മലര്‍വാടി, ടീന്‍ ഇന്ത്യ, മാധ്യമം ലിറ്റില്‍ സ്കോളര്‍ പാലക്കാട് ജില്ലാ തല മത്സര വിജയികള്‍

malarvadi
മലര്‍വാടി, ടീന്‍ ഇന്ത്യ, മാധ്യമം ലിറ്റില്‍ സ്കോളര്‍ വിജ്ഞാനോത്സവം പാലക്കാട് ജില്ലാ തല മത്സര വിജയികള്‍

പാലക്കാട് : മലര്‍വാടി, ടീന്‍ ഇന്ത്യ, മാധ്യമം ലിറ്റില്‍ സ്കോളര്‍ വിജ്ഞാനോത്സവം പാലക്കാട് ജില്ലാ തല മത്സരം മൗണ്ട് സീന സ്കൂളില്‍ വെച്ച് നടന്നു.

ഒന്നാം സ്ഥാനം
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കെ.ജെ.അഭിജിത്ത് (എം.ഇ. എസ്.എച്.എസ്.എസ്. മണ്ണാര്‍ക്കാട്), ടി. ഫാതിമത് സുഹ്‌റ (എഫ്.എം.എച്.എസ്. കരങ്ങല്ലാതാണി), എ. ബി. അതുല്‍ കൃഷ്ണ (എം.ഇ. ടി. ഇ. എം. എച്.എസ്.എസ്. മണ്ണാര്‍ക്കാട്).

രണ്ടാം സ്ഥാനം
യു. പി. വിഭാഗത്തില്‍ സന ഷെറിന്‍ ( സി. യു. പി.എസ്. ചെമ്പ്ര), അഖില്‍ കൃഷ്ണന്‍ (എ. യു. പി.എസ്. ചമ്പ്രകുളം), എന്‍.എം. ഉദവ് (ജി.യു. പി.എസ്. ഭീമനാട്).

മൂന്നാം സ്ഥാനം
എല്‍.പി. വിഭാഗത്തില്‍ പി. മുഹമ്മദ് റയാന്‍ (എ.എല്‍.പി സ്കൂള്‍, മുണ്ടംകുന്നു), ഒ.വി പ്രണവ് (എ.എം.എല്‍.എല്‍.പി.എസ്. പുലശ്ശേരി), എസ്. ആകാശ് (സി.യു.പി സ്കൂള്‍, പുലാപൊറ്റ).

മലര്‍വാടി, ടീന്‍ ഇന്ത്യ ജില്ലാ രക്ഷാധികാരി അബ്ദുല്‍ ഹക്കിം നദ്‌വി, സ്കൂള്‍ പ്രിന്‍സിപ്പല്‍ അനീസുദീന്‍, മലര്‍വാടി ജില്ലാ കോഓര്‍ഡിനേറ്റര്‍ സക്കീര്‍ ആലത്തൂര്‍ എന്നിവര്‍ സമ്മാനം വിതരണം നടത്തി. ടീന്‍ ഇന്ത്യ ജില്ലാ കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ റസാഖ് അലനല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സമിതിയംഗങ്ങളായ നൗഷാദ് മുഹിയുദ്ദീന്‍, ബഷീര്‍ പുതുക്കോട്, നൗഷാദ് ആലവി, മുഹമ്മദലി മാസ്റ്റര്‍, മാധ്യമ എ. എഫ്.സി മുജീബുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

മുഹമ്മദ് ഫാസില്‍, ബഷീര്‍ മൗണ്ട് സീന, മന്‍സൂര്‍, റാഷിഫ് മേപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

ജില്ലാ തലങ്ങളില്‍ യു. പി, ഹൈസ്കൂള്‍ തലങ്ങളില്‍ വിജയിച്ച ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സംസ്ഥാന തല മത്സരം ജനുവരി 21 രാവിലെ 9.30 ന് മോഡല്‍ ഹൈസ്കൂളില്‍ നടക്കും.

ബന്ധപ്പെടേണ്ട നമ്പര്‍ 9446335257

Print Friendly, PDF & Email

Related News

Leave a Comment