ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസ്സോസിയേഷന് (ഗാമ) ഇത് ചരിത്ര നിമിഷം ; ചാരിറ്റി ഫണ്ട് സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യക്ക് കൈമാറി

GAMA_pic1അറ്റ്‌ലാന്റാ :ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസ്സോസിയേഷന് (ഗാമ) ഒരു പൊന്‍തൂവല്‍ സമ്മാനിച്ചുകൊണ്ട് ഈ വര്‍ഷത്തെ ചാരിറ്റി ഫണ്ട് കൈമാറി.ഓട്ടിസം ബാധിച്ച കുട്ടികളുടെ പുനരധിവാസത്തിന് സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യയുടെ നേതൃത്വത്തില്‍ തിരുവല്ലയില്‍ തുടങ്ങിയ ട്രെയ്‌നിങ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഓട്ടിസം ,സ്പര്‍ശം സ്കൂളില്‍ നവംബര്‍ 28 നു നടന്ന ചടങ്ങില്‍ വച്ച് ഗാമയുടെ പ്രസിഡന്റ് ബിജു തുരുത്തുമാലിലും ഫണ്ട് റേസിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്രഹാം കരിപ്പാപ്പറമ്പിലും ചേര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ബെറ്റി ജോര്‍ജിനും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫണ്ട് കൈമാറി .

ചിട്ടയോടെയും സുതാര്യതയോടെയും പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ മലയാളി സംഘടനകളില്‍ പ്രഥമ സ്ഥാനമാണ് ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസ്സോസിയേഷന് (ഗാമ) ഉള്ളത് . ഗാമയുടെ പ്രവര്‍ത്തന പഥങ്ങളിലെ ഒരു സുവര്‍ണ്ണ നിമിഷമായിരുന്നു ഗാമാ ചാരിറ്റി ഫണ്ട് വിതരണം .ഗാമയുടെ പുതിയ ഭരണ സമിതി അധികാരമേറ്റെടുത്തു പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചപ്പോള്‍ പ്രഖ്യാപിച്ച ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായിരുന്നു ഗാമാ ചാരിറ്റി ഇവന്റ്. അതില്‍ നിന്നും ലഭിക്കുന്ന തുകയുടെ ലാഭ വിഹിതം ഒരു ചാരിറ്റി പ്രവര്‍ത്തനത്തിന് ഉപയോഗിക്കുക എന്നത് മറ്റൊരു ചാരിറ്റി പ്രവര്‍ത്തനം കൂടി ആയിരുന്നു.

ഗാമ സംഘടിപ്പിച്ച പൂമരം ഷോ സാധാരണക്കാരായ കലാകാരന്മാരുടെ ഷോ ആയിരുന്നു.അമേരിക്കയില്‍ എത്തിയ പൂമരം ഏറ്റവും മികച്ച ഷോയും ആയിരുന്നു.ആ ചാരിറ്റി ഇവന്റില്‍ നിന്ന് ലഭിച്ച ലാഭം സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യയുടെ സ്പര്‍ശം സ്കൂളിന് ഒരു സ്കൂള്‍ ബസ് വാങ്ങുന്നതിനുള്ള ആദ്യ സഹായമായിരുന്നു ഗാമയുടേത്.

ഓര്‍മകളെ അടുക്കി വയ്ക്കാന്‍ കഴിയാത്തവര്‍ക്കു തുണയാകാന്‍ തോന്നിയ വഴിയില്‍ അഞ്ചു കുട്ടികളുമായി തുടങ്ങി ഇപ്പോള്‍ 30 ല്‍ അധികവും കുട്ടികളോടെ തിരുവല്ല,മഞ്ഞാടിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ആണ് സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യ സ്പര്‍ശം സ്കൂള്‍ .സാമൂഹ്യ പ്രവത്തക ഡോ:മിനി കുര്യന്റെ നേതൃത്വത്തിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.മാനസിക വൈകല്യമുള്ള കുട്ടികളെ പഠിപ്പിച്ചു അവരുടെ സ്വന്തം കാര്യങ്ങള്‍ ചെയ്യുവാനും ,സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുവാനും വേണ്ടി പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ആണിത് .

സ്പര്‍ശം സ്കൂളില്‍ നടന്ന സ്‌നേഹ സംഗമം പരിപാടി അഭിവന്ദ്യ ബിഷപ് തോമസ് ശാമുവേല്‍ ഉത്ഘാടനം ചെയ്തു.ദൈവം പ്രവര്‍ത്തിക്കുന്നത് കരുണയുള്ളവരിലൂടെയാണ് ,അശരണരായ ഒരാള്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ മറ്റൊരാള്‍ കൈത്താങ്ങായി കടന്നുവരുന്നു.ഇവിടെ മനസിന് ബലമില്ലാത്ത കുട്ടികള്‍ക്കായി ഗാമയുടെ കൈകള്‍ എത്തുമ്പോള്‍ ദൈവവും സന്തോഷിക്കുമെന്നു അഭിവന്ദ്യ തിരുമേനി അഭിപ്രായപ്പെട്ടു.കുട്ടികള്‍ക്ക് സ്കൂളില്‍ വന്നു പഠിക്കുവാന്‍ ഒരു ബസ് ഒരു സ്വപ്നമായിരുന്നു .അതിനു തുടക്കമിട്ട ഗാമയുടെ പ്രവര്‍ത്തകരെ ഹൃദയം നിറഞ്ഞു അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു . തിരുവല്ല നഗരസഭാ കൗണ്‍സിലര്‍ ജോര്‍ജ് ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗാമാ പ്രസിഡന്റ് ബിജു തുരുത്തുമാലില്‍ ഫണ്ട് കൈമാറി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

കഴിഞ്ഞ 36 വര്‍ഷങ്ങളായി അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തനം സജീവമാക്കുകയും പ്രവര്‍ത്തന മികവ് കൊണ്ട് ജനമനസില്‍ സ്ഥാനം നേടുകയും ചെയ്ത സംഘടനയാണ് ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസ്സോസിയേഷന്‍ . ഗാമ സംഘടിപ്പിച്ച പൂമരം എന്ന ഷോയില്‍ നിന്നും ലഭിച്ച ലാഭം ഈ കുഞ്ഞുങ്ങളുടെ സന്തോഷത്തിനു ഉപകരിക്കുവാന്‍ ഇടയാകുന്നതിലുള്ള സന്തോഷം ഓരോ ഗാമ അംഗങ്ങളുടെയും പേരില്‍ അറിയിച്ചു .ഗാമയുടെ ചരിത്രം തന്നെ സാമൂഹ്യ സേവനരംഗത്ത് നല്‍കിയ മാതൃകകളാണ് .ഓരോ കമ്മിറ്റിയും അത് തുടരുമ്പോള്‍ ഒരു വലിയ ദൗത്യമാണ് ഞങ്ങള്‍ നടത്തുന്നത് എന്ന് ഈ കുഞ്ഞുങ്ങളുടെ മുഖദാവില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലാക്കുവാന്‍ സാധിക്കും.ഗാമയുടെ അംഗങ്ങളുടെ അര്‍പ്പണ ബോധം കൊണ്ടാണ് ഇത്‌സാധിച്ചത്. പ്രവര്‍ത്തിച്ചു സമൂഹത്തിനു നേരിട്ട് കാട്ടിക്കൊടുത്തു അംഗീകാരം നേടുക എന്ന തത്വമാണ് എന്നും ഗാമയ്ക്കുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു .

ഗാമാ ഫണ്ട് റേസിംഗ് ചെയര്‍മാന്‍ അബ്രഹാം കരിപ്പാപ്പറമ്പില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഗാമയ്ക്കു ഒരു ശക്തമായ നേതൃത്വമാണ് ഇപ്പോള്‍ ഉള്ളത് .ഗാമയെ ജനകീയമാക്കുന്നതില്‍ ഈ നേതൃത്വം വഹിക്കുന്ന പങ്ക് വളരെ വലുതാണ് .ഈ കുഞ്ഞുങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവും ഉണ്ട് . അദ്ദേഹം പറഞ്ഞു.

സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഷാജി ജോര്‍ജ് സ്വാഗതവും,സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യ സ്പര്‍ശം സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ബെറ്റി ജോര്‍ജ് നന്ദിയും പറഞ്ഞു .ശ്രീമതി നിര്‍മ്മലാ പീറ്റര്‍ ഈശ്വര പ്രാര്‍ത്ഥനയും നടത്തി.ചടങ്ങിനോടനുബന്ധിച്ചു കുട്ടികളുടെ കലാപരിപാടികളും നടന്നു.തിരുവല്ലയിലെ സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തികള്‍ ,രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവരുടെയും അധ്യാപകരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായ ചടങ്ങായിരുന്നു സ്‌നേഹ സംഗമം പ്രോഗ്രാം

പെട്ടെന്നു മുതിരാത്ത കുട്ടികളെ ജീവിതത്തിന്റെ കുഞ്ഞുപാഠങ്ങള്‍ പഠിപ്പിക്കുവാന്‍ ഗാമയും കൈകോര്‍ക്കുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്കും സന്തോഷിക്കാം .ഓര്‍മ്മയുടെ വരമ്പത്തു ഒറ്റപ്പെട്ടുപോയ കുഞ്ഞുമക്കളെ സഹായിക്കുവാന്‍ സാധിച്ചല്ലോ എന്നോര്‍ത്ത്.

GAMA_pic2 GAMA_pic3 GAMA_pic4 GAMA_pic5 GAMA_pic6 GAMA_pic7

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment