കരുത്ത് തെളിയിച്ച വിദ്യാര്‍ത്ഥി റാലിയോടെ എസ്‌.ഐ.ഒ വളാഞ്ചേരി ഏരിയ സമ്മേളനത്തിന് തുടക്കം

valanchery
എസ്‌.ഐ.ഒ വളാഞ്ചേരി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് പൂക്കാട്ടിരിയില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി റാലി

വളാഞ്ചേരി : കരുത്ത് തെളിയിച്ച വിദ്യാര്‍ത്ഥി റാലിയോടെ എസ്‌.ഐ.ഒ വളാഞ്ചേരി ഏരിയ സമ്മേളനത്തിന് പൂക്കാട്ടിരിയില്‍ തുടക്കം. ‘വിശ്വാസത്തിന്റെ കരുത്ത് സൗഹൃദത്തിന്റെ ചെറുത്ത് നില്‍പ്പ്’ തലക്കെട്ടില്‍ ആണ് സമ്മേളനം.

കരിനിയമങ്ങള്‍ ഉപയോഗിച്ച്‌ തടവിലാക്കപ്പെട്ട നിരപരാധികളായ ആളുകള്‍ക്ക്‌ ഐക്യപ്പെടാന്‍ പ്രകടനം അഹ്വാനം ചെയ്തു. സംഘ്പരിവാറിന്റെ എല്ലാ അജണ്ടകളെയും പൊളിക്കാനും സമത്വ സുന്ദര ഭാരതം പുലരാനും വിദ്യാര്‍ത്ഥികൾ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി.

എസ്‌.ഐ.ഒ വളാഞ്ചേരി ഏരിയ പ്രസിഡന്റ് സി.ടി ജഅഫര്‍, ജോ. സെക്രട്ടറി അജ്മല്‍ ഷഹീന്‍, കണ്‍‌വീനര്‍ അബ്ദുല്‍ മുഫീദ്, പി ജാസിര്‍, വി.പി.എ സാബിര്‍, മുര്‍ഷിദ് അഹമ്മദ്, ഷക്കീബ്, മിസ് ഹബ്, ഷജാസ് എന്നിവര്‍ വിദ്യാര്‍ത്ഥി റാലിക്ക് നേതൃത്വം നല്‍കി.

Print Friendly, PDF & Email

Related News

Leave a Comment