Flash News

തോമസ് ചാണ്ടി രാജി വെയ്ക്കണമെന്ന് മുഖ്യമന്ത്രി; വിധി പകര്‍പ്പ് ലഭിക്കട്ടെയെന്ന് ചാണ്ടി

November 15, 2017

thomas-chandy (1)തിരുവനന്തപുരം:  തോമസ് ചാണ്ടി ഉടന്‍ രാജി പ്രഖ്യാപിക്കും. മന്ത്രിസഭാ യോഗത്തിന് മുമ്പ്‌ പ്രഖ്യാപനമുണ്ടാകും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച അവസാനിച്ചു.

തോമസ് ചാണ്ടി ഗതാഗതമന്ത്രി സ്ഥാനം രാജി വെക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി ടി.പി.പീതാംബരനെ അറിയിച്ചു. ദേശീയ നേതൃത്വവുമായി ആലോചിച്ച് പറയാമെന്ന് ടി.പി.പീതാംബരന്‍ മറുപടി പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും തോമസ് ചാണ്ടി ചര്‍ച്ച നടത്തും. ഡല്‍ഹിക്കു പോകാനിരുന്ന ഗതാഗതമന്ത്രി യാത്ര റദ്ദാക്കിയാണ് തിരുവനന്തപുരത്തെത്തിയത്.

അതേസമയം ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും എകെജി സെന്ററില്‍ ചര്‍ച്ച നടത്തി. സന്ധ്യയോടെയാണ് പിണറായി വിജയന്‍ എകെജി സെന്ററിലെത്തിയത്. കായല്‍ കയ്യേറ്റത്തില്‍ ഹൈക്കോടതി പരാമര്‍ശവും തോമസ് ചാണ്ടിയുടെ രാജിയും ചര്‍ച്ചയില്‍ വിഷയമായതായാണു സൂചന.

അതിനിടെ, തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടില്ലെന്ന് എന്‍സിപി ദേശീയ നേതൃത്വം അറിയിച്ചു. വിധിയുടെ പ്രത്യാഘാതങ്ങള്‍ പഠിച്ചതിനുശേഷമായിരിക്കും നടപടിയെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. പൊതു പ്രവര്‍ത്തകന്‍ ഏറ്റവും സത്യസന്ധത പുലര്‍ത്തണമെന്നാണു പാര്‍ട്ടിയുടെ നിലപാട്.

ഹൈക്കോടതി വിധിക്കെതിരെ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റിട്ട് ഹര്‍ജിയുടെ ഉള്ളടക്കം പരിശോധിക്കാതെ തള്ളിയ നടപടിയടക്കം ചോദ്യം ചെയ്തായിരിക്കും സുപ്രീംകോടതിയെ സമീപിക്കുക.

കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്തുള്ള മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജിയാണ് അതിരൂക്ഷമായ വിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളിയത്. സര്‍ക്കാരിനെ ചോദ്യംചെയ്ത് മന്ത്രി കോടതിയെ സമീപിക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും റിപ്പോര്‍ട്ടില്‍ പിശകുണ്ടെങ്കില്‍ കലക്ടറെതന്നെ സമീപിക്കണമെന്നും കോടതി പറഞ്ഞു. തോമസ് ചാണ്ടിയുടെ അപേക്ഷയില്‍ കലക്ടര്‍ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും പരസ്പരപൂരകമായ രണ്ട് വിധിന്യായങ്ങളിലൂടെ ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top