Flash News

ജനവിരുദ്ധ നയങ്ങളില്‍ പിണറായിയും മോദിയും ഒരേപോലെ; ഗെയില്‍ പദ്ധതി നിയമ വിരുദ്ധം: ഡോ. സന്ദീപ് പാണ്ഡെ

November 27, 2017 , സാലിം ജീറോഡ്

Dr. sandeep pande 1മുക്കം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി തീര്‍ത്തും നിയമവിരുദ്ധമായാണ് നടപ്പാക്കുന്നതെന്നും ജനവിരുദ്ധ നയങ്ങളില്‍ മോദിയും പിണറായിയും പിന്തുടരുന്നത് ഒരേ നയമാണന്നും നര്‍മ്മദ ആന്തോളന്‍ ബചാവോ സമര നേതാവും മാഗ്സസെ അവാര്‍ഡ് ജേതാവുമായ ഡോ. സന്ദീപ് പാെണ്ഡ പറഞ്ഞു. എരഞ്ഞിമാവില്‍ ഗയില്‍ വിരുദ്ധ സമര പന്തലും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പ്രദേശവും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ പദ്ധതിക്കായി കൃഷിയിടങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ 70 ശതമാനം കര്‍ഷകരുടെ അനുമതി വേണമെന്നതാണ് രാജ്യത്തെ നിയമം. ഗെയില്‍ പദ്ധതി സര്‍ക്കാരും പ്രൈവറ്റ് കമ്പനികളും സംയുക്തമായാണ് നടപ്പാക്കുന്നത്. അതുകൊണ്ട് 80 ശതമാനം കര്‍ഷകരുടെ അനുമതിയെങ്കിലും ആവശ്യമാണ്. എന്നാല്‍ ഇത് പാലിക്കാതെ തീര്‍ത്തും നിയമവിരുദ്ധമായി നടപ്പാക്കുന്ന പദ്ധതിയാണിത്. പ്രകൃതിയെ തകര്‍ക്കുന്ന ഈ പദ്ധതിക്കെതിരെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും ഡോ. സന്ദീപ് പാണ്ഡെ പറഞ്ഞു. നേരത്തെ എരഞ്ഞിമാവിലെ സമരപന്തലിലെത്തിയ അദ്ദേഹം ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ച് ഇരകളുടെ പരാതികള്‍ കേട്ട ശേഷമാണ് തിരിച്ചുപോയത്. സമരക്കാരെ തീവ്രവാദികളായി മുദ്ര കുത്തുന്ന സര്‍ക്കാര്‍ നിയമ ലംഘനങ്ങള്‍ക്ക് കൂട്ടുപിടിച്ച് യഥാര്‍ത്ഥ ഭീകരവാദികളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

എന്‍.എ.പി.എ (നാഷണല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ് മൂവ്മെന്റ്) സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ ചേളായി, ഡോ. പി.കെ. നൗഷാദ് അരീക്കോട്, സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍, ബഷീര്‍ പുതിയോട്ടില്‍, ജി. അബ്ദുല്‍ അക്ബര്‍, ശംസുദ്ദീന്‍ ചെറുവാടി, റൈഹാന ബേബി, ടി.പി മുഹമ്മദ്, ജാഫര്‍ എരഞ്ഞിമാവ്, കരീം പഴയങ്കല്‍, നജീബ്, ബാവ പവര്‍ വേള്‍ഡ്, സാലിം ജീറോഡ് എന്നിവര്‍ പങ്കെടുത്തു.

എരഞ്ഞിമാവ് ഗെയില്‍ സമരത്തിന് പ്രാദേശികതലത്തില്‍ പുതിയ സമരപന്തലുകള്‍ ഉയര്‍ന്നുകഴിഞ്ഞു. ഈ സമരപന്തലുകളുടെ കീഴില്‍ ഇരകളും സമരസമിതി നേതാക്കന്മാരും ഒരുമിച്ചുള്ള പോരാട്ടമാണ് വരുംദിവസങ്ങളില്‍ നടക്കാനിരിക്കുന്നത്. കാവനൂരിലെ ചെങ്ങര തടത്തിലും, ഏലിയാപറമ്പിലും, കിഴുപറമ്പ് പഞ്ചായത്തിലെ വാദിനൂരും, കാരശ്ശേരി പഞ്ചായത്തിലെ സര്‍ക്കാര്‍ പറമ്പിലും, പൂക്കോട്ടൂരിലും സമരപന്തലുകള്‍ ഉയർന്നു. നാളെയും മറ്റന്നാളുമായി പദ്ധതി കടന്നുപോകുന്ന മുഴുവന്‍ പഞ്ചായത്തുകളിലും സമരപന്തല്‍ ഉയരുന്നതാണ് എന്ന് എരഞ്ഞിമാവ് സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ അറിയിച്ചു.

Dr. sandeep pande 2 Dr. sandeep pande 3 IMG20171127092441


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top