Flash News
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെയും, അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ സമാപിച്ചു   ****    കോണ്‍സുലേറ്റ് ബാഗിലൂടെ വിവിധ വിമാനത്താവളങ്ങള്‍ വഴി കടത്തിയത് അറുപത് കോടിയോളം രൂപയുടെ സ്വര്‍ണ്ണം   ****    സ്വപ്ന സുരേഷും സരിത്ത് നായരും സ്വര്‍ണ്ണം കടത്തുന്നുണ്ടെന്ന് അറിയാമായിരുന്നുവെന്ന് ശിവശങ്കര്‍, എന്‍ ഐ എയുടെ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍   ****    ശ്രീരാമന്‍ ഇന്ത്യയിലല്ല നേപ്പാളിലാണ് ജനിച്ചതെന്ന വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി   ****    രാജസ്ഥാന്‍: ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റുമായ സച്ചിന്‍ പൈലറ്റിനെ നീക്കി   ****   

ഫോമ സണ്‍ഷൈന്‍ റീജിയന്‍ യുവജനോത്സവം പ്രൗഢഗംഭീരമായി

November 21, 2017 , ജോയിച്ചന്‍ പുതുക്കുളം

fomaa_sunshine_1ടാമ്പാ: നവംബര്‍ പതിനൊന്നാം തീയതി രാവിലെ പത്തുമണിക്ക് താമ്പായില്‍ ഉള്ള സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ വിവിധ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച ഫോമ സണ്‍ഷയിന്‍ റീജിയന്റെ യുവജനോല്‍സവം ഫോമാ സെക്രട്ടറി ജിബി തോമസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന സംഗീത -നടന വിസ്സമയത്തില്‍ ഫ്‌ളോറിഡയിലെ വിവിധ ഭാഗത്തുനിന്നും 9 മലയാളി അസോസിയേഷനുകളെ പ്രതിനിധീകരിച്ച് 250ല്‍പരം മത്സരാര്‍ത്ഥികള്‍ വിവിധ ഇനങ്ങളില്‍ മാറ്റുരച്ചു.

മത്സരാര്‍ത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ദേവാലയത്തിലെ 3 വേദികളില്‍ ഒരേസമയം വിവിധ മത്സരങ്ങള്‍ നടന്നു. മത്സരങ്ങള്‍ക്ക് ഫ്‌ളോറിഡയിലെ വിവിധ ഭാഗങ്ങളില്‍നിന്നും പ്രഗത്ഭരായ വിധികര്‍ത്താക്കളായിരുന്നു നിയോഗിച്ചത്. മത്സരം വൈകുന്നേരം അഞ്ചുമണി വരെ നീണ്ടു. തുടര്‍ന്ന് ദേവാലയത്തിലെ പ്രധാനഹാളില്‍ ആറു മണിക്ക് ആരംഭിച്ച ഗ്രാന്‍ഡ് ഫിനാലെയ്ക്ക് യൂത്ത് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ ബിജു തോണിക്കടവില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ് ഭദ്രദീപം തെളിയിച്ച് ഗ്രാന്‍ഡ്ഫിനാലെ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഫോമാ ജോയിന്റ് ട്രഷറര്‍ ജോമോന്‍ കുളപ്പുര, നാഷണല്‍ കമ്മിറ്റിയംഗങ്ങളായ ഷിലാ ജോസ്, ജോമോന്‍ തത്തംകുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സണ്‍ഷയിന്‍ റീജിയന്റെ വൈസ് പ്രസിഡന്റ് ബിനു മാമ്പള്ളി ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സോളമന്‍ ജോസഫ് ആയിരുന്നു പരിപാടിയുടെ മാസ്റ്റര്‍ ഓഫ് സെറിമണി നിര്‍വഹിച്ചത്.

തുടര്‍ന്ന് പ്രശസ്തരായ ഡാന്‍സ് മാസ്‌റ്റേഴ്‌സായ ടെന്‍സെന്‍ ആന്‍ഡ് ശ്രീനയുടെ നേതൃത്വത്തില്‍ വിവിധയിനം കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. മത്സര വിജയികള്‍ക്ക് ട്രോഫി വിതരണം നടത്തപ്പെട്ടു. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ഷാര്‍ലറ്റിലുള്ള കറി & കബാബ് റസ്‌റ്റോറന്റ് ഉടമ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഭക്ഷണശാലയും ഒരുക്കിയിരുന്നു.

യുവജനോത്സവത്തിന്റെ വന്‍ വിജയത്തിന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ ജഗതി നായര്‍ , ഫോമാ നാഷണല്‍ കമ്മറ്റി അംഗങ്ങളായ ഷിലാ ജോസ്, ജോസ് മോന്‍ തത്തംകുളം,ജനറല്‍ കണ്‍വീനര്‍ ബിജു തോണിക്കടവ് മറ്റ് കമ്മിറ്റിയംഗങ്ങളായ സേവിമാത്യു ,ബാബു ദേവസ്യ , തോമസ് ഡാനിയല്‍ ജൂനാ, തോമസ്, സുരേഷ് നായര്‍, ബിഷന്‍ ജോസഫ്, ജിനോ വര്‍ഗീസ് , ജോമോന്‍ തെക്കേതൊട്ടിയില്‍, വിജയന്‍ നായര്‍, ഡോളി വേണാട്, അജനാ കൃഷ്ണന്‍, ആനിനാ ലാസര്‍, ദിയാ കമ്പിയില്‍, ലിജൂ ആന്റണി, നോയല്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

fomaa_sunshine_2 fomaa_sunshine_3 fomaa_sunshine_4 fomaa_sunshine_5 fomaa_sunshine_6 fomaa_sunshine_7 fomaa_sunshine_8


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top