Flash News

സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഇന്ത്യന്‍ വിമാന യാത്രക്കാര്‍ക്ക് നിരക്കില്‍ ഇളവ്

August 14, 2013 , പ്രസീതാ ശ്രീകുമാര്‍

air-indiaലണ്ടന്‍: സ്വാതന്ത്ര്യദിനം പ്രാണിച്ച് വിമാനക്കമ്പനികള്‍ ഐഡേ എന്ന പേരില്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യാത്രാ കൂലിയില്‍ ഇളവ് നല്‍കുന്നു. ബ്രിട്ടീഷ് എയര്‍വെയ്‌സ്, കാതെ എയര്‍വെയ്‌സ് എന്നീ വിദേശ വിമാനക്കമ്പനികളാണ് ഇന്ത്യന്‍ യാത്രക്കാര്‍ക്കായി പ്രത്യേക ഇളവുകളുമായി രംഗത്തെത്തിയിട്ടുള്ളത്.

 

ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ലണ്ടന്‍, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഐഡേ (ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ) എന്ന പേരില്‍ രാജ്യത്തിന്റെ 67ാമത് സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ബ്രിട്ടീഷ് എയര്‍വെയ്‌സ്  യാത്രാക്കൂലിയില്‍  ഇളവ് നല്‍കുന്നത്.

 

ആഗസ്റ്റ് 15 മുതല്‍ 18 വരെയാണ് ബ്രിട്ടീഷ് എയര്‍ലൈന്‍സ് യാത്രാക്കൂലിയില്‍ ഇളവ് നല്‍കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബംന്ധിച്ച് ഡല്‍ഹിലേക്ക് നടത്തിയ ആദ്യ യാത്രയുടെ ഫോട്ടോയും ഇന്ത്യന്‍ വേഷമായ സാരി അണിഞ്ഞു നില്‍ക്കുന്ന കാബിന്‍ ക്രൂവിന്റെ ഫോട്ടോയുടെ പ്രദര്‍ശനവും ബ്രിട്ടീഷ് എയര്‍ലൈന്‍സില്‍ ഒരുക്കിയിട്ടുണ്ട്. ലണ്ടന്‍ഹീത്രൂ പാത വഴി യാത്ര ചെയ്യുന്ന ഇന്ത്യന്‍ യാത്രികര്‍ക്കും എയര്‍ലൈന്‍ ടെര്‍മിനല്‍ 5ല്‍ നിന്നും ഇളവ് ലഭിക്കും.

 

ഹോംകോങ് ആസ്ഥാനമാക്കിയുള്ള കാതെ പസഫിക് എന്ന എയര്‍ലൈന്‍ കമ്പനിയും സ്വാതന്ത്ര്യദിന ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 14നും 19നും ഇടയില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് യാത്രാദിനം എപ്പോള്‍ വേണമെങ്കിലും മാറ്റാവുന്നതാണ്. ഇന്ത്യയില്‍ നിന്നും കാതെ എയര്‍ലൈന്‍സ് സര്‍വീസ് ഉള്ള ഏത് സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും   ഇളവ് ബാധകമാണ്. കൂടാതെ മറ്റ് ചില വിമാനക്കമ്പനികളും സ്വാതന്ത്ര്യദിനത്തില്‍ യാത്ര ചെയ്യുന്നതിന് ടിക്കറ്റ് തുകയുടെ 66 ശതമാനം ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top