ഭൂമിയുടെ ഭ്രമണ വേഗതയിലുള്ള മാറ്റങ്ങള്‍ ഭൂമി കുലുക്കങ്ങള്‍ക്ക് കാരണമാകും; ഭൗമ ശാസ്ത്രജ്ഞര്‍

earthquake-1

തുടർച്ചയായ ഭൂചലനങ്ങൾക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. കൊളോറാഡോ സർവകലാശാലയിലെ റോജർ ബിഹാം, മിസൗളയിലെ മൊൻഡാന സർവകലാശാലയിലെ റെബേക്കാ ബെൻഡിക് എന്നീ ഭൗമശാസ്ത്രജ്ഞരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ഭൂമിയുടെ ഭ്രമണവേഗത്തിൽ കുറവുണ്ടായപ്പോഴെല്ലാം തീവ്രത കൂടിയ ഭൂചലനങ്ങൾ തുടർച്ചയായി ലോകത്തിന്‍റെ വിവിധഭാഗങ്ങളിലുണ്ടായിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. മുൻകാല ഭ്രമണവേഗ വ്യതിയാന വിവരങ്ങൾ പരിശോധിച്ചാൽ അഞ്ചു വർഷം കൂടുന്ന ഇടവേളകളിലാണ് ഭ്രമണവേഗത്തിൽ കുറവുണ്ടാകുന്നതെന്നു മനസിലാക്കാൻ സാധിക്കുമെന്നും ഇതനുസരിച്ച് അടുത്ത വർഷം ഭൂമി‍യുടെ ഭ്രമണവേഗത്തിൽ കുറവു വരുമെന്നും റിപ്പോർട്ടിൽ പറ‍‍‍യുന്നു.1900 മുതൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായിട്ടുളള ചെറുതും വലുതുമായ ഭൂചലനങ്ങളെക്കുറിച്ച് പഠിച്ച ശേഷമാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിച്ചേർന്നത്.

ഭൂമിയുടെ ഭ്രമണവേഗത്തിലുണ്ടാകുന്ന നേരിയ വ്യതിയാനങ്ങൾ ഭൂചലനങ്ങൾക്കു കാരണമാകുമെന്നും അടുത്ത വർഷം ഭൂമിയുടെ ഭ്രമണവേഗത്തിൽ കുറവുവരുന്നതിനാൽ തുടർഭൂചലനങ്ങൾക്കു സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ ജിയോളജിക്കൽ സൊസൈറ്റി ഓഫ് അമേരിക്കയിൽ സമർപ്പിച്ച പഠനറിപ്പോർട്ടിൽ പറയുന്നു.

Print Friendly, PDF & Email

Related News

Leave a Comment