വിലക്കുകള്‍ മറികടന്ന് കെസിഎ ആസ്ഥാനത്ത് ടിസി മാത്യുവെത്തി

MATHEW

തിരുവനന്തപുരം : വിലക്കുകള്‍ മറികടന്ന് കെസിഎ ആസ്ഥാനത്ത് ടിസി മാത്യുവെത്തി. കെസിഎയുടെ പ്രത്യേക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച് ടിസി യോഗത്തിനെത്തിയത്. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ബിസിസിഐയിലെ പ്രതിനിധിയാണ് മാത്യു. ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനം മാത്യു രാജിവച്ചെങ്കിലും അത് അസോസിയേഷന്‍ അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് യോഗത്തിന് ടിസി യോഗത്തിന് എത്തിയത്.

നേരത്തെ ടിസിയ്‌ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ തീര്‍പ്പുണ്ടാകുന്നതു വരെ കെസിഎ ആസ്ഥാനത്ത് എത്തരുതെന്ന് കെസിഎ ഓബുഡ്‌സ്മാന്‍ ഉത്തവിട്ടിരുന്നു. കെസിഎയുടെ ഒരു ഓഫീസിലും കയറരുതെന്നായിരുന്നു നിര്‍ദ്ദേശം. ഇത് ലംഘിച്ചാണ് ടിസി എത്തിയത്.ടിസി പങ്കെടുത്താല്‍ യോഗം ബഹിഷ്‌കരിക്കുമെന്ന നിലപാടിലാണ് ഒരു വിഭാഗം.

തൃശൂരില്‍ നിന്നുള്ള അഡ്വക്കേറ്റ് പ്രമോദാണ് ടിസിയ്‌ക്കെതിരെ ഓബുഡ്‌സ്മാനെ സമീപിച്ചത്. തുടര്‍ന്ന് ഓംബുഡ്‌സ്മാന്‍ ഉണ്ടായിരുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കാതെ മാത്യു മടങ്ങി.

അതേസമയം തന്റെ അവകാശം നിഷേധിക്കാന്‍ ആര്‍ക്കുമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളാ ക്രിക്കറ്റിനെ സിഡി വിവാദവും പിടിച്ചുലയ്ക്കുന്നുണ്ട്. ഈ വിവാദത്തിന് പുതിയ തലം നല്‍കുന്നതാണ് ടിസിയുടെ അപ്രതീക്ഷിത ഇടപെടല്‍. ബിസിസിഐയുടെ വൈസ് പ്രസിഡന്റാണ് ടിസി. ഇതിനിടെ ചില ഗ്രൂപ്പ് മലക്കം മറിച്ചിലുകള്‍ ഉണ്ടായി. ഇതേ തുടര്‍ന്ന് ടിസിയെ കൊണ്ട് ചിലര്‍ രാജിവയ്പിക്കുകയായിരുന്നു.

ഇടുക്കി സെക്രട്ടറി സ്ഥാനം രാജിവച്ചതോടെ ടിസി കേരളാ ക്രിക്കറ്റില്‍ ആരുമല്ലാതായി. എന്നാല്‍ ടിസിയുടെ രാജി ഇടുക്കി അസോസിയേഷന്‍ അംഗീകരിച്ചില്ല. രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതോടെയാണ് ടിസി വീണ്ടും സജീവമാകുന്നത്.

Print Friendly, PDF & Email

Leave a Comment