ഡൊണാള്‍ഡ് ട്രം‌പുമായി അടുക്കുന്നത് സൂക്ഷിച്ചു വേണമെന്ന് മോദിയോട് രാഹുല്‍ ഗാന്ധി; ഹാഫിസ് സയിദിനെ പാകിസ്താന്‍ മോചിപ്പിച്ചത് അതിന് ഉദാഹരണമാണെന്ന്

rahul-gandhi-2

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിലനിര്‍ത്തിയ ആലിംഗന നയതന്ത്രം പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദിനെ പാകിസ്താന്‍ മോചിപ്പിച്ച നടപടി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരിഹാസം.‘നരേന്ദ്രഭായ്, എനിക്കൊന്നും മനസ്സിലാവുന്നില്ല. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സ്വതന്ത്രനായിരിക്കുന്നു. പാക് സൈന്യത്തിന് ലഷ്‌കറെ തൊയ്ബയുടെ സഹായം ലഭിക്കുന്നത് ട്രംപ് വേര്‍പ്പെടുത്തിയിരിക്കുകയാണ്. ആലിംഗന തന്ത്രം പരാജയപ്പെട്ടിരിക്കുന്നു. കൂടുതല്‍ ആലിംഗനം അടിയന്തിരമായി ആവശ്യമാണ്’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ജമാഅത്തെ ഉദ് ധവാ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയ്യിദിനെ കഴിഞ്ഞ ദിവസം പാകിസ്താന്‍ സ്വതന്ത്രനാക്കിയിരുന്നു. കഴിഞ്ഞ 297 ദിവസം വീട്ടു തടങ്കലില്‍ കഴിയവെയാണ് മോചിപ്പിച്ചത്. മുബൈ ഭീകരാക്രമണത്തിന്റെ 9ാം വാര്‍ഷികത്തിന് തൊട്ടു മുമ്പാണ് മോചനമെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയോട് ‘അമിത’ സ്നേഹം പ്രകടിപ്പിച്ച് പാകിസ്താനോട് അനുകമ്പ കാണിക്കുന്ന സ്വഭാവം ട്രം‌പിന് മാത്രമല്ല മുന്‍‌ പ്രസിഡന്റുമാരെല്ലാം നിലനിര്‍ത്തിപ്പോന്നിട്ടുണ്ടെന്നതും പകല്‍ പോലെ സത്യമാണ്. ആദ്യം പാകിസ്താനെ ഭീഷണിപ്പെടുത്തുക, പിന്നീട് മാറ്റിപ്പറഞ്ഞ് അവര്‍ക്ക് വാരിക്കോരി ധനസഹായം നല്‍കുക; ഇതാണ് അമേരിക്കന്‍ തന്ത്രം. അതു മനസ്സിലാക്കാതെ കെട്ടിപ്പിടിച്ച് ചായ സല്‍ക്കാരം നടത്തിയതുകൊണ്ട് കാര്യമില്ലെന്ന് രാഹുല്‍ പറഞ്ഞു.

ട്രംപുമായി കൂടുതല്‍ അടുക്കുന്നത് പാകിസ്താനുമായുള്ള ബന്ധം വഷളാക്കുന്നുവെന്നാണ് ഹാഫിസ് സയ്യിദിന്റെ മോചനം കൊണ്ട് മനസ്സിലാവുന്നതെന്നാണ് രാഹുലിന്റെ ട്വീറ്റ് അര്‍ത്ഥമാക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment