എസ് ഐ ഒ വാഹന പ്രചരണ റാലി സംഘടിപ്പിച്ചു

sio mankada
വാഹന റാലിക്ക് കൂട്ടിലില്‍ നൽകിയ സ്വീകരണത്തില്‍ എസ് ഐ ഒ ജില്ലാ സെക്രട്ടറിയേറ്റംഗം മുസ്തഫ സംസാരിക്കുന്നു

മങ്കട: വിശ്വാസത്തിൻ്റെ കരുത്ത് സൗഹൃദത്തിൻ്റെ ചെറുത്ത് നില്‍പ്പ്” തലക്കെട്ടില്‍ നവംബര്‍ 19 ന് എസ് ഐ ഒ മങ്കട ഏരിയ നടത്തുന്ന സമ്മേളനത്തിൻ്റെ പ്രചരണാര്‍ത്ഥം വാഹന റാലി സംഘടിപ്പിച്ചു. ഏരിയ പ്രസിഡൻ്റ് അഫ്സല്‍ ഫ്ലാഗ് ഓഫ് നടത്തി റാലി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ പൊതുയോഗങ്ങളില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം മുസ്തഫ, ഏരിയ സെക്രട്ടറിയേറ്റംഗം ഷാനിബ് എന്നിവര്‍ സംസാരിച്ചു. അലീഫ് കൂട്ടില്‍, ഇർഷാദ്, ഫഹ്മാന്‍, മുര്‍ഷിദ്, ഹംദാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Print Friendly, PDF & Email

Related News

Leave a Comment