Flash News

അഡ്ജസ്റ്റ്മെന്‍റെ് മുന്നണികള്‍ക്കെതിരെ മികച്ച സ്ഥാനാര്‍ത്ഥികളുമായി യു.പി.പി

November 27, 2017 , എഫ്.എം. ഫൈസല്‍

UPP-Team-20172008 ല്‍ വെറും 6500 ല്‍ പരം കുട്ടികളുമായി മുന്നോട്ട് പോകാന്‍ കഴിയാതെ സ്തംഭിച്ചു നിന്നുപോയ ഇന്ത്യന്‍ സ്കൂളിനെ അന്ന് അധികാരത്തിലെത്തിയ യു.പി.പി 12500 ലധികം കുട്ടികളായുയര്‍ത്തിയത് ഭരണ നൈപുണ്യത്തിന്റെ ഭാഗമായായിരുന്നു.

2011 ല്‍ ഈസാ ടൗണ്‍ കാമ്പസില്‍ വിശാലമായ ഡയമണ്ട് ജൂബിലി ബ്ളോക്കും 2013 ല്‍ കൊട്ടാര സദൃശ്യമായ റിഫാ കാമ്പസും പണിതത് യു.പി.പിയ്ക് മാത്രം അവകാശപ്പെടാവുന്ന ഭരണ നേട്ടങ്ങളാണ്.

തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടി പുതിയ അഡ്ജസ്റ്റ്മെന്‍റ് മുന്നണികള്‍ക്ക് രൂപം നല്‍കുകയും സമ്പത്തിന്‍റേയും സ്വാധീനത്തിന്‍റേയും കൈയ്യൂക്കിന്‍റേയും ബലത്തില്‍ എങ്ങിനെയെങ്കിലും അധികാരത്തില്‍ വരികയും വെറും ദിവസങ്ങള്‍ക്കോ മാസങ്ങള്‍ക്കോ ശേഷം വീതം വെക്കലിന്‍റെ പേരില്‍ തമ്മില്‍ തല്ലി പിരിയുകയും ചെയ്യുന്ന വിലകുറഞ്ഞ കച്ചവട പകപോക്ക് രാഷ്ട്രീയക്കാരില്‍ നിന്നും ഇന്ത്യന്‍ സ്കൂളിനെ സംരക്ഷിക്കുക എന്ന ഒരു വലിയ ദൗത്യം യുപി.പി ഏറ്റെടുക്കുകയാണ്.

ഈ കഴിഞ്ഞ മൂന്ന് വര്‍ഷം ക്രിയാത്മകമായ പ്രതിപക്ഷമായും അതിന് മുന്‍പ് ആറ് വര്‍ഷം സ്കൂളിന്‍റെ ചരിത്രത്തിലെ സുവര്‍ണ്ണകാലമായി രചിക്കപ്പെട്ട ഭരണ സേവനത്തിനും നേതൃത്വം വഹിച്ച യു.പി.പി .നല്‍കുന്ന വാഗ്ദാനങ്ങള്‍ സമ്പൂര്‍ണ്ണമായും പാലിച്ച ചരിത്രമുള്ള പ്രസ്ഥാനമാണെന്ന് യു.പി.പി രക്ഷാധികാരിയും മുന്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനുമായ എബ്രഹാം ജോണ്‍, കണ്‍വീനര്‍ പി.എസ്. രാജ്‌ലാല്‍ തമ്പാന്‍ എന്നിവര്‍ പറഞ്ഞു.

സ്കൂളിലെ വിദ്യാഭ്യാസ നിലവാരവും വികസന പ്രക്രിയകളും മുരടിപ്പിച്ച് സ്കൂളിനെ തകര്‍ച്ചയുടെ വക്കിലെത്തിച്ച ഇപ്പോഴത്തെ ചെയര്‍മാനും വൈസ് ചെയര്‍മാനും വീണ്ടും തട്ടിക്കൂട്ടിയുണ്ടാക്കിയ വ്യത്യസ്തങ്ങളായ രണ്ടു അഡ്ജസ്റ്റ്മെന്‍റ് മുന്നണികളില്‍ നിന്നും സ്കൂളിനെ രക്ഷിക്കേണ്ടത് അനിവാരൃമാണ്.

ഫീസിനത്തിലും ഫെയര്‍ നടത്തിയും രക്ഷിതാക്കളില്‍ നിന്നും അധികമായി പിരിച്ചെടുത്ത പത്ത് ലക്ഷം ദിനാറിന്‍റെ കണക്കു പറയാന്‍ ഈ രണ്ടു പ്രമുഖരും ഒരു പോലെ ബാധ്യസ്ഥരാണ്.

ക്ളബ്ബ് രാഷ്ട്രീയത്തിന്‍റെ അപ്പോലസ്തന്‍മാരായ ഇവര്‍ നടത്തിയ അധികാര ദുര്‍വിനിയോഗം അഴിമതിക്ക് തുല്യമാണ്. ഇന്ത്യന്‍ സ്കൂളിനെ രക്ഷിക്കാന്‍ യു.പി.പി എന്ന മുദ്രാവാക്യവുമായി വിധ്യാഭ്യാസ നിലവാരവും സമസ്ത മേഖലകളിലുള്ള വികസനവും ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് സേവന തല്‍പരരും വിദ്യാസമ്പന്നരുമായ സഥാനാര്‍ത്ഥികളെയാണ് യു.പി.പി ഈപ്രാവശ്യം മത്സര രംഗത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഐ.സി.ആര്‍ എഫില്‍ നൂറു കണക്കിന് സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുകയും എംബസിയുമായി ബന്ധപ്പെട്ട സാധാരണക്കാരന്‍റെ ആവശ്യങ്ങള്‍ക്ക് പരിഹാര നിര്‍ദ്ദേശങ്ങളും സഹായങ്ങളുമായി വര്‍ഷങ്ങളോളം മുന്‍ പന്തിയില്‍ നില്‍ക്കുകയും ചെയ്യുന്ന അജയ കൃഷ്ണനാണ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. അദ്ദേഹം എം.കോം, എം.ബി.എ, എം.എസ്.ഡബ്ല്യു ബിരുദാനന്തര ബിരുദധാരിയാണ്.

ബിരുദധാരിയായ റഷീദ് നടുക്കണ്ടി പ്രവാസി സമൂഹത്തിലെ സാധാരണക്കാരായ ആളുകളുടെയും കഴിഞ്ഞ പത്ത് വര്‍ഷത്തോളം ഇന്ത്യന്‍ സ്കൂള്‍ രക്ഷിതാക്കളുടെ ഏതൊരാവശൃത്തിനും ആവശ്യങ്ങള്‍ക്ക് വേണ്ടി പൊതുസമൂഹത്തില്‍ നിരന്തര സേവനം അര്‍പ്പിക്കുന്ന ആളാണ്.

ഇന്ത്യന്‍ സ്കൂളിലെ മുതിര്‍ന്ന മുന്‍ അദ്ധൃാപകനായിരുന്ന, ഇംഗ്ളീഷില്‍ ബിരുദാനന്തര ബിരുദവും ബിഎഡും, എജ്യുക്കേഷനില്‍ ഡോക്ടറേറ്റുള്ള റോയ് സെബാസ്റ്റൃന്‍ (എംഎ, ബി.എഡ്, പി.ജി.ഡി.റ്റി.ഇ, ഡി.എ, ക്യൂ.സി.എഫ്), ഡോക്ടര്‍ മനിലാ റാഫി എം.എസ്.സി , പി എച്ച് ഡി ബിരുദവും വിദ്യാഭ്യാസ മികവിലും കാതലായ മാറ്റത്തിലും വൃക്തമായ കാഴ്ചപാടുമുള്ള ഒരദ്ധ്യാപിക കൂടിയാണ്. ഡോക്ടര്‍ സുരേഷ് സുബ്രഹ്മണ്യം എം.സി.എ, എം.ഫില്‍, പി എച്ച് ഡി, എം സി പി ഡി ബിരുദമുള്ള ഇദ്ദേഹം ഇന്ത്യന്‍ സ്കൂളിലെ തന്നെ മുന്‍ ഐടി വിഭാഗത്തിന്‍റെ വികസനത്തിന് തുടക്കമിട്ട അധ്യാപകനായിരുന്നു.

പത്ത് വര്‍ഷമായി ഇന്ത്യന്‍ സ്കൂളിന്‍റെ വികസനോന്മുഖമായ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയും മികച്ച സംഘാടകനും കായിക പ്രേമിയുമാണ് ബിരുദധാരിയായ പ്രകാശ് റോഡ്രിഗ്സ്. ബിരുദധാരിയും ബഹ്റൈനിലെ പ്രമുഖ കമ്പനിയിലെ അക്കൗണ്ട്സ് മേധാവിയും ഇന്ത്യന്‍ സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയിലെ സജീവ സാന്നിധ്യവുമാണ്.

സ്കൂള്‍ അഡ്മിഷന്‍ രക്ഷിതാക്കളുടെ അവകാശമാക്കുക, ഒട്ടും ഫീസ് വര്‍ദ്ധനവില്ലാതെ ലോകോത്തര മാതൃകയില്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കി ഉന്നത നിലവാരവുമുള്ള വിദ്യാഭ്യാസം സ്കൂളിനകത്ത് തന്നെ ഉറപ്പ് വരുത്തുക, ഹയര്‍ എജ്യുക്കേഷന്‍ കൊണ്ടുവരുന്നതില്‍ സദാ ജാഗരൂകരാകുക, അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വര്‍ഷം തോറും ശമ്പള വര്‍ദ്ധന നല്‍കുന്ന ആദ്യകാല നയം തുടര്‍ന്നും നടപ്പിലാക്കുക, എ.സി, ഗതാഗതം എന്നീ അതിപ്രധാന സൗകര്യങ്ങള്‍ കുറ്റമറ്റതും കൃത്യമുള്ളതുമാക്കുക, മെഗാ ഫെയര്‍ പോലുള്ള ഫെസ്റ്റിവെലുകളില്‍ എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുക, സാമ്പത്തികമായും അല്ലാതെയും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ രീതിയില്‍ കൈത്താങ്ങായി നിന്ന് അവരെ മുഖൃ ധാരയിലേക്കുയര്‍ത്തുക എന്നിവയാണ് തങ്ങളുടെ പ്രധാന ലക്ഷൃങ്ങളെന്ന് മീഡിയ കണ്‍വീനര്‍ എഫ്.എം. ഫൈസല്‍, എം.ടി. വിനോദ്, അബ്ദുല്‍ സഹീര്‍, വി.എം. ബഷീര്‍, മോനി ഒടികണ്ടത്തില്‍, ജ്യോതിഷ് പണിക്കര്‍, അബ്ബാസ് സായ്പ്, മുഹമ്മദലി, അബ്ദുല്‍ റഊഫ്, എബി തോമസ്, ജോര്‍ജ്‌ മാത്യു, ചോട്ടു ലാല്‍, ഫിറോസ് ഖാന്‍, തോമസ് ഫിലിപ്പ്, അജി , തരകന്‍, ഷിജു,അജിത് കുമാര്‍ എന്നിവര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top