍, സാജന്‍ കുര്യന്‍, സേവി മാത്യു, ബാബു ദേവസ്യ, തോമസ് ദാനിയേല്‍, ജൂനാ തോമസ്, അഞ്ജനാ കൃഷ്ണന്‍, ബിഷിന്‍ ജോസഫ്, ആബേല്‍ റോബിന്‍, അനീനാ ലാസര്‍, ജോസ്‌മോന്‍ കീരേടന്‍, ബിജി ജിനോ നോയല്‍ മാത്യു, ലക്ഷ്മി രാജേശ്വരി, റോഷിനി ബിജോയി, സഞ്ജു ആനന്ദ്, ജോസ് തോമസ്, സാജന്‍ മാത്യു, ദിയാ കാമ്പിയില്‍, ജിജോ ജോസഫ്, ലിജു ആന്റണി, വിജയന്‍ നായര്‍, ബാബു ചൂരക്കുളം, സോണി തോമസ്, ജിതേഷ് പള്ളിക്കര, സജി കരിമ്പന്നൂര്‍ എന്നിവരുമായി ബന്ധപ്പെടുക.

സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top