
ഫ്രറ്റേണിറ്റി മങ്കട ഗവ കോളേജ് ഗെയില്‍ – പുതുവൈപ്പിന് ഐക്യദാര്‍ഢ്യ വേദിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറി മുനീബ് കാരക്കുന്ന് മുഖ്യപ്രഭാഷണം നിര്‍വഹിക്കുന്നു
കൊളത്തൂര്‍ : ഇന്ന് ഭരണകൂടം നടത്തുന്ന വികസനം ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിലുപരി കോര്‍പ്പറേറ്റ് താല്പര്യം സംരക്ഷിക്കുന്നതാണെന്നും ഗെയില്‍ പൈപ് ലൈന്‍ അതിന്റെ അവസാന ഉദാഹരണമാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ല സെക്രട്ടറി മുനീബ് കാരക്കുന്ന്. ഫ്രറ്റേണിറ്റി മങ്കട ഗവ കോളേജ് ഗെയില്‍ – പുതുവൈപ്പിന് ഐക്യദാര്‍ഢ്യ വേദിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരള ജനതക്ക് ഉപകാരമില്ലാത്ത പദ്ധതിയാണിത്. ഒരു നോട്ടിഫിക്കേഷനും മുന്നറിയിപ്പുമില്ലാതെ സാധാരണ ജനങ്ങളുടെ ഭൂമിയില്‍ മര്‍ദ്ദക സംവിധാനമുപയോഗിച്ചുള്ള ഭരണകൂടത്തിന്റെ ഭൂമി കൈയ്യേറ്റമാണ് ഇത്തരം പ്രദേശങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കുന്നില്ല എന്ന് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന് കണ്ടെത്തിയിട്ടും ഗെയിലിന്റെ ഈ പദ്ധതിക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ പാവപ്പെട്ട വികസനങ്ങളുടെ ഇരകളാക്കപ്പെടുന്ന ജനങ്ങളുടെ നിലവിളികളെയും കണ്ണീരിനെയും അധികാരത്തിലേക്കുള്ള ചവിട്ടുപടികളായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയം ഇനിയെങ്കിലും പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപേക്ഷിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫ്രറ്റേണിറ്റി ജില്ലാ കാമ്പസ് കമ്മിറ്റി അംഗം ആബിദ് വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയില്‍, ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റിയംഗം അഫ്സല് കടന്നമണ്ണ എന്നിവര്‍ സംബന്ധിച്ചു. ഫ്രറ്റേണിറ്റി ജില്ലാ കാമ്പസ് കമ്മിറ്റി അംഗം അജ്മല്‍ തോട്ടോളി, ഹുദാ ഫാത്തിമ എന്നിവര്‍ സംസാരിച്ചു.
എ.കെ ഫിദ, റിയ റുക്സാന, ലിയാന ഷബ്നം, ഷിബിലി തിരൂര്‍ക്കാട്, ശാലിയ എന്നിവര്‍ നേതൃത്വം നല്കി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply