Flash News

ഇവാന്‍‌ക ട്രം‌പ് പങ്കെടുക്കുന്ന പരിപാടിയില്‍ ദീപിക പദുക്കോണ്‍ പങ്കെടുക്കില്ല; ബിജെപിക്കെതിരെയുള്ള പ്രതിഷേധമാണെന്ന്

November 22, 2017

ivanga‘പത്മാവതി’ക്കെതിരെ ബി ജെ പി നേതാക്കളുടെ ഭീഷണി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ചിത്രത്തില്‍ പത്മാവതിയായി അഭിനയിക്കുന്ന നടി ദീപിക പദുകോണ്‍ തീരുമാനിച്ചു. ഹൈദരാബാദില്‍ യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് ഉള്‍പ്പെടെ പങ്കെടുക്കുന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ് സമ്മേളനത്തില്‍ നിന്നാണ് ദീപിക വിട്ടു നില്‍ക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ദീപിക അറിയിച്ചതായും കാരണം വ്യക്തമാക്കിയില്ലെന്നും തെലുങ്കാന സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതിനിടെ, ചിത്രത്തിനെതിരെ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തുവന്നു. ആര്‍ക്കും നിയമം കൈയിലെടുക്കാന്‍ അവകാശമില്ല. അത് ബന്‍സാലിയോ മറ്റാരോ ആയാലും. ബന്‍സാലിയുടെ തലക്ക് വിലയിട്ടത് കുറ്റമാണെങ്കില്‍ ചിത്രത്തിലൂടെ ജനവികാരം വ്രണപ്പെടുത്തിയതിന് ബന്‍സാലിയും കുറ്റക്കാരനാണെന്ന് അദ്ദേഹം അറിയിച്ചു.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഭീഷണികളെ നടന്‍ കമല്‍ ഹാസന്‍ അപലപിച്ചു. സിനിമയിലെ നായിക ദീപിക പദുകോണിന്റെ തല സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദീപികയുടെ തലയെടുക്കുന്നവര്‍ക്ക് 10 കോടി രൂപ ഇനാം നല്‍കുമെന്ന ഒരു ബി ജെ പി നേതാവിന്റെ ഭീഷണിയെ തുടര്‍ന്നായിരുന്നു താരത്തിന്റെ പ്രതികരണം.

വ്യവസായ മേഖലയിലെ സ്ത്രീ സാന്നിധ്യം ഉറപ്പു വരുത്താനാണ് ഹൈദരാബാദില്‍ വെച്ച് ജി ഇ എസ് കൂടിക്കാഴ്ച നടത്തുന്നത്, പകുതിയിലേറെയും വനിതകള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ 13 വയസുള്ള കുട്ടി മുതല്‍ 84 കാരിയായ വയോധിക വരെയുണ്ട്. 150 രാജ്യങ്ങളിലുള്ള 1500 പേര്‍ പങ്കെടുക്കുന്ന ഒത്തുചേരല്‍ നവംബര്‍ 28 നാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top