Flash News

ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ 2018 ഏര്‍ലി ബേഡ് സ്പെഷ്യല്‍ നിരക്കുകള്‍ നവംബര്‍ 30 ന് അവസാനിക്കുന്നു!

November 17, 2017

fomaaചിക്കാഗോ : ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കാസ് (ഫോമാ) 2018 ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയില്‍ നടത്തുന്ന ഫാമിലി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രഖ്യാപിച്ചിരുന്ന ഏര്‍ലി ബേഡ് സ്പെഷ്യല്‍ നിരക്കുകള്‍ നവംബര്‍ 30 ന് അവസാനിക്കുന്നു.

ഒരു ഫാമിലിക്ക് $999.00 എന്ന ഏര്‍ളി ബേഡ് നിരക്കാണ് ഈ മാസം 30 നു അവസാനിക്കുന്നത്, ഫോമാ കുടുംബ സംഗമമായി പ്രഖ്യാപിച്ചിരിക്കുന്ന 2018 കണ്‍വന്‍ഷനിലേക്ക് ഇതുവരെ ആയിരത്തോളം അംഗങ്ങള്‍ ഈ സൗജന്യ നിരക്കുകള്‍ പ്രയോജനപ്പെടുത്തി റെജിസ്ട്രേഷന്‍ ചെയ്തു കഴിഞ്ഞു. ഡിസംബര്‍ ഒന്ന് മുതല്‍ ഒരു കുടുംബത്തിന് $1250.00 എന്ന സാധാരണ നിരക്ക് പ്രാബല്യത്തില്‍ വരും.

ഏഴായിരത്തോളം ആളുകളെയെങ്കിലും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ചിക്കാഗോ നഗരത്തിനടുത്ത് ഷാംബര്‍ഗ് സിറ്റിയിലെ റെനസന്‍സ് എന്ന പ്രമുഖ കണ്‍വന്‍ഷന്‍ സെന്റര്‍ ആണ് ചരിത്രമുറങ്ങുന്ന ഇലിനോയിസിന്റെ മണ്ണില്‍ ഫോമാ നിങ്ങള്‍ക്കായി ഒരുക്കുന്നത്. അടുത്ത കാലത്തു നടന്ന മലയാളിയുടെ ഏറ്റവും വലിയ സമ്മേളനമായി ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ 2018 മാറ്റുവാന്‍ ഫോമയുടെ സാരഥികള്‍ യത്നിക്കുകയാണ്.

വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍, മികവാര്‍ന്ന വിവിധ കലാപരിപാടികളുമായി മലയാളത്തിന്റെ വമ്പന്‍ താരനിര സമ്മേളനത്തിന്റെ തുടക്കം മുതല്‍ വേദികളില്‍ അരങ്ങുന്ന തകര്‍ക്കും. യുവജനോത്സവം അടക്കമുള്ള വിവിധ ഇനം മത്സരങ്ങള്‍, ഇന്‍ഡോര്‍ ഗെയിമുകള്‍, ബാസ്കറ്റ് ബോള്‍, വോളീ ബോള്‍ മത്സരങ്ങള്‍ തുടങ്ങി മറ്റനേകം പരിപാടികള്‍ കണ്‍വന്‍ഷന്റെ ഭാഗമാകുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1919, ജോസി കുരിശിങ്കല്‍ 773 478 4357, സണ്ണി വള്ളിക്കളം 847 722 7598, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434.

സന്ദർശിക്കുക – www.fomaa.net

വാര്‍ത്ത : ജോസഫ് ഇടിക്കുള (പബ്ലിസിറ്റി ചെയര്‍മാന്‍, ഫോമാ കണ്‍വന്‍ഷന്‍ 2018 )


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top