Flash News

കോട്ടയം അസോസിയേഷന്റെ ഹെല്‍ത്ത് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഫെയര്‍ വന്‍ വിജയം

November 16, 2017 , ജീമോന്‍ ജോര്‍ജ്

Medical Camp Snip Sck 111317 for GGഫിലഡല്‍ഫിയ: പ്രമുഖ ജീവകാരുണ്യ സംഘടനയായ കോട്ടയം അസോസിയേഷനും, നഴ്‌സസ് സംഘടനയായ പിയാനോയും, ഫിലഡല്‍ഫിയ കോര്‍പറേഷന്‍ ഫോര്‍ ഏജിംഗും സം‌യുക്തമായി നടത്തിയ ഹെല്‍ത്ത് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഫെയര്‍ ചരിത്ര വിജയമായി തീര്‍ന്നു. കോട്ടയം അസോസിയേഷന്റെ പ്രവര്‍ത്തന മേഖലകള്‍ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് ഇതിനു മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചതും കൂടാതെ സമൂഹത്തിന്റെ ആവശ്യകത അറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവിയില്‍ മുന്‍തൂക്കം കൊടുക്കുന്നതുമായിരിക്കുമെന്നും ബെന്നി കൊട്ടാരത്തില്‍ (പ്രസിഡന്റ്, കോട്ടയം അസോസിയേഷന്‍) പറഞ്ഞു. പാസ്റ്റര്‍ പി.സി. ചാണ്ടിയുടെ പ്രാര്‍ത്ഥനയോടു കൂടി ഇന്‍ഫര്‍മേഷന്‍ ഫെയറിന് ആരംഭം കുറിക്കുകയും തുടര്‍ന്ന് സാറാ ഐപ്പ് (പിയാനോ) വാന്‍ഡാ മിച്ചല്‍ (പി.സി. എ.) എന്നിവരും സംസാരിച്ചു. പിസിഎയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മെഡികെയ്‌ഡ് മെഡികെയര്‍ ലീഗല്‍ സര്‍വ്വീസ് എന്നിവയെക്കുറിച്ചുള്ള വിജ്ഞാനപ്രദമായ സെമിനാറുകള്‍ നടത്തുകയും, പങ്കെടുത്ത എല്ലാവരുടെയും സംശയനിവാരണങ്ങള്‍ക്കായി ചോദ്യോത്തരവേളയും ഉണ്ടായിരുന്നു. കിം ലോറന്‍സ്, സങ് യങ് സെന്‍, അല്‍ മൊറ എന്നിവരോടൊപ്പം സാംസണ്‍ ബേബി, ജോമോന്‍ ജെയിംസ്, ജോജോ ജോയ്‌സ്, ജിപ്പി ജെയിംസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മലയാള ഭാഷയിലൂടെ ചോദ്യോത്തരവേളയില്‍ സഹായിച്ചതും ഈ പരിപാടിയുടെ പ്രാധാന്യം വര്‍ധിപ്പിച്ചു.

അമേരിക്കയില്‍ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍ക്കും, റിട്ടയര്‍മെന്റ് പ്രായത്തിലെത്തി നില്‍ക്കുന്നവര്‍ക്കും, ഇന്ത്യയില്‍ നിന്നും വന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ക്കും, അമേരിക്കയില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന നിരവധി ആനുകൂല്യങ്ങളെക്കുറിച്ച് അറിവു പകര്‍ന്നു നല്‍കി. തുടക്കം മുതല്‍ സമയബന്ധിതമായ നിയന്ത്രണത്തിലൂടെ ഈ പ്രോഗ്രാം നടത്തിയതുമൂലം മികച്ച നിലവാരം പുലര്‍ത്തി. ഇതുപോലുള്ള ധാരാളം വ്യത്യസ്ത സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇതര രാജ്യങ്ങളില്‍ നിന്നും കുടിയേറി പാര്‍ക്കുന്നവര്‍ക്ക് കിട്ടുന്നുണ്ടെന്നും, ഇങ്ങനെയുള്ള ആനുകൂല്യങ്ങള്‍ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമായതുകൊണ്ട് ഇതര സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ ഇങ്ങനെയുള്ള പദ്ധതികള്‍ക്ക് മുന്‍കൈ എടുക്കണമെന്ന അറിവും ഈ ഫെയറില്‍ നിന്ന് ലഭിച്ചു. സെമിനാറില്‍ പങ്കെടുക്കുവാനെത്തിയ നിരവധി ആളുകള്‍ ഇതുപോലുള്ള ജനോപകാരപ്രദമായ കാര്യങ്ങള്‍ സമൂഹത്തിനുവേണ്ടി ഏറ്റെടുത്തു നടത്തുമ്പോഴാണ് സംഘടനകളുടെ പ്രസക്തിയും പ്രാധാന്യവും സമൂഹത്തിനു പ്രയോജനപ്പെടുന്നതെന്നും, അതിലുപരി ജനങ്ങള്‍ സംഘടനകളെ ആശ്രയിക്കുകയും അതിലൂടെ സംഘടനകള്‍ ജനകീയ പ്രസ്ഥാനങ്ങളായി മാറുന്നതെന്നും അഭിപ്രായപ്പെട്ടു.

ഇരുന്നൂറ്റി അന്‍പതോളം ആളുകള്‍ക്കായി ഒരുക്കിയ ഹെല്‍ത്ത് ഫെയറില്‍ നാനൂറിലധികം ആളുകള്‍ പങ്കെടുക്കുകയും നിരവധി ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു. സാബു ജേക്കബ് (കോഓര്‍ഡിനേറ്റര്‍, ഇന്‍ഫര്‍മേഷന്‍ ഫെയര്‍) എല്ലാവര്‍ക്കും നന്ദി പറയുകയും, ഫാ. കെ.കെ ജോണിന്റെ സമാപന പ്രാര്‍ത്ഥനയോടുകൂടി പ്രോഗ്രാം സമാപിക്കുകയും ചെയ്തു. ജോബി ജോര്‍ജ് എം.സിയായി പ്രവര്‍ത്തിച്ചു. ജോസഫ് മാണി, എബ്രഹാം ജോസഫ്, ജയിംസ് അന്ത്രയോസ്, മാത്യു ഐപ്പ്, കുര്യന്‍ രാജന്‍, ജോണ്‍ വര്‍ക്കി, സാജന്‍ വര്‍ഗീസ്, ജോഷി കുര്യാക്കോസ് വര്‍ക്കി പൈലോ , ജേക്കബ് തോമസ്, സാബു മാത്യു, സണ്ണി കിഴക്കേമുറി, സരിന്‍ കുരുവിള, റോണി വര്‍ഗീസ്, രാജു കുരുവിള, ബീനാ കോശി, ലീല ജോസഫ്, കുഞ്ഞുമോള്‍ രാജന്‍, ലിസി ജോര്‍ജ്, ജെസി ജെയിംസ്, സുജ സാബു, കുഞ്ഞൂഞ്ഞമ്മ ഏബ്രഹാം, സാറാ ജോണ്, ഷീല ബെന്നി എന്നിവരുള്‍പ്പെട്ട കമ്മിറ്റിയുടെ മികവാര്‍ന്ന പ്രവര്‍ത്തനത്തിലൂടെയാണ് ഇന്‍ഫര്‍മേഷന്‍ ഫെയര്‍ വന്‍ വിജയത്തിലെത്തിക്കുവാന്‍ സാധിച്ചതും, കോട്ടയം അസോസിയേഷന്റെ പ്രവര്‍ത്തന പാന്ഥാവില്‍ ഒരിക്കല്‍ കൂടി മറ്റൊരു വിജയം ആവര്‍ത്തിക്കുവാനായതും.

പങ്കെടുത്ത എല്ലാവര്‍ക്കും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നല്‍കുകയും ഈ ജനോപകാരപ്രദമായ പരിപാടി ആരാധനാലയങ്ങളില്‍ കൂടി ജനങ്ങളിലെത്തിക്കുവാനും, കൂടുതലായി അംഗങ്ങള്‍ പങ്കെടുക്കുവാന്‍ നിര്‍ദേശിക്കുകയും ചെയ്ത അഭിവന്ദ്യരായ എല്ലാ വൈദികരോടും പാസ്റ്റര്‍മാരോടുമുള്ള നന്ദി കോട്ടയം അസോസിയേഷന്റെ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Medical Camp Snip Sck 111317 for GG2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top