Flash News

ആ മാതാപിതാക്കള്‍ ഉറങ്ങിയിട്ട് നാലു വര്‍ഷമായി; നാലു വയസ്സുകാരി മകളെ ഉറക്കമിളച്ച് കാവലിരിക്കുന്ന മാതാപിതാക്കള്‍

November 27, 2017

paula-2ചില അപൂര്‍വ രോഗങ്ങള്‍ നമ്മുടെ സമാധാനം നഷ്ടപ്പെടുത്തിയേക്കാം. എന്തിന് മരണം സംഭവിക്കാവുന്ന അവസ്ഥ വരെയുണ്ടാകുന്നുണ്ട്. എന്നാല്‍ അങ്ങനെയൊരു രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ് സ്‌പെയിനിലെ ഒരു പെണ്‍കുഞ്ഞ്. ഒന്ന് കണ്ണ് തൂങ്ങിയാല്‍ തങ്ങളുടെ പിഞ്ചോമന മരിച്ചുപോകും. അത് താങ്ങാന്‍ മാതാപിതാക്കള്‍ക്കാവില്ല. അതിനാല്‍ അവര്‍ നാലുവര്‍ഷമായി ഉറങ്ങാതെ കാവലിരിക്കുകയാണ്.

ഓണ്‍ഡൈന്‍ സിന്‍ഡ്രോം എന്നറിയപ്പെടുന്ന അപൂര്‍വ്വരോഗമാണ് കുട്ടിക്ക്. ലോകത്തില്‍ ആകെ 1000 മുതല്‍ 1200 പേര്‍ക്കുവരെ മാത്രമുള്ള അപൂര്‍വരോഗം. ഈ രോഗം ഉള്ളവര്‍ ഉറങ്ങിപ്പോയാല്‍ ഉടന്‍ ശ്വാസം നിലയ്ക്കും. ഒന്ന് ഉറങ്ങിപ്പോയല്‍ പിന്നെ ഒരിക്കലും ജീവിതത്തിലേയ്ക്കു തിരിച്ചു വരാന്‍ കഴിയാത്ത അത്ര ഭീകരമായ അവസ്ഥ. സ്‌പെയിനിലെ സമോറയില്‍ നിന്നുള്ള പൗല ടെക്‌സെയ്‌റയെന്ന പെണ്‍കുട്ടിക്കാണ് ഈ ഭീകരമായ അവസ്ഥയുള്ളത്.

ഇതുമൂലം ഈ നാലു വയസുകാരിയുടെ മാതാപിതാക്കള്‍ ഉറങ്ങിട്ടു നാലു വര്‍ഷമായിന്നു ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മകളുടെ അപൂര്‍വ്വരോഗം കാരണം തങ്ങള്‍ക്ക് ഉറക്കം നഷ്ടമായി എന്നും ജീവിതാവസാനം വരെ ഇതിനു മാറ്റം ഉണ്ടാകില്ല എന്നും അമ്മ സില്‍വാന പറയുന്നു. പകല്‍ സമയങ്ങളില്‍ പൗല സാധാരണ കുട്ടികളെ പോലെ കളിക്കുകയും സ്‌കൂളില്‍ പോകുകയും ചെയ്യാറുണ്ട്.

എന്നാല്‍ രാത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു കഴിയുന്നത്. കഴുത്തില്‍ ഘടിപ്പിച്ച ട്യൂബ് വഴിയാണ് ഓക്‌സിജന്‍ നല്‍കുന്നത്. പക്ഷേ അത് ഒരു ഉപകരണമാണ്, എപ്പോള്‍ വേണമെങ്കിലും തകരാര്‍ സംഭവിക്കാം എന്നും അതുകൊണ്ടു തങ്ങള്‍ ഉറങ്ങുന്നില്ല എന്നും ഈ മാതാപിതാക്കള്‍ പറയുന്നു. റോബോര്‍ട്ടോ സില്‍വാന ദമ്പതികളുടെ നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ ജനിച്ച കുട്ടിയാണു പൗല.

paula-3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top