Flash News

‘സ്റ്റാര്‍ വാര്‍’ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടി സരയൂ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

November 30, 2017

sarayu1-830x412മലയാളം വിനോദ ചാനലുകളില്‍ സീരിയലുകള്‍ മാറി ഇപ്പോള്‍ അഡ്വവഞ്ചര്‍ റിയാലിറ്റി ഷോകള്‍ കൂടുതലായി കടന്നു വരുന്നുണ്ട്. അത്തരത്തില്‍ സൂര്യ ടിവി നടത്തുന്ന പരിപാടിയാണു സ്റ്റാര്‍ വാര്‍. ഇത്തരത്തില്‍ നടി സരയു പങ്കെടുത്ത പരിപാടിക്കിടയിലെ ഭയപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സിനിമാ-സീരിയല്‍ രംഗത്തെ താരങ്ങളെ അഡ്വഞ്ചര്‍ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി നടത്തുന്നത്.
ഇതിലെ മത്സരാര്‍ത്ഥികള്‍ എല്ലാവരും തന്നെ നല്ല രീതിയില്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്താണ് പങ്കെടുക്കുന്നത്. എന്നാലും അപകടം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന അവസ്ഥയാണ്.

സരയുവും അവരുടേ പെയര്‍ അനീഷ് റഹ്മാനുമായുള്ള ടീമിന്റെ പ്രകടനത്തിനിടെയാണ് അപകടം നടന്നത്. കയറില്‍ തൂങ്ങി ഇരുവരും മലമുകളിലേക്ക് കയറുന്നതിനിടെയാണ് വലിയൊരു പാറകഷ്ണം അടര്‍ന്ന് സരയുവിന് നേരെ വീണത്. അതിനിടെ അപ്രതീക്ഷിതമായി മുകളില്‍നിന്ന് ഒരു പാറക്കല്ല് അടര്‍ന്ന് വീണു. സരയുവിന്റെ തൊട്ടടുത്ത്കൂടിയാണ് ഈ പാറയുടെ കഷണം താഴേക്ക് വീണത്. അത് ദേഹത്ത് തട്ടിയിരുന്നെങ്കില്‍ വലിയ അപകടമുണ്ടായേനെ. പരിപാടിയുടെ ടെലിക്കാസ്റ്റ് കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് സരയൂ പറയുന്നു.

പാറകഷ്ണത്തിന്റെ വീഴ്ചയില്‍ നിന്നും തലനാരിഴയ്ക്കായിരുന്നു സരയുവിന്റെ രക്ഷപ്പെടല്‍. ഇരുവരുടേയും പ്രകടനം താഴെ നിന്നും വീക്ഷിച്ചിരുന്ന മറ്റ് സഹപ്രവര്‍ത്തകരും വലിയ ഞെട്ടലോടെയാണ് ഈ സംഭവത്തെ കണ്ടത്. വിദേശ ചാനലുകളിലെ ഷോകളെ അനുകരിച്ചുകൊണ്ടുള്ള പരിപാടിയാണിത് അഡ്വഞ്ചര്‍ റിയാലിറ്റി ഷോയായ സ്റ്റാര്‍ വാര്‍സ്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top