Flash News

ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം

November 25, 2017

dileep-siddique-830x412നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രത്തിലെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കൊച്ചിയില്‍ ‘അമ്മ’ നടത്തിയ താര നിശയ്ക്കിടെ ദിലീപ് നടിയെ നേരിട്ടു ഭീഷണിപ്പെടുത്തിയെന്നും നടന്‍ സിദ്ദിഖ് ഇതിനു ദൃക്‌സാക്ഷിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നെന്നാണു റിപ്പോര്‍ട്ട്. സിദ്ദിഖും നടിയെ താക്കീത് ചെയ്‌തെന്നാണു വിവരം. പോലീസ് സമര്‍പ്പിച്ച 18 പേജുള്ള പുതിയ കുറ്റപത്രത്തിലാണ് ഈ വിവരം. കേസില്‍ ദിലീപിനെതിരേ ആദ്യം മൊഴി നല്‍കിയത് നടിയുടെ സഹോദരനാണ്. പള്‍സര്‍ സുനി പണം തട്ടാന്‍ വേണ്ടി ചെയ്തതാണെന്ന രീതിയില്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടിയുടെ സഹോദരന്‍ ഇക്കാര്യത്തിലുള്ള സംശയം പ്രകടിപ്പിച്ചതെന്നാണ് വിവരം.

കേസില്‍ എട്ടാം പ്രതിയായ ദിലീപിന് നടിയോട് വൈരാഗ്യം ഉണ്ടെന്നും കൃത്യത്തിന് പിന്നില്‍ ദിലീപാണെന്ന് വിശ്വസിക്കുന്നതായും ഇക്കാര്യത്തില്‍ കൂടി അന്വേഷണം നടത്തണമെന്നും നടിയുടെ സഹോദരന്‍ ആവശ്യപ്പെട്ടു. ദിലീപിന് പള്‍സര്‍ സുനി അയച്ച കത്തു കൂടി പുറത്തു വന്നതോടെയാണ് പോലീസിന് സംശയം ബലപ്പെട്ടതും ദിലീപിനെതിരേ അന്വേഷണം തുടങ്ങിയതെന്നും കുറ്റപത്രത്തിലുണ്ട്.

കൊച്ചിയില്‍ മഴവില്ലഴകില്‍ അമ്മ എന്ന പരിപാടിക്കിടെ കാവ്യാമാധവനുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടിയുമായി ദിലീപ് നടത്തിയ വാക്കേറ്റത്തിന് സാക്ഷികളായ സിദ്ദിഖിനെ ഉള്‍പ്പെടെയുള്ളവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷോയ്ക്കിടയില്‍ കാവ്യാമാധവനെക്കുറിച്ച് സംസാരിച്ചെന്ന് പറഞ്ഞ് ദിലീപ് നടിയെ ശാസിക്കുകയും വാക്കേറ്റമുണ്ടാകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സിദ്ദിഖ് ഈ സംഭവത്തിന് സാക്ഷിയായിരുന്നു. പിന്നീട് സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു.

dileep-kavya-rimaനഗ്‌നവീഡിയോ ചിത്രീകരിച്ചത് നടിയെ പിന്നീടും ദിലീപിന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ വേണ്ടിയാണെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്. നടിയെ കൂട്ട ബലാത്സംഗം ചെയ്യാനായിരുന്നു നിര്‍ദേശിച്ചിരുന്നതെന്നും നടി പലരുമായി ഇടപഴകുന്നതിന്റെ ദൃശ്യമാണ് വേണ്ടതെന്നും വീഡിയോയില്‍ വിവാഹമോതിരം വ്യക്തമായി കാണണം എന്നും പള്‍സര്‍ സുനിക്ക് ദിലീപ് വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നതായിട്ടാണ് പറഞ്ഞിരിക്കുന്നത്. ഇതിനു സൗകര്യമുള്ള വാഹനവുമായിട്ടാണ് സുനി എത്തിയത്.

കേസില്‍ ചലച്ചിത്ര മേഖലയിലെ അമ്പതോളം പേരെയാണു സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമ്മയുടെ സ്‌റ്റേജ് ഷോ മുതല്‍ ദിലീപും പള്‍സറും കൂടിക്കാഴ്ച നടത്തിയെന്നു പറയുന്ന തൊടുപുഴയിലെ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷന്‍ വരെയുള്ളിടത്തെ ആളുകളാണ് ഇതിലുള്ളത്. എന്നാല്‍, ഇവരില്‍ എത്രപേര്‍ സാക്ഷി പറയാനെത്തുമെന്ന കാര്യത്തില്‍ പോലീസിന് ആശങ്കയുണ്ട്.

ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍, ഭാര്യ കാവ്യാ മാധവന്‍, രമ്യാ നമ്പീശന്‍, റീമാ കല്ലിങ്കല്‍, ചിപ്പി രഞ്ജിത്ത്, ലാല്‍, എം.എല്‍.എമാര്‍കൂടിയായ എം. മുകേഷ്, കെ.ബി. ഗണേഷ്‌കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയ താരങ്ങളും ലാല്‍ ജൂനിയര്‍, ബൈജു കൊട്ടാരക്കര, ആലപ്പി അഷറഫ് തുടങ്ങിയ സംവിധായകരും നാദിര്‍ഷയുടെ സഹോദരനും ഗായകനുമായ സമദ്, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവരും സാക്ഷിപ്പട്ടിയിലുണ്ടെന്നാണു സൂചന. ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷനിലാണു പള്‍സറിനു പണം നല്‍കിയതെന്നു കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. ആക്രമിക്കപ്പെട്ടശേഷം സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലേക്കാണു നടി എത്തിയത്. ഇതാണ് അദ്ദേഹത്തെ സാക്ഷിയാക്കാന്‍ കാരണം. ലാലിന്റെ മകന്‍ ലാല്‍ ജൂനിയറിന്റെ സിനിമയില്‍ നടി അഭിനയിച്ചിട്ടുമുണ്ട്. ഇവരില്‍ ചിലര്‍ പള്‍സര്‍ സുനിയെ ദിലീപിനൊപ്പം കണ്ടിട്ടുള്ളവരാണ്.

ആക്രമിക്കപ്പെട്ട നടിയോട് അനുഭാവമുള്ളവര്‍പോലും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതോടെ ആശങ്കയിലാണ്. സാക്ഷി പറഞ്ഞാല്‍ ചലച്ചിത്രഭാവി അസ്തമിക്കുമോ എന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ദിലീപ് ഇപ്പോഴും ചലച്ചിത്രമേഖലയില്‍ പ്രബലനാണ്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുമെന്നും പോലീസ് സംശയിക്കുന്നു. അതുകൊണ്ടുതന്നെ സാക്ഷിപ്പട്ടികയിലുള്ളവരുമായി അടുപ്പം പുലര്‍ത്തുന്നവര്‍ രഹസ്യനിരീക്ഷണത്തിലാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top